കീശയ്ക്ക് ലാഭം! 10 ലക്ഷം ബജറ്റിൽ ഇന്ത്യയിൽ മികച്ച മൈലേജ് നൽകുന്ന പെട്രോൾ/ CNG കാറുകൾ

പെട്രോൾ, ഡീസൽ വിലകൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുമ്പോൾ മൈലേജ് എന്ന ഘടകത്തിന്റെ പ്രാധാന്യം ഒരു പടി കൂടെ ഉയർന്നിരിക്കുകയാണ്, മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാർ എന്നത് ദൈനംദിന യാത്രയിൽ ഒരല്പം കൂടി ലാഭിക്കാനും മാസ ബജറ്റിൽ ഒരു ആശ്വാസം കണ്ടെത്താനും സഹായിക്കും.

മൈലേജിന്റെ കാര്യത്തിൽ ഇപ്പോൾ പെട്രോളിനേക്കാൾ മുൻപന്തിയിലുള്ളത് CNG -യാണ്. ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച മൈലേജ് നൽകുന്ന പെട്രോൾ/ CNG കാറുകളാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചുവടെ ഞങ്ങൾ സൂചിപ്പിച്ചിരിക്കുന്ന മൈലേജ് കണക്കുകൾ എല്ലാം വാഹന നിർമ്മാതാക്കൾ ഔദ്യോഗികമായി അവകാശപ്പെടുന്നവയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കീശയ്ക്ക് ലാഭം! 10 ലക്ഷം ബജറ്റിൽ ഇന്ത്യയിൽ മികച്ച മൈലേജ് നൽകുന്ന പെട്രോൾ/ CNG കാറുകൾ

മാരുതി സുസുക്കി വാഗൺആർ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നതുമായ കാറുകളിലൊന്നാണ് മാരുതി വാഗൺആർ. ഹാച്ച്ബാക്ക് നിലവിൽ 1.0 ലിറ്റർ, 1.2 ലിറ്റർ എന്നീ രണ്ട് പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 70 bhp, 90 bhp മാക്സ് പവർ പുറപ്പെടുവിക്കുന്നു. 1.0 ലിറ്റർ പെട്രോൾ മോട്ടോർ ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ലഭ്യമാണ്, ഇത് 57 bhp പവർ ഔട്ട്പുട്ട് നൽകുന്നു.

എന്നിരുന്നാലും, ഈ CNG ഓപ്ഷൻ എൻട്രി ലെവൽ LXi, മിഡ്-സ്പെക്ക് VXi വേരിയന്റുകൾക്കൊപ്പമേ ലഭ്യമാവൂ. വാഗൺആർ 1.0 ലിറ്റർ പെട്രോൾ യൂണിറ്റ് മാനുവൽ ഗിയർബോക്സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം 25.19 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

കീശയ്ക്ക് ലാഭം! 10 ലക്ഷം ബജറ്റിൽ ഇന്ത്യയിൽ മികച്ച മൈലേജ് നൽകുന്ന പെട്രോൾ/ CNG കാറുകൾ

വാഹനത്തിന്റെ 1.2 ലിറ്റർ പെട്രോൾ പതിപ്പ് മാനുവൽ പതിപ്പപിൽ ലിറ്ററിന് 23.56 കിലോമീറ്ററും, ഓട്ടോമാറ്റിക്കിനൊപ്പം ലിറ്ററിന് 24.43 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു. വാഗൺആർ CNG LXi, VXi വേരിയന്റുകൾ കിലോഗ്രാമിന് 34.05 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. ഹാച്ചിന്റെ എക്സ്-ഷോറൂം വില 6.43 ലക്ഷം രൂപ മുതൽ 6.88 ലക്ഷം രൂപ വരെമാണ്.

മാരുതി സുസുക്കി ബലേനോ CNG

കഴിഞ്ഞ വർഷം പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ CNG 1.2 ലിറ്റർ ഫോർ സിലിണ്ടർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി ലഭ്യമാണ്. ഈ സെറ്റപ്പ് 77.5 bhp കരുത്തും 98.5 Nm torque ഉം പുറപ്പെടുവിക്കുന്നു.

