27,000 രൂപയുണ്ടെങ്കിൽ ദീപാവലി ആൻഡമാൻ ദ്വീപിൽ ആഘോഷിക്കാം; റെയിൽവേയുടെ പുത്തൻ പാക്കേജ്
ഉത്സവസീസണിൽ കുടുംബത്തോടൊപ്പം യാത്ര പോകുന്നത് മികച്ച ഒരു തീരുമാനമായി തോന്നുന്നുണ്ടെങ്കിൽ നേരെ ഫോൺ എടുത്ത് irctc -യുടെ സൈറ്റിൽ കയറിയാൽ ആൻഡമാൻ ദ്വീപിലേക്ക് ഒരു ട്രിപ്പ് പോകാം. 5 രാത്രികളും 6 പകലും നീളുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 27,450 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. നവംബർ 6 മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളില്‍ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കുമാണ് സഞ്ചാരികളെ കൊണ്ടുപോകുക.
പോർട്ട് ബ്ലെയറിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ആദ്യദിനം വളരെ മനോഹരമായ കോർബിൻസ് കോവ് ബീച്ചിലേക്കും അതിന് ശേഷം സെല്ലുലാർ ജയിലിലേക്കുമായിരിക്കും സഞ്ചാരികളെ കൊണ്ടുപോകുന്നത്. അടുത്ത ദിവസം പോർട്ട് ബ്ലെയറിൽ നിന്നും, പ്രഭാതഭക്ഷണത്തിനു ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്‍റെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് കൊണ്ടുപോകും.അവിടെ തന്നെ വാട്ടർ സ്പോർട്സ് വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്കൂബ ഡൈവിങ്ങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനുളള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മൂന്നാമത്തെ ദിവസം, പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിലുളള യാത്രയാണ് പ്രധാന ആകർഷണം. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളില്‍ സമയം ചെലവിടാനുളള സമയമുണ്ട്. നാലാമത്തെ ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയിൽ നാചുറൽ ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവ സന്ദര്‍ശിക്കുന്നുണ്ട്. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂർ ബീച്ച് സന്ദര്‍ശിച്ചതിന് ശേഷം ആറാംദിനം പോർട്ട് ബ്ലെയറില്‍ നിന്നും മടക്കയാത്ര. ഇതാണ് പാക്കേജിൻ്റെ യാത്രാക്രമം എന്ന് പറയുന്നത്.
ഒറ്റയ്ക്കാണ് പോകുന്നതെങ്കിൽ 52,750 രൂപയാണ് പാക്കേജിൻ്റെ നിരക്ക്, രണ്ട് പേരുണ്ടെങ്കിൽ നിരക്ക് 30,775 ആയിരിക്കും. യാത്രയിൽ മൂന്ന് പേരുണ്ടെങ്കിൽ 27,450 രൂപയാണ് ഈടാക്കുന്നത്. 5 മുതൽ 11 വയസ് വരെ പ്രായം ഉളള കൂട്ടികളുണ്ടെങ്കിൽ അവരുടെ നിരക്ക് എന്ന് പറയുന്നത് 17000 രൂപയാണ്. രണ്ട് മുതൽ നാല് വയസ് വരെയാണ് പ്രായമെങ്കിൽ 13,550 രൂപയാണ് നിരക്ക്.

മറ്റൊരു പ്രധാന കാര്യം ഈ യാത്രാ പാക്കേജിൽ ഉൾപ്പെടാത്ത കുറച്ചു കാര്യങ്ങളുണ്ട്. എയർ ടിക്കറ്റ്, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, പോര്‍ട്ടര്‍, ഇൻഷുറൻസ്, മദ്യം, റൂം സർവീസ്, കാമറ ചാർജ്, ഹെർബൽ മസാജ് തുടങ്ങിയ വ്യക്തിഗത ചെലവുകള്‍ ഒന്നും പാക്കേജില്‍ ഉള്‍പ്പെടില്ല. ലിഫന്‍റ ബീച്ചിലേക്കുള്ള ഓപ്‌ഷണല്‍ ടൂർ, ജല കായിക വിനോദങ്ങള്‍ തുടങ്ങിയവയ്ക്കും യാത്രക്കാർ തന്നെ പണം മുടയ്ക്കേണ്ടി വരും.
കൂടുതൽ വിവരങ്ങൾക്കായി irctc യുടെ വെബ്സൈറ്റിൽ കയറി വിശദമായി തന്നെ നോക്കിയതിന് ശേഷം അവരുമായി ബന്ധപ്പെടുക. ദീപാവലിക്ക് എല്ലാവർക്കും അവധിയായത് കൊണ്ട തന്നെ ഇത്തവണത്തെ ഉത്സവം ആൻഡമാനിൽ ആയിക്കോട്ടെ. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ നേരമില്ലാതെ ഓഫീസ് തിരക്കുകളിൽ മുങ്ങി പോകുന്നവർക്കും യുവദമ്പതികൾക്കും ഇതൊരു സുവർണാവസരമാണ്.

