മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍

കഴിഞ്ഞ ദിവസം ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് 130 പേര്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. ഇപ്പോള്‍ ഇരുചക്രവാഹനം മാത്രം കയറ്റാന്‍ പറ്റുന്ന തൂക്കുപാലത്തിലൂടെ വിനോദസഞ്ചാരികള്‍ മാരുതി 800 കാര്‍ ഓടിക്കന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

മോര്‍ബി പാലം തകര്‍ന്ന സംഭവത്തിന് രണ്ട് ദിവസം പോലും തികയുന്നതിന് മുമ്പേയാണ് കര്‍ണാടകയില്‍ വിനോദസഞ്ചാരികള്‍ നടത്തിയ കൈവിട്ട കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കോടസള്ളി റിസര്‍വേയറിന് കുറുകെയുള്ള ഇടുങ്ങിയ തൂക്കുപാലത്തിലൂടെ കുറച്ച് വിനോദസഞ്ചാരികള്‍ കാര്‍ കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര നഗരത്തിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര മേഖലയിലെ ശിവപുര ഗ്രാമത്തിലാണ് ഈ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ നടുവില്‍ കുടുങ്ങിയതിനാല്‍ ഇവര്‍ക്ക് അക്കരെ എത്താന്‍ സാധിച്ചില്ല.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

കാറിന്റെ ഭാരം താങ്ങാതെ പാലം തകര്‍ന്നേക്കുമെന്ന് ഭയന്ന് നാട്ടുകാര്‍ ഡ്രൈവറെ തടഞ്ഞു. ആദ്യം കുറച്ച് തര്‍ക്കിച്ചെങ്കിലും പിന്നീട് വിനോദസഞ്ചാരികള്‍ കാര്‍ പിന്നോട്ടെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അപകട സാധ്യതകള്‍ വിസ്മരിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരോട് തങ്ങള്‍ കാര്‍ ഓടിക്കുമെന്നും പറഞ്ഞ് വിനോദസഞ്ചാരികള്‍ തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ കാര്‍ പിന്നോട്ടെടുത്തു. പാലത്തിന്റെ ഒരറ്റത്ത് എത്തിയപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് തള്ളിയാണ് കാര്‍ പാലത്തില്‍ നിന്ന് ഇറക്കിയത്. കാര്‍ മെല്ലെ നീക്കുന്നതിനിടയില്‍ പാലം ആടിയുലയുന്നുണ്ടായിരുന്നു. പാലത്തിന് മുകളില്‍ കാറിന് പിന്നിലെ വലിയ ആള്‍ക്കൂട്ടത്തെയും കാണാന്‍ സാധിക്കും. കാറുമായെത്തിയത് മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

വിഷയം പരിശോധിച്ചുവരികയാണെന്നും കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് അറിയിച്ചു.

പാലത്തില്‍ കാല്‍നടയാത്രക്കാരെ കൂടാതെ ഇരുചക്രവാഹന യാത്രികരുമാണ് പാലം ഉപയോഗപ്പെടുത്തുന്നത്. ബൈക്കുകള്‍ കയറുന്നത് കണ്ടതിനാല്‍ കാറും പോകുമെന്ന് കരുതിയാണ് തങ്ങള്‍ വാഹനം കയറ്റിയതെന്നാണ് വിനോദ സഞ്ചാരികള്‍ പറയുന്നത്.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

തൂക്കുപാലത്തില്‍ കാറിന്റെ വീഡിയോയും ഫോട്ടോയും വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശിവപുരയിലെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്ക് ജോയിഡ താലൂക്കിലെത്താനുള്ള ഏക മാര്‍ഗമാണ് ഈ തൂക്കുപാലം. പാലത്തിലൂടെ അല്ലെങ്കില്‍ ഇതേ സ്ഥലത്തെത്താന്‍ 100 കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കണം.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

ഈ ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കള്‍ ജോയിഡ, ദണ്ഡേലി, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ പലപ്പോഴും ഇരുചക്രവാഹനത്തിലോ കാല്‍നടയായോ പാലം കടക്കുന്നു. പാലത്തിലൂടെ ഓട്ടോറിക്ഷകള്‍ കടത്തിവിടുന്നതിനെയും നാട്ടുകാര്‍ നേരത്തെ എതിര്‍ത്തിരുന്നു.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

'പാലത്തിലൂടെ പോകാമെന്ന് പറഞ്ഞ് നാട്ടുകാരുമായി വഴക്കിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നാലുചക്രവാഹനങ്ങള്‍ പാടില്ലെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു തൂക്കുപാലമായതിനാല്‍ ഒരു ഘട്ടത്തില്‍ എല്ലാ ഭാരവും താങ്ങാന്‍ സാധിക്കില്ല. കാറും ഡ്രൈവറും ഉള്‍പ്പെടെ 700 കിലോഗ്രാം വരെ ഭാരം വരും. വര്‍ഷങ്ങളോളം പാലം തകര്‍ന്നിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ജോയ്ഡയിലെത്താന്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവന്നു'-നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

മോര്‍ബി ദുരന്തത്തിലും പഠിച്ചില്ല; തൂക്കുപാലത്തിലൂടെ Maruti 800 ഓടിച്ച് വിനോദസഞ്ചാരികള്‍-VIDEO

ഒരു വിഭാഗം ഗ്രാമീണര്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അധികാരികള്‍ക്ക് കൈമാറുകയും ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. 2015 ല്‍ നിര്‍മിച്ച പാലം ജില്ലയിലെ ജോയ്ഡ, യെല്ലപൂര്‍ താലൂക്കുകളിലെ നിവാസികളാണ് ഉപയോഗിച്ചുവരുന്നത്. പ്രശസ്തമായ സതോടി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളും ഈ തൂക്കുപാലം സന്ദര്‍ശിക്കാറുണ്ട്.

More from DriveSpark

Article Published On: Wednesday, November 2, 2022, 13:37 [IST]
English summary
Tourist drives maruti 800 on hanging bridge in karnataka meant for pedestrain and two wheelers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X