ഈ കാര്‍ ഓടിക്കുന്നത് മാടനോ മറുതയോ?
ഡ്രൈവറില്ലാതെ ഒരു കാര്‍ തനിയെ ഓടുന്നതു കണ്ടാല്‍ നമ്മള്‍ ഇന്ത്യാക്കാരുടെ പ്രതികരണം എങ്ങനെയിരിക്കും? കാര്യം നമ്മള്‍ വളരെപ്പെട്ടെന്ന് മനസ്സിലാക്കിയെടുക്കും. വീട്ടില്‍ചെന്നതിനു ശേഷം പരിഹാരപൂജകള്‍ നടത്തും. തന്തയെയും തള്ളയെയും ഭാര്യയെയും മക്കളെയും അയല്‍വാസികളെയും കൂട്ടിവിളിച്ച് താന്‍ കണ്ട വാഹനം ഓടിച്ചത് മാടനോ മറുതയോ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, താഴെയുള്ള വീഡിയോയില്‍ കാണുന്ന സംഭവം നടക്കുന്നത് യൂറോപ്പിലാണ്. ഒരു ടൊയോട്ട ആയ്‌ഗോ ഹാച്ച്ബാക്ക് ഡ്രൈവറില്ലാതെ പായുന്നു. കണ്ടവര്‍ അത്ഭുതപ്പെടുക മാത്രം ചെയ്തു. ഇതെങ്ങനെ സംഭവിച്ചൂ എന്ന് അതിശയിച്ചു. സംഗതി നേരില്‍ക്കണ്ടറിയാം.
<center><iframe width="100%" height="450" src="//www.youtube.com/embed/uxRUBPDN-tU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications