7 കോടി മുടക്കി വാരിയത് 90 കോടി! സംവിധായകന് വിവാഹ സമ്മാനമായി BMW നല്‍കി നിര്‍മാതാവ്

ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ സ്ലീപ്പര്‍ ഹിറ്റ് പടമാണ് ടൂറിസ്റ്റ് ഫാമിലി (Tourist Family). ഈ വര്‍ഷം ഏപ്രില്‍ അവസാന വാരമാണ് പടം തീയറ്ററിലെത്തിയത്. വെറും 7 കോടി ബജറ്റില്‍ നിര്‍മിച്ച പടം ബോക്‌സ്ഓഫീസില്‍ നിന്ന് 90 കോടി രൂപയോളമാണ് വാരിയത്. അഭിഷന്‍ ജീവന്ത് (Abishan Jeevinth) സംവിധാനം ചെയ്ത സിനിമ നിര്‍മാതാവിന് 1200% ലാഭമാണ് നേടിക്കൊടുത്തത്. തമിഴ്‌നാട്ടിലേക്ക് കുടിയേറിയ ശ്രീലങ്കന്‍ കുടുംബത്തിന്റെ കഥ നര്‍മത്തില്‍ പൊതിഞ്ഞ് ഹൃദയഹാരിയായാണ് സിനിമയില്‍ പറഞ്ഞ് പോകുന്നത്. നിരൂപക-പ്രേക്ഷക പ്രശംസ ഒരുപോലെ നേടിയ ഈ സിനിമ ഒടിടിയില്‍ എത്തിയപ്പോഴും കൈയ്യടി നേടി.

ഫീല്‍ഗുഡ് വിഭാഗത്തില്‍ പെടുന്ന ഈ സിനിമയില്‍ എം ശശികുമാര്‍, സിമ്രാന്‍, മിഥുന്‍ ജയശങ്കര്‍, കമലേഷ് ജഗന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ലാഭക്കണക്കില്‍ ടൂറിസ്റ്റ് ഫാമിലി ഈ വര്‍ഷമെത്തിയ മറ്റ് ബോളിവുഡ്, മോളിവുഡ് പടങ്ങളെയടക്കം പിന്നിലാക്കി. സിനിമാ പിടുത്തത്തില്‍ വലിയ മുന്‍പരിചയമില്ലാതെ കന്നി പടം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആക്കി മാറ്റിയ സംവിധായകന്‍ അഭിഷന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നു.

abishan jeevinth bmw gift tourist family producer

പടത്തെ അഭിനന്ദിച്ച് ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി വരെ രംഗത്തെത്തി. സിനിമ എഴുതി സംവിധാനം ചെയ്ത അഭിഷന്‍ ഒരു പ്രധാന കഥാപാത്രത്തിന്റെ റോളും ഭംഗിയാക്കി. ഇപ്പോള്‍ തന്റെ പണപ്പെട്ടി നിറയാന്‍ കാരണക്കാരനായ അഭിഷനിന് ഒരു പുത്തന്‍ ആഡംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ് ടൂറിസ് ഫാമിലിയുടെ നിര്‍മാതാവായ മഗേഷ് രാജ്. ഒക്‌ടോബര്‍ 31-ന് വിവാഹിതനാകാന്‍ പോകുന്ന അഭിഷനിന് വിവാഹ സമ്മാനമായാണ് ബിഎംഡബ്ല്യു X1 ആഡംബര എസ്‌യുവി കൈമാറിയത്.

സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നായ ബിഎംഡബ്ല്യു X1 നിലവില്‍ ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ്. X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി വരുന്നത്. 50.60 ലക്ഷം മുതല്‍ 52.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതില്‍ അഭിഷനിന് ലഭിച്ചത്ഏത് വേരിയന്റാണെന്ന് വ്യക്തമല്ല.

abishan jeevinth bmw gift tourist family producer

X1 പെട്രോള്‍ ആണെങ്കില്‍ 63.49 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 65.69 ലക്ഷം രൂപയുമാണ് ചെന്നൈയിലെ ഓണ്‍-റോഡ് വില.ഡിസൈന്‍ വശം നോക്കുമ്പോള്‍ ബിഎംഡബ്ല്യു കാറിന് മുന്‍വശത്ത് വലിയ കിഡ്‌നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവ ലഭിക്കുന്നു.

വശങ്ങളിലേക്ക് വന്നാല്‍ ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് പ്രധാന ആകര്‍ഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്‌പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്‌പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു. ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

abishan jeevinth bmw gift tourist family producer

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയാണ് കാറില്‍ നല്‍കിയിരിക്കുന്ന ചില പ്രധാന സവിശേഷതകള്‍.

തുടക്കത്തില്‍ പറഞ്ഞ പോലെ ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവറും 230 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. അതേസമയം 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്.

പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക. ലിറ്ററിന് 16 മുതല്‍ 20 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. ഏതായാലും കന്നി പടം സൂപ്പര്‍ ഹിറ്റാകുകയും വ്യക്തി ജീവിതത്തില്‍ മറ്റൊരു അധ്യായത്തിലേക്കും കടക്കുന്ന സംവിധാകന്റെ യാത്രകള്‍ ആഡംബരപൂര്‍ണമാകട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Wednesday, October 29, 2025, 13:53 [IST]
English summary
Tourist family director abishan jeevinth gets bmw x1 luxury suv as wedding gift from producer
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X