ദീപാവലി സീസണിലാണ് രാജ്യത്തെ എല്ലാ വാഹന നിർമാതാക്കളും ചാകരയെന്ന് വിശേഷിപ്പിക്കുന്നത്. ഹോണ്ട തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ എലിവേറ്റിനെ ഈ ഉത്സവ സീസണിൽ കൂടുതൽ കുടുംബങ്ങളിൽ എത്തിക്കുന്നതിനും വാഹനത്തിൻ്റെ ഫീച്ചറുകൾ വിശദീകരിക്കുന്ന ഒരു പരസ്യവീഡിയോ പുറത്തിറക്കിയിരുന്നു. ഇതിനകം വിൽപ്പനയിലുള്ള പല മോഡലുകളേയും മറികടക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്.
ഹോണ്ട എലിവേറ്റിന്റെ പുത്തൻ ടെലിവിഷൻ പരസ്യം ഹോണ്ട കാർസ് ഇന്ത്യ അവരുടെ യൂട്യൂബിലെ ഔദ്യോഗിക ചാനലിൽ പങ്കിട്ടിരിക്കുകയാണ്. ഈ പുതിയ പരസ്യവീഡിയോ എലിവേറ്റിന്റെ എല്ലാ എക്സ്റ്റീരിയർ ഡിസൈൻ വിശദാംശങ്ങളും അതിന്റെ അളവുകൾ, പവർട്രെയിൻ സവിശേഷതകൾ, ഇന്റീരിയർ ഡിസൈൻ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

ഹൈ-ഗ്ലോസ് ബ്ലാക്ക് ഘടകങ്ങളുള്ള സവിശേഷമായ ആൽഫ ബോൾഡ് ഗ്രില്ലാണ് പുതിയ എലിവേറ്റിന്റെ സവിശേഷത. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും യൂണിറ്റിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന DRL-കളും കാണാം. മുൻനിര മോഡലുകളിൽ എൽഇഡി ഫോഗ് ലൈറ്റുകളും ലഭിക്കുന്നുണ്ട്. എലിവേറ്റിന്റെ മൊത്തത്തിലുള്ള മുൻഭാഗം മറ്റ് മിഡ്-സൈസ് എസ്‌യുവികളേക്കാൾ കൂടുതൽ ബോൾഡും ഗംഭീരവുമാണ് എന്ന് വീഡിയോയിലൂടെ എടുത്തു കാണിക്കുന്നു.
സൈഡ് പ്രൊഫൈലിലേക്ക് നോക്കിയാൽ, ഹോണ്ട എലിവേറ്റിൽ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ക്രോം ഡോർ ഹാൻഡിലുകൾ, ക്രോം ബെൽറ്റ്‌ലൈൻ, റൂഫ് റെയിലുകൾ എന്നിവയും ഇതിലുണ്ട്. പിൻഭാഗത്ത്, ഹാലജൻ ഇൻഡിക്കേറ്ററും റിവേഴ്സ് ലൈറ്റുകളുമുള്ള ഡ്യുവൽ ട്രയൽ എൽഇഡി ടെയിൽലൈറ്റുകൾ കാണാം. ഷാർക്ക് ഫിൻ ആൻ്റിന, റിയർ സ്‌പോയിലർ, റിയർ വൈപ്പർ വാഷർ, ഡീഫോഗർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








