വെറും 45,000 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന നിരവധി ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്.

നിങ്ങൾ ഇലക്ട്രിക് സ്‌കൂട്ടറുകളെ അനുകൂലിക്കുകയും ഒരെണ്ണം വാങ്ങാൻ പദ്ധതിയിടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ സൗകര്യാർത്ഥം 45,000 രൂപ മുതൽ 62,499 രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.

അവോൺ ഇ സ്കൂട്ട്
അവോൺ ഇ സ്കൂട്ട എന്ന് ഇലക്ട്രിക് സ്കൂട്ടർ 45,000 രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. 215 W BLDC മോട്ടോറുമായി വരുന്ന, അവോൺ ഇ സ്‌കൂട്ട് അതിന്റെ 48 V/20 Ah ബാറ്ററി ചാർജ് ചെയ്യാൻ ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കും. ഇലക്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 65 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 24 കിലോമീറ്റർ ഉയർന്ന വേഗതയുമുണ്ട്.

ബൗൺസ് ഇൻഫിനിറ്റി E1
ബൗൺസ് ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടർ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു - ബാറ്ററി പായ്ക്ക് ഇല്ലാത്ത ഇൻഫിനിറ്റി E1 -ന് 45,099 രൂപ എക്സ്-ഷോറൂം വില വരുമ്പോൾ, ഇൻഫിനിറ്റി E1 വിത്ത് ബാറ്ററി പാക്കിന് 68,999 രൂപയാണ് വില.

1500 W BLDC മോട്ടോറാണ് ഇ-സ്കൂട്ടർ നൽകുന്നത്, അതിന്റെ 48 V/39 Ah ബാറ്ററി റീചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം എടുക്കും. ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് മൊബൈൽ കണക്റ്റിവിറ്റി, കോമ്പി ബ്രേക്ക് സിസ്റ്റം എന്നിവയാണ് ഇൻഫിനിറ്റി E1 -ന്റെ ചില പ്രധാന സവിശേഷതകൾ. ഇതിന് സിംഗിൾ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഹീറോ ഇലക്ട്രിക് ഫ്ലാഷ്
ഹീറോ ഇലക്‌ട്രിക് ഫ്ലാഷിന്റെ വില 46,640 രൂപയിൽ തുടങ്ങി 59,640 രൂപ വരെ ഉയരുന്നു (ഇരു വിലകളും ഡൽഹി എക്‌സ്‌ഷോറൂം ആണ്). ഇ-സ്കൂട്ടർ ബേസ് LX VRLA, ടോപ്പ് സ്പെക്ക് Flash LX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ഹീറോ ഇലക്ട്രിക് ഫ്ലാഷിന് 25 കിലോമീറ്റർ പരമാവധി വേഗതയും സിംഗിൾ ചാർജിൽ 85 കിലോമീറ്റർ സഞ്ചരാക്കാവുന്ന റേഞ്ചും ഉണ്ട്. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 250 W മോട്ടോറാണ് സ്കൂട്ടറിനെ പവർ ചെയ്യുന്നത്. ഇ-സ്കൂട്ടറിന്റെ 51.2V,30 Ah ലിഥിയം അയൺ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയം എടുക്കും.

അവാൻ ട്രെൻഡ് ഇ
56,900 രൂപ എക്സ്-ഷോറൂം വിലയുള്ള അവാൻ ട്രെൻഡ് ഇ സിംഗിൾ ബാറ്ററി പായ്ക്ക്, ഡബിൾ ബാറ്ററി പാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. സിംഗിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വേരിയന്റിന് സിംഗിൾ ചാർജിൽ 60 കിലോമീറ്റർ റേഞ്ച് ഉണ്ട്, ഡബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വേരിയന്റിന് ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.

രണ്ട് വേരിയന്റുകളും മണിക്കൂറിൽ 45 കിലോമീറ്റർ പരമാവധി വേഗത നൽകുന്നു. അവാൻ ട്രെൻഡ് ഇ 800 W BLDC മോട്ടോറും 48 V/24 Ah ബാറ്ററിയും ഉപയോഗിക്കുന്നു, ഇത് റീചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയം എടുക്കും.

ഈവീ അഹവ
STD എന്ന ഒരു വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാവൂ. 62,499 രൂപയാണ് ഈവീ അഹവയുടെ എക്സ്-ഷോറൂം വില. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എൽഇഡി ഇല്യൂമിനേഷൻ, ജിയോ ടാഗിംഗ്, ജിയോ ഫെൻസിംഗ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇ-സ്‌കൂട്ടർ വരുന്നത്. ഈവീ അഹവ അതിന്റെ 60 V/27 Ah ബാറ്ററി ചാർജ് ചെയ്യാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയം എടുക്കും.

ഇ-സ്‌കൂട്ടറിന് 25 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 60 മുതൽ 70 കിലോമീറ്റർ റേഞ്ചും ഉണ്ട്. ബോട്ടിൽ കെയ്‌സ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, യുഎസ്ബി പോർട്ട് എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








