കാണൂ സ്ത്രീകൾക്ക് യോജിച്ച 10 കാറുകൾ

By Praseetha

സ്ത്രീകൾ കഴിവുക്കെട്ടവരാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. ആധുനിക യുഗത്തിലെ സ്ത്രീകൾ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അത് വാഹന മേഖലയിലും ആയിക്കോട്ടെ സ്ത്രീകൾ പുരുഷനൊപ്പം വളർന്നിരിക്കുന്നു. പുരുഷന്മാരെ ആശ്രയിക്കാതെ സ്വയം വാഹനമോടിച്ച് ജോലിസ്ഥലത്ത് ചെല്ലാനും മറ്റുള്ള കാര്യങ്ങൾ സമയാസമയത്ത് ചെയ്യാനും ഇന്നത്തെ സ്ത്രീകൾ പ്രാപ്തരാണ്.

വിചിത്രമായ കാർ സൃഷ്ടികൾ

സ്ത്രീകൾക്ക് യോജിച്ച വാഹനമേതെന്ന് തിരഞ്ഞെടുക്കുന്നതിൽ സഹായകമാകുന്ന മികച്ച ചില കാറുകളുടെ ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു. കൂടുതലറിയാൻ താഴെ താളുകളിലേക്ക് നീങ്ങൂ.

ടാറ്റാ നാനോ എഎംടി

ടാറ്റാ നാനോ എഎംടി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് കാറാണിത്. നാല് പേർക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥല സൗകര്യമൊരിക്കിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് സ്റ്റീരിയോ, പവർഫുൾ ഏസി, സെസ്റ്റ് സ്റ്റിയറിംഗ് വൂൽ, ട്വിൻ ഗ്ലോവ് ബോക്സ് എന്നിവയാണ് മുഖ്യ സവിശേഷതകൾ. താങ്ങാൻ പറ്റുന്ന വിലയും, നല്ല മൈലേജും, ചെറു ദൂര യാത്രയ്ക്ക് യോജിച്ചതുമായ ടാറ്റാ നാനോ എന്തുകൊണ്ടും സ്ത്രീകൾക്ക് യോജിച്ച വാഹനം തന്നെ. ആദ്യമായി വണ്ടി എടുത്തു തുടങ്ങുന്ന സ്ത്രീകൾക്ക് ഈ വാഹനം വളരെയധികം ഉപകരിക്കും.

ഓൾട്ടോ കെ10 എഎംടി

ഓൾട്ടോ കെ10 എഎംടി

എഎംടി ഉൾപ്പെടുത്തിയ മാരുതിയുടെ എൻട്രിലെവൽ ഹാച്ച്ബാക്കാണ് ഓൾട്ടോ കെ10. നാനോ ഡിസൈൻ ഇഷ്ടപ്പെടാത്തവർക്ക് അടുത്തതായി തിരഞ്ഞെടുക്കാൻ പറ്റുന്ന ചെറുകാറാണ് ഓൾട്ടോ. നല്ല ഇന്ധനക്ഷമതയും, കുറഞ്ഞ സർവീസ് ചാർജുമുള്ള കെ10 സ്ത്രീകളുടെ നിത്യോപയോഗത്തിന് എന്തുകൊണ്ടും യോജിച്ചതാണ്.

മാരുതി സെലരിയോ എഎംടി

മാരുതി സെലരിയോ എഎംടി

ഡ്രൈവിംഗില്‍ നല്ല പ്രാവീണ്യം നേടിയ സ്ത്രീകൾക്ക് നിസംശയം വാങ്ങാൻ പറ്റുന്ന കാറാണ് സെലരിയോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്നാണിത്. ഉയർന്ന മൈലേജ്, കുറഞ്ഞ സർവീസ് ചാർജ്, മികച്ച ഫീച്ചറുകൾ എന്നിവ അടങ്ങിയ ഒരു നല്ല വാഹനം തന്നെയിത്.

ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക്

ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക്

നാനോ, മാരുതി സെലരിയോ വാഹനങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് ജപ്പാൻ നിർമിത ബ്രിയോ തിരഞ്ഞെടുക്കാവുന്നതാണ്. സ്ത്രീകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതും അതൊടൊപ്പം ഒരു സ്റ്റൈലിഷ് കാറുമാണിത്. ദീർഘ ദൂര യാത്രയ്ക്ക് യോജിച്ചതും, നല്ല പവർ സപ്ലെ ഉള്ളതുമായ ഈ വാഹനത്തിൽ 5സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ഓട്ടോമാറ്റിക്

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ഓട്ടോമാറ്റിക്

പാസഞ്ചർ സെഗ്മെന്റിൽ മാരുതി കഴിഞ്ഞാൽ കൂടുതൽ വിൽക്കപ്പെടുന്ന വാഹനം ഹ്യുണ്ടായ് ആണ്. ഹ്യുണ്ടായ് ഗ്രാന്റ് ഐ10ന് ഇതിനകം തന്നെ വിപണിയില്‍ ഓരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നല്ല ഇന്ധനക്ഷമതയും വില്പന മൂല്യവുമുള്ള ഗ്രാന്റ് ഐ10 കണ്ണുംപൂട്ടി വാങ്ങിക്കാൻ കഴിയുന്ന വാഹനമാണ്.

ഫോർഡ് ഫിഗോ സിവിടി

ഫോർഡ് ഫിഗോ സിവിടി

മികച്ച ബിൽഡിംഗ് ക്വാളിറ്റിയും, കരുത്തുറ്റ എൻജിനും അടങ്ങിയ ഈ വാഹനം സ്ത്രീകളുടെ നിത്യോപയോഗത്തിന് എല്ലാതരത്തിലും യോജിച്ചതാണ്.

നിസ്സാൻ മൈക്ര എക്സ്-ഷിഫ്റ്റ്

നിസ്സാൻ മൈക്ര എക്സ്-ഷിഫ്റ്റ്

കരുത്തുറ്റ എൻജിനും, ഉയർന്ന ഇന്ധനക്ഷമതയുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഈ വാഹനം കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായതിനാൽ സ്ത്രീകൾക്ക് യാതോരു പ്രയാസവും കൂടാതെ ഓടിക്കാൻ സാധിക്കും.

മാരുതി ബലെനോ സിവിടി

മാരുതി ബലെനോ സിവിടി

ഉയർന്ന മൈലേജും, മികച്ച ഇന്ധനക്ഷമതയും കൂടാതെ നല്ല സർവീസ് നിലവാരവുമുള്ള മാരുതിയുടെ ഈ വാഹനം പുതുതലമുറയിലെ പെൺകുട്ടികൾക്ക് വളരെ പ്രിയമേറിയതാണ്. വാഹനത്തിനൊരു മോഡേൺ ലുക്ക് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ബലെനോ ഉചിതം തന്നെ.

ഹോണ്ട ജാസ് സിവിടി

ഹോണ്ട ജാസ് സിവിടി

കൂടുതൽ സ്ഥല സൗകര്യവും, ആധുനിക സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഹോണ്ട വാഹനമാണിത്. ഹോണ്ടയുടെ പുതു തലമുറയിൽ പെട്ട ജാസ് സ്ത്രീകൾക്ക് ബുദ്ധിമുട്ടില്ലാതെ ഓടിക്കാൻ തക്കവണ്ണമാണ് നിർമ്മിച്ചിട്ടുള്ളത്.

 ഹോണ്ട സിറ്റി ഓട്ടോമാറ്റിക്

ഹോണ്ട സിറ്റി ഓട്ടോമാറ്റിക്

ഇന്ത്യയിൽ കൂടുതൽ വിറ്റഴിക്കുന്ന ഹോണ്ടയുടെ പ്രീമിയം സെഡാനാണിത്. സ്റ്റൈലിഷ് ഫീച്ചറുകളും, മികച്ച ഇന്ധനക്ഷമതയുമാണ് ഇതിന്റെ പ്രത്യേകത.

കാണൂ സ്ത്രീകൾക്ക് യോജിച്ച 10 കാറുകൾ

യുഎസിന് വെല്ലുവിളിയായി റഷ്യ കരുത്തുറ്റ സൈനിക വാഹനമിറക്കി

പിച്ചക്കാരന് ഓഡി ആയാലെന്താ പുളിക്കുമോ

More from DriveSpark

Article Published On: Tuesday, March 8, 2016, 12:19 [IST]
English summary
Top 10 Best Cars For Women
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X