ഇനിയെന്ത് ചെയ്യും മല്ലയ്യ; ക്രൂയിസ് കപ്പലുകൾക്ക് കൂച്ചുവിലങ്ങിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം

ലോകത്തിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന ഒരു ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ് ആംസ്റ്റർഡാം. എന്നാൽ ഇപ്പോൾ രാജ്യം ഒരു നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സഞ്ചാരികളെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായിട്ടും സമുദ്ര മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടി ക്രൂയിസ് ഷിപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്രൂയിസ് ഷിപ്പുകൾ നങ്കൂരമിടുന്ന സ്ഥലം കൂടിയാണ് ആംസ്റ്റർഡാം.

വലിയ രീതിയിൽ മലിനീകരണം സൃഷ്ടിക്കുന്നുണ്ട് എന്നാണ് സർക്കാരിൻ്റെ കണ്ടെത്തൽ, അത് കൊണ്ട് തന്നെ ക്രൂയിസ് ഷിപ്പുകൾ നഗരത്തിന് യോജിക്കുന്നതല്ല എന്നാണ് പറയുന്നത്. ഒരു വർഷം രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഏഴു ലക്ഷത്തോളം വരും. നിരവധി കാസിനോകളും അത് പോലെ തന്നെ ലഹരികളും ലഭിക്കുന്ന സ്ഥലങ്ങൾ തേടി വിനോദസഞ്ചാരികൾ എത്തുന്നതാണ് രാജ്യം നേരിടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇനിയെന്ത് ചെയ്യും മല്ലയ്യ; ക്രൂയിസ് കപ്പലുകൾക്ക് കൂച്ചുവിലങ്ങിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം

ഇത്തരം നിരോധനം ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യമല്ല ആംസ്റ്റർഡാം. 2021-ൽ ഇറ്റലിയിലെ വെനീസിലെ അധികാരികൾ വലിയ കപ്പലുകൾ തീരത്ത് നങ്കൂരമിടുന്നത് നിരോധിക്കാൻ തീരുമാനിച്ചിരുന്നു. വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നതിനായി ആംസ്റ്റർഡാമിലെ അധികാരികൾ തങ്ങളുടെ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം നഗരത്തിലെ ഉദ്യോഗസ്ഥർ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റിൽ ഔട്ട്ഡോർ മാരിജുവാന പുകവലി നിരോധിക്കാൻ തീരുമാനിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പലായ ഐക്കൺ ഓഫ് ദി സീസ് അതിന്റെ ട്രയൽ റൺ നടത്തിയിരുന്നു, അടുത്ത വർഷം ആദ്യം കരീബിയൻ കടലിലേക്ക് ഇറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1,200 അടി (365 മീറ്റർ) നീളവും 250,800 ടൺ ഭാരവുമുള്ള ഒരു കൂറ്റൻ കപ്പലാണ് ഐക്കൺ ഓഫ് ദി സീസ്. 7,960-ലധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ട്, ഇതിൽ 5,610 യാത്രക്കാരും 2,350 ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു.

ഇനിയെന്ത് ചെയ്യും മല്ലയ്യ; ക്രൂയിസ് കപ്പലുകൾക്ക് കൂച്ചുവിലങ്ങിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം

നിലവിൽ ഏറ്റവും വലിയ കപ്പലായ വണ്ടർ ഓഫ് ദി സീസിനേക്കാൾ 6 ശതമാനം വലുതും 10 അടി നീളവുമുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്. ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിലയിൽ നിന്നാണ് ട്രയൽ റൺ ആരംഭിച്ചത്. 2022 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചതുമുതൽ കപ്പൽ അവിടെ തന്നെയാണ്. ആദ്യത്തെ യാത്ര 2024 ജനുവരി 27-ന് മിയാമിയിൽ നിന്ന് പുറപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ വാട്ടർ തീം പാർക്ക്, നവീകരിച്ച പൂൾ ഡെക്കുകൾ, ഒരു അക്വാ ഡോം ഏരിയ, ഒരു അക്വാ തിയേറ്റർ ഏരിയ, കൂറ്റൻ ഫ്ലോർ മുതൽ സീലിംഗ് വരെയുളള വിൻഡോകൾ, 220 ഡിഗ്രി കാഴ്ചകൾ, ആയിരക്കണക്കിന് പാർക്കുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളുണ്ട്. ഒരു നീന്തൽ ബാർ, ഒരു ഇൻഫിനിറ്റി പൂൾ എന്നിവയും ഐക്കൺ ഓഫ് ദി സീസിലെ മറ്റ് വിസ്മയങ്ങളാണ്.

ഇനിയെന്ത് ചെയ്യും മല്ലയ്യ; ക്രൂയിസ് കപ്പലുകൾക്ക് കൂച്ചുവിലങ്ങിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം

ഐക്കൺ ഓഫ് ദി സീസിന്റെ ഏറ്റവും വലിയ സവിശേഷതകൾ എന്ന് പറയുന്നത്, ഓപ്പൺ ഫ്രീ-ഫോൾ സ്ലൈഡ്, ഫാമിലി റാഫ്റ്റ് സ്ലൈഡുകൾ, രണ്ട് മാറ്റ്-റേസിംഗ് സ്ലൈഡുകൾ എന്നിവയുൾപ്പെടെ ആറ് വാട്ടർ സ്ലൈഡുകളുള്ള കാറ്റഗറി വാട്ടർ പാർക്കാണ്. ആഴ്‌ചകൾ നീളുന്ന കിഴക്കൻ, പടിഞ്ഞാറൻ കരീബിയൻ യാത്രകളാണ് കപ്പലിൻ്റേത്. കപ്പലിലെ യാത്രക്കാർക്ക് ബഹാമാസിലെ റോയൽ കരീബിയൻ അതിഥികൾക്കായി മാത്രമുള്ള പ്രൈവറ്റ് ഡെസ്റ്റിനേഷനിൽ കുറച്ച് ദിനം ആസ്വദിക്കാനും കഴിയും.

കപ്പലിൽ 28 വ്യത്യസ്ത തരം ക്യാബിനുകൾ ഉണ്ടാകും. എല്ലാ മുറികളിലും 82 ശതമാനത്തിലധികം മൂന്നോ അതിലധികമോ അതിഥികളെ ഉൾക്കൊള്ളാൻ സാധിക്കും, 70 ശതമാനത്തിൽ കൂടുതൽ ബാൽക്കണിയും കപ്പലിന് ഉണ്ടായിരിക്കും. കപ്പലിൻ്റെ പരീക്ഷണയോട്ടത്തിൽ പ്രധാന എഞ്ചിനുകൾ, ഹൾ, ബ്രേക്ക് സിസ്റ്റങ്ങൾ, സ്റ്റിയറിംഗ്, നോയ്സ്, വൈബ്രേഷൻ ലെവലുകൾ എന്നിവയെല്ലാം പരീക്ഷിച്ചു.

കപ്പലിൻ്റെ ടിക്കറ്റ് നിരക്ക് എന്ന് പറയുന്നത് രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കപ്പലിലെ ക്യാബിൻ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് ക്രമപ്പെടുത്തിയിരിക്കുന്നത്. നോർമൽ ക്യാബിൻ്റെ നിരക്കാണ് രണ്ട് ലക്ഷം രൂപ. സ്യൂട്ട് ക്യാബിനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അതിന് അഞ്ച് ലക്ഷം രൂപയോളം ടിക്കറ്റ് നിരക്ക് വരും. റോയൽ കരീബിയൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഐക്കൺ ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പൽ.

More from DriveSpark

Article Published On: Thursday, July 27, 2023, 8:30 [IST]
English summary
Top tourist destination banned cruise ships
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X