Just In
- 11 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 13 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 14 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 14 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
കൊവിഡ് വ്യപനം; ചരിത്രത്തിലാദ്യമായി ടോക്കിയോ മോട്ടോർ ഷോ റദ്ദാക്കാനൊരുങ്ങി ജപ്പാൻ
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജപ്പാനിലെ പ്രമുഖ ദ്വിവത്സര ഓട്ടോ ഷോയായ ടോക്കിയോ മോട്ടോർ ഷോ റദ്ദാക്കിയേക്കും.
കോവിഡ് അണുബാധകൾ വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയുമെന്ന് ഇപ്പോൾ ചിന്തിക്കാനാവില്ലെന്ന് അസോസിയേഷൻ ഓഫ് ജാപ്പനീസ് കാർ മാനുഫാക്ചറേർസ് (JMA) മേധാവി അക്യോ ടൊയോഡ ഒരു ഓൺലൈൻ കോൺഫറൻസിൽ പറഞ്ഞു.
സുരക്ഷിതമായ അന്തരീക്ഷത്തിൽ മൊബിലിറ്റിയുടെ ആകർഷകമായ സവിശേഷതകൾ സന്ദർശകർക്കായി വാഗ്ദാനം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ടൊയോഡ പറഞ്ഞു.
അണുബാധയുടെ വർധിക്കുന്നതോടെ വീണ്ടും ടോക്കിയോ, ഒസാക്ക, ദ്വീപസമൂഹത്തിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൂന്നാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ സർക്കാർ ഒരുങ്ങുകയാണ്.
1954 -ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇത് ആദ്യമായാണ് മോട്ടോർ ഷോ റദ്ദാക്കുന്നത്. അവസാന ഇവന്റിൽ, 2019 അവസാനത്തിൽ 1.3 ദശലക്ഷം ആളുകൾ പങ്കെടുത്തിരുന്നു.
ടോക്കിയോ ഓട്ടോ ഷോയിൽ മോട്ടോർ ബൈക്കുകൾ, മിനിക്കാർ, വലിയ വാഹനങ്ങൾ, പാസഞ്ചർ കാറുകൾ, മറ്റ് വ്യവസായങ്ങളുടെ മൊബിലിറ്റി വാഹനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു എന്ന് ടൊയോഡ പറഞ്ഞു.
അതിനാൽ, സന്ദർശകർക്ക് ഈ വാഹനങ്ങൾ യഥാർത്ഥ ലോക സാഹചര്യങ്ങളിൽ കാണാനും അനുഭവിക്കാനും മുൻഗണന നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നു, മാത്രമല്ല ഇവന്റ് വെർച്യുവലായിട്ടല്ല യാഥാർത്ഥ്യത്തിൽ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത്, അതിനാലാണ് ഇവന്റ് റദ്ദാക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടകർ അടുത്തതായി നടത്താൻ തീരുമാനിക്കുമ്പോൾ ഇവന്റിന് ടോക്കിയോ മൊബിലിറ്റി ഷോ എന്ന് പുനർനാമകരണം നൽകും. അടുത്ത തവണ ടോക്കിയോ മൊബിലിറ്റി ഷോ എന്ന് വിളിക്കപ്പെടുന്ന ഒരു മെച്ചപ്പെട്ട ഇവന്റ് നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നു, അതിനായി എല്ലാവരുടേയും തുടർ പിന്തുണ അഭ്യർത്ഥിക്കുന്നു എന്ന് ടോയോഡ പറഞ്ഞു.
നിരവധി കാർ നിർമ്മാതാക്കളുമായി സഹകരിച്ച് നടക്കുന്ന ഈ പരിപാടി, വാഹന വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ, പ്രമുഖ യൂറോപ്യൻ ബ്രാൻഡുകളും മറ്റ് ഏഷ്യൻ കാർ നിർമ്മാതാക്കളും ടോക്കിയോയിൽ പ്രദർശനം നിർത്തിവച്ചിരുന്നു.
ലോകത്തെ കാർ നിർമ്മാതാക്കൾ ലക്ഷ്യമിടുന്ന ചൈനീസ് കാർ വിപണിയിലെ സ്ഫോടനാത്മക വളർച്ച കാരണം ജാപ്പനീസ് കാർ ഡീലർഷിപ്പിന്റെ ജനപ്രീതി കുറഞ്ഞു.