ബ്രെസയിൽ സൺറൂഫില്ലെങ്കിൽ ഇതാണോ പോംവഴി; ടൂറിസ്റ്റ് കാണിച്ച അഭ്യാസം കണ്ടോ
നമ്മൾ യാത്ര പോകുമ്പോൾ വാഹനത്തിൽ സൺറൂഫ് ഉണ്ടെങ്കിൽ അത് തുറന്ന് പുറത്തേക്ക് തലയിട്ട് കാഴ്ച്ചകൾ കാണുന്നത് ഒരു രസമാണ്. എന്നാൽ സൺറൂഫ് ഇല്ലെങ്കിലും കാഴിച്ചകൾ കാണാൻ തോന്നിയാൽ എന്തുചെയ്യും എന്നതിന് പുതിയ ഒരു ഉത്തരവുമായിട്ടാണ് തെലുങ്കാനയിൽ നിന്ന് ഗോവയിൽ എത്തിയ ഒരു ടൂറിസ്റ്റിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇത് കേട്ടാൽ തോന്നും അദ്ദേഹം എന്തോ വലിയ കാര്യമാണ് ചെയ്തെന്ന്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കണേ.
ഗോവയിൽ എത്തുന്ന സ്വദേശികളും വിദേശികളുമായി പലരും പല അഭ്യാസങ്ങളും കോപ്രായങ്ങളും കാണിക്കുന്നത് വൈറലായിട്ടുണ്ട്. അത്തരത്തിലൊരു പ്രവർത്തിയാണ് ഇപ്പോൾ പുതിയതായി എത്തിയിരിക്കുന്നത്. ഗോവയിലെ മപുസ മേഖലയിൽ തെലങ്കാനയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ഓടിക്കൊണ്ടിരിക്കുന്ന എസ്‌യുവിയുടെ റൂഫിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന വീഡിയോ ആണ് ഷെയർ ചെയ്തിരിക്കുന്നത്.

പ്രൂഡന്റ് മീഡിയയാണ് വീഡിയോ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, തെലങ്കാന രജിസ്ട്രേഷനോട് കൂടിയ ഒരു മാരുതി സുസുക്കി ബ്രെസ്സ നമുക്ക് കാണാൻ കഴിയും. എസ്‌യുവി ഒരു പാലത്തിലൂടെ നീങ്ങികൊണ്ടിരിക്കുകയാണ്, ഒരാൾ എസ്‌യുവിയുടെ മേൽക്കൂരയിൽ ഇരുന്നു കൊണ്ട് പാലത്തിന് താഴെയുള്ള കാഴ്ചകൾ ആസ്വദിക്കുന്നു. ഹസാർഡ് ലാമ്പുകൾ ഓണാക്കി, എസ്‌യുവി പതുക്കെയാണ് ഓടിച്ചുകൊണ്ടു പോകുന്നത്. ഇതേ പാലത്തിലൂടെ ബ്രെസ്സയ്ക്ക് പിന്നിൽ പോയ ആരോ ആണ് വീഡിയോ പകർത്തിയത്.
ഇവിടെ കാണുന്ന മാരുതി ബ്രെസ്സയിൽ സൺറൂഫ് ലഭ്യമല്ല. അതുകൊണ്ടായിരിക്കാം എസ്‌യുവിയുടെ റൂഫിലിരുന്ന് കാഴ്ച ആസ്വദിക്കാൻ അദ്ദേഹം തീരുമാനിച്ചത്. വലിയ മണ്ടത്തരമാണ് ഇയാൾ ചെയ്തത്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വാഹനത്തിൽ മുകളിൽ നിന്ന് താഴെ വീണേക്കാം, അത് പോലെ തന്നെ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്താലും താഴെ വീഴാൻ സാധ്യതയുണ്ട്.

എന്തായാലും വൈറൽ വീഡിയോ കണ്ട ലോക്കൽ പോലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി എസ്‌യുവി ഉടമയെയും വാഹനത്തിൽ ഇരുന്ന ആളെയും കണ്ടെത്തി കേസെടുത്തു. തെലങ്കാനയിലെ സിദ്ദിപേട്ടയിൽ താമസിക്കുന്ന രാജയ്യയുടെ മകൻ ശ്രീ. സനാദോബോയ്‌ന മഹേഷാണ് പ്രതിയെന്ന് മപുസ പോലീസ് കണ്ടെത്തി, ഇയാളെ സെക്ഷൻ 279, 336 ഐപിസി, സെക്ഷൻ 192, പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ഗോവയിൽ വിനോദസഞ്ചാരികളിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം കാണുന്നത് ഇതാദ്യമല്ല.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, വാടകയ്‌ക്ക് എടുത്ത മഹീന്ദ്ര ഥാറിൽ ഒരു വിനോദസഞ്ചാരി നെൽവയൽ നശിപ്പിച്ച വീഡിയോ വൈറലായിരുന്നു. ഗോവയിൽ എത്തിയാൽ എന്തിനുമുളള ലൈസൻസായിട്ടാണ് ചിലർ കരുതുന്നത്, എന്നാൽ അങ്ങനെ ഒരിക്കലും വിചാരിക്കാനോ പ്രവർത്തിക്കാനോ പാടില്ല. നമ്മൾ ചെയ്യുന്ന പ്രവർത്തി കൊണ്ട് ചിലപ്പോൾ നമ്മളേക്കാൾ അപകടം ഉണ്ടാകുന്നത് മറ്റുളളവർക്കായിരിക്കും.
ഒരു കാര്യം കൂടെ ഓർമിപ്പിക്കട്ടെ, നിങ്ങളുടെ വാഹനത്തിൽ സൺറൂഫ് ഉണ്ട് എന്ന് കരുതി തല പുറത്തേക്കിട്ട് ഒരുപാട് നേരം നിൽക്കുന്നതും ശരിയല്ല കേട്ടോ. പലർക്കും സൺറൂഫുകളെ സംബന്ധിച്ച ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫിലൂടെ നിൽക്കാൻ പോലും അത് നിയമപരമാണോ അല്ലയോ എന്നതിനെക്കുറിച്ചും ഇപ്പോഴും അറിവില്ല.
മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല, എന്നാൽ ഈ നിയമം കടൽപ്പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമല്ല, നഗര റോഡുകളിലെ വാഹനമോടിക്കുന്നവർക്കും ബാധകമാണ്
എംവി ആക്ടിന്റെ സെക്ഷൻ 184 (എഫ്) അനുസരിച്ച്, കഴിവുള്ളതും ശ്രദ്ധയുള്ളതുമായ ഒരു ഡ്രൈവർ പ്രതീക്ഷിക്കുന്നതിലും വളരെ താഴെയായി ഏത് വിധത്തിലും വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്, ആ രീതിയിൽ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാണ്. ഇന്ന് പല ബജറ്റ് കാറുകളിലും ഇലക്ട്രിക് സണ്‍റൂഫുകള്‍ ഒരു ഫീച്ചറായി മാറിയിരിക്കുന്നു. കാറിന്റെ മൊത്തം രൂപഭാവം തന്നെ പൂര്‍ണ്ണമായി മാറ്റുന്നതിനാല്‍ ഇത് നല്ലൊരു ഫീച്ചറായി നമുക്ക് പറയാന്‍ പറ്റും. വിന്‍ഡോസ് തുറക്കാതെ തന്നെ ക്യാബിനിലേക്ക് കൂടുതല്‍ ശുദ്ധവായു എത്തിക്കാന്‍ സണ്‍റൂഫ് നമ്മളെ സഹായിക്കുന്നു.
വിന്‍ഡോ തുറക്കുന്നത് ചിലപ്പോള്‍ പൊടി അകത്ത് കയറുകയും ശബ്ദമുണ്ടാകുകയും ചെയ്യും. നിങ്ങള്‍ക്ക് കാറിന് ഡാര്‍ക്ക് ഇന്റീരിയറാണെങ്കില്‍ സണ്‍റൂഫ് ക്യാബിന്‍ കൂടുതല്‍ വായുസഞ്ചാരമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ സണ്‍റൂഫിന്റെ ഉപയോഗം കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാരും ശ്രമിക്കുക.


Click it and Unblock the Notifications








