കലൈഞ്ഞര്‍ കരുണാനിധിയിന്‍ ആല്‍ഫാര്‍ഡ്

'മാതമോ സിത്തിരൈ, മണിയോ പത്തിരൈ, ഉങ്കളെ തഴുവുവതോ നിദ്രൈ' എന്നു തുടങ്ങുന്ന അണ്ണാദുരൈയുടെ പ്രസംഗം പ്രശസ്തമാണ്. നേരം ഏറെ വൈകിയിട്ടും സമ്മേളനസ്ഥലത്ത് ചിത്തിര മാസത്തിലെ ചൂടിനെ വക വെക്കാതെ തന്നെ കാത്തിരിക്കുന്ന തമിഴ്മക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അണ്ണായുടെ ശിഷ്യര്‍ അനേകമുണ്ടെങ്കിലും അവരില്‍ കരുണാനിധിക്ക് വലിയ സ്ഥാനമുണ്ട്. അണ്ണാദുരൈക്ക് വാക്കുകളിലുണ്ടായിരുന്ന ആധിപത്യം കരുണാനിധിയും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ തമിഴ്മക്കള്‍ ഏത് കത്തിരിച്ചൂടിനെയും മാര്‍കഴിത്തണുപ്പിനെയും അതിജീവിച്ച് കാത്തിരിക്കും.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നഷ്ടപ്പെട്ട് അഴിമതിയുടെ വാര്‍ദ്ധക്യത്തിലേക്ക് കരുണാനിധി പ്രവേശിച്ചിട്ട് ഏറെയായി. അദ്ദേഹത്തിന് വയസ്സുകാലത്ത് ചെന്നൈ നഗരത്തില്‍ ചുറ്റി സഞ്ചരിക്കാന്‍ ഒരു വാഹനം ഇറക്കുമതി ചെയ്യുകയായിരുന്നു. യാത്രാസുഖത്തിന്റെ കാര്യം വരുമ്പോള്‍ അന്വേഷണങ്ങള്‍ ടൊയോട്ടയില്‍ മുട്ടിനില്‍ക്കുന്നത് സ്വാഭാവികം മാത്രം. ടൊയോട്ട ആല്‍ഫാര്‍ഡ് എന്ന എംപിവിയാണ് കലൈഞ്ഞറുടെ പക്കലുള്ളത്.

Muthuvel Karunanidhi's Toyota Alphard

ആല്‍ഫാര്‍ഡ് ഒരു 7 സീറ്റര്‍ എംപിവിയാണ്. ധാരാളം സ്ഥലസൗകര്യമുണ്ട് എന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്.

Muthuvel Karunanidhi's Toyota Alphard

ടൊയോട്ട ഇന്നോവയെപ്പോലെ തന്നെ യാത്രാസുഖത്തിന് പേര് കേട്ടതാണ് ഈ വാഹനവും.

Muthuvel Karunanidhi's Toyota Alphard

2.4 ലിറ്ററിന്റെയും 3.0 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിനുള്ളത്. ഇവയില്‍ എതാണ് കലൈഞ്ഞര്‍ക്കായി കൊണ്ടു വന്നത് എന്ന കാര്യം വ്യക്തമല്ല.

Muthuvel Karunanidhi's Toyota Alphard

ഈ വാഹനം ഏഷ്യയിലെ വികസ്വര വിപണികളിലെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെത്തിക്കാന്‍ ടൊയോട്ട ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താവിന് ബോക്‌സി ഡിസൈനുകളോട് പൊതുവിലുള്ള അലര്‍ജിയാവുമോ കാരണം എന്നതറിഞ്ഞുകൂടാ.

Muthuvel Karunanidhi's Toyota Alphard

25 ലക്ഷമാണ് ഇതര വിപണികളിലുള്ള വാഹനത്തിന്റെ വിലയുടെ ശരാശരി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ 1 കോടിയുടെ അടുത്ത് എല്ലാം ചേര്‍ത്ത് ചെലവ് വരും.

Muthuvel Karunanidhi's Toyota Alphard

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മാത്രമേ ആല്‍ഫാര്‍ഡ് ലഭിക്കൂ.

Muthuvel Karunanidhi's Toyota Alphard

ആല്‍ഫാഡ് ഹൈബ്രിഡിലും ലഭിക്കുമെങ്കിലും കലൈഞ്ഞറുടെ പക്കലുള്ളത് ഹൈബ്രിഡല്ല എന്നാണറിയുന്നത്.

More from DriveSpark

Article Published On: Wednesday, July 3, 2013, 17:17 [IST]
English summary
Muthuvel Karunanidhi owns an imported Toyota Alphard. Here are the details of Karunanidhi's Toyota Alphard MPV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X