കീശയ്ക്ക് ലാഭം! 10 ലക്ഷം ബജറ്റിൽ ഇന്ത്യയിൽ മികച്ച മൈലേജ് നൽകുന്ന പെട്രോൾ/ CNG കാറുകൾ

കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജാണ് ബലേനോ CNG വാഗ്ദാനം ചെയ്യുന്നതെന്ന് ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ബൂട്ടിലാണ് 55 ലിറ്ററിന്റെ സിഎൻജി ടാങ്ക് ഹാച്ച്ബാക്കിൽ പ്ലേസ് ചെയ്തിരിക്കുന്നത്. ഡെൽറ്റ, സീറ്റ എന്നീ രണ്ട് CNG വേരിയന്റുകളാണ് പ്രീമിയം ഹാച്ചിൽ വരുന്നത്, ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 8.30 ലക്ഷം രൂപയും 9.23 ലക്ഷം രൂപയുമാണ്.

മാരുതി സുസുക്കി സെലറിയോ

പുതിയ 1.0 ലിറ്റർ ത്രീ സിലിണ്ടർ K10C ഡ്യുവൽജെറ്റ് പെട്രോൾ, ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് മാരുതി സെലെരിയോ വരുന്നത്. ഈ മോട്ടോർ 67 bhp പവറും 89 Nm torque ഉം പുറപ്പെടുവിക്കുന്നു.

എഞ്ചിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്‌സിനൊപ്പം കണക്ട് ചെയ്തിരിക്കുന്നു. 6.37 ലക്ഷം രൂപയോളം വില വരുന്ന സെലെരിയോ VXi AMT വേരിയന്റ് ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് നിലവിൽ 5.35 ലക്ഷം മുതൽ 7.13 ലക്ഷം രൂപ വരെ എക്സ്ഃഷോറൂം വിലയിൽ ലഭ്യമാണ്.

ടാറ്റ ടിയാഗോ CNG

XE, XT, XZ, XZA, XZ+, XZA+ എന്നീ ആറ് വേരിയന്റുകളിൽ ടിയാഗോ ഹാച്ച്ബാക്ക് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളും 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. എഞ്ചിൻ യൂണിറ്റ് 86 bhp പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. മാനുവൽ, AMT ഗിയർബോക്സുകൾ മോഡലിൽ ലഭ്യമാണ്.

CNG കിറ്റിനൊപ്പം പെട്രോൾ മോട്ടോർ 73 bhp പവറും 95 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടിയാഗോ CNG കിലോഗ്രാമിന് 26.49 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിന് XE, XM, XT, XZ+, XZ+ ഡ്യുവൽ-ടോൺ എന്നിങ്ങനെ അഞ്ച് CNG വേരിയന്റുകളുണ്ട്. ഇവയുടെ വില യഥാക്രമം 6.44 ലക്ഷം, 6.77 ലക്ഷം, 7.22 ലക്ഷം, 7.95 ലക്ഷം, 8.05 ലക്ഷം എന്നിങ്ങനെയാണ്.

ഹ്യുണ്ടായി ഓറ CNG

പുതുക്കിയ ഓറ ഈ വർഷം ആദ്യം ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. പെട്രോളിൽ അഞ്ചും, CNG -ൽ രണ്ടും വേരിയന്റുകളിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്. നോർമൽ 1.2 ലിറ്റർ പെട്രോൾ മോട്ടോർ 83 bhp കരുത്തും 114 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.

ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ഈ യൂണിറ്റ് 69 bhp മാക്സ് പവറും 95 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഇതിൽ കണക്ട് ചെയ്തിരിക്കുന്നത്. ഓറ CNG നൽകുന്ന മൈലേജ് എന്നത് ലിറ്ററിന് 25 കിലോമീറ്ററാണ്. S, SX CNG വേരിയന്റുകൾ യഥാക്രമം 8.10 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Thursday, March 23, 2023, 18:15 [IST]
English summary
Top mileage petrol cng cars under 10 lakhs budget in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X