ഇനി വരുന്നത് എമ്പുരാനിൽ, കോടികൾ മുടക്കി വീണ്ടും ആഡംബര എസ്‌യുവി വാങ്ങി അബ്രാം ഖുറേഷിയുടെ അനിയൻ
വാഹനപ്രേമികൾക്ക് പേരുകേട്ടതാണ് സിനിമരംഗം.പ്രത്യേകിച്ച് മോളിവുഡ്. മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂക്കയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. യുവ നടൻമാരിൽ ദുൽഖറിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന ഒരാളാണ് മോളിവുഡിലെ മിന്നൽ മുരളിയായ ടൊവിനോ തോമസ്. സിനിമയെന്ന തൻ്റെ സ്വപ്നം കൈപിടിയിലൊതുക്കിയത് പോലെ താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച വാഹനങ്ങളും വാങ്ങുന്നതിൽ ടൊവിനോ മുന്നിൽ തന്നെയുണ്ട്. 2024-ലായിരുന്നു താരം ബിഎംഡബ്ല്യുവിന്റെ 2.60 കോടി രൂപ വിലയുളള XM എന്ന ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയത്. ഇപ്പോഴിതാ താരം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ റോഞ്ച് റോവർ ഓട്ടോബയോഗ്രഫി ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്.
കൊച്ചിയിലെ മുത്തുറ്റ് മോട്ടോർസ് ഷോറൂമിൽ നിന്നാണ് താരം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. കുടുംബസമേതമാണ് താരം വാഹനം ഡെലിവറി എടുക്കാൻ എത്തിയത്. ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ നരിവേട്ടയും എംപുരാനുമാണ്. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.

ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് ടൊവിനോയുടെ റേഞ്ച് റോവർ വരുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മോളിവുഡിലെ തന്നെ ആദ്യത്തെ വാഹനമായിരുന്നു ബിഎംഡബ്ല്യുവിന്റെ XM എന്ന ലക്ഷ്വറി എസ്‌യുവി. ഇലക്ട്രിക്കായും പെട്രോളിലും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമെന്ന പ്രത്യേകതയാണ് ബിഎംഡബ്ല്യു XM എസ്‌യുവിക്കുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ലക്ഷ്വറി കാറിന്റെ പ്രത്യേകത. വലിയ ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഷാർപ്പ് ഫ്രണ്ട് ബമ്പർ, മുൻവശത്തെ വലിയ എയർ ഇൻടേക്ക് എന്നിവയെല്ലാമാണ് വണ്ടിയെ കിടിലമാക്കുന്നത്.
4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു XM എസ്‌യുവിയുടെ ഹൃദയം. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിരിക്കുന്നതിനാൽ 653 bhp കരുത്തിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ എസ്‌യുവിക്ക് ഇവി മോഡിൽ 88 കിലോമീറ്റർ റേഞ്ചും നൽകാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








