ലാൻഡ് ക്രൂയിസറിലേക്ക് ഫോർച്ച്യൂണറിൻ്റെ പരകായപ്രവേശം; ടൊയോട്ട ഇവനൊരു ട്രോഫി കൊടുക്കേണ്ടി വരും
രാജ്യത്ത് വാഹനങ്ങളുടെ പലതരം കൺവേർഷൻ നിങ്ങൾ വീഡിയോയിലൂടെ കാണാറുണ്ട്. കൂടുതൽ വണ്ടിപ്രാന്തൻമാരും കൺവേർട്ട് ചെയ്യാന തെരഞ്ഞെടുക്കുന്നത് ടൊയോട്ടയുടെ കൊമ്പനായ ഫോർച്ച്യൂണർ തന്നെയാണ്. ഫോർച്ച്യൂണറിൻ്റെ ആദ്യ തലമുറ മോഡലിൽ നിന്ന് ലെജൻഡറിലേക്ക് ഒക്കെയാണ് സാധാരണ കൺവേർട്ട് ചെയ്ത് കണ്ടിരിക്കുന്നത് എന്നാൽ ഫോർച്ച്യൂണറിനെ കുടുംബത്തിലെ മൂത്ത ചേട്ടനായ ലാൻഡ് ക്രൂയിസറിലേക്ക് കൺവേർട്ട് ചെയ്താലോ, ഇത് ചെയ്തവന് ഉറപ്പായിട്ടും ടൊയോട്ട ഒരു ട്രോഫി കൊടുക്കേണ്ടതാണ്. യുട്യൂബിൽ ഇപ്പോൾ കൺവേർഷൻ വീഡിയോ ഗംഭീര വൈറലായിരിക്കുകയാണ്. വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വീഡിയോയുടെ തുടക്കത്തിൽ തന്നെ രണ്ട് ലാൻഡ് ക്രൂയിസർ കിടക്കുന്നത് കാണാം. അവതാരിക പറയുന്നതിൽ നിന്ന് ഒരെണ്ണം ഒറിജിനൽ ലാൻഡ് ക്രൂയിസറും മറ്റൊന്ന് ഫോർച്ച്യൂണർ ലാൻഡ് ക്രൂയിസറിലേക്ക് കൺവേർട്ട് ചെയ്തതുമാണ്. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ രണ്ട് വാഹനങ്ങളും ഒരു പോലെയാണ് തോന്നിക്കുന്നത്. മുന്നിലായി ഫോർച്യൂണറിന് ഒരു പുതിയ ബോണറ്റ്, ഫെൻഡറുകൾ, ഗ്രിൽ, LED DRL-കളുള്ള LED ഹെഡ്‌ലാമ്പുകൾ,ലാൻഡ് ക്രൂയിസറിൻ്റേത് പോലെയുള ഫോഗ് ലാമ്പുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവയെല്ലാ കൊടുത്തിട്ടുണ്ട്.

എല്ലാം കിറ്റ് ആയത് കൊണ്ട് തന്നെ വാഹനത്തിൻ്റെ ബോഡിയിൽ മറ്റ് മാറ്റങ്ങളൊന്നു വരുത്തേണ്ട ആവശ്യം വന്നിട്ടില്ലായിരുന്നു. സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ ആദ്യം തന്നെ കണ്ണിലുടക്കുന്നത് 26 ഇഞ്ച് അലോയ് വീലുകൾ ആണ്. വശങ്ങളിലെ മറ്റ് എലമെൻ്റുകൾ എല്ലാം ഫോർച്ച്യൂണറിൻ്റേത് തന്നെ നിലനിർത്തിയിട്ടുണ്ട്. ഇനി പിന്നിലേക്ക് വന്നാൽ ഒരു റൂഫ്-മൗണ്ടഡ് സ്‌പോയിലർ, പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, ഒരു സ്‌പോർട്ടി ബമ്പർ എന്നിവയും നൽകിയിട്ടുണ്ട്.
ഇൻ്റീരിയറിലും അൽപ്പം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. എല്ലാം കൂടെ മൊത്തത്തിൽ 3.5 ലക്ഷം രൂപയാണ് ഇതിന് ചിലവ് വന്നിരിക്കുന്നത്. LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. 5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.
2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ.ഇനി ഫോർച്ച്യൂണറിൻ്റെ കാര്യത്തിലേക്ക് വന്നാൽ മൂത്ത പുത്രനെ പോലെ തന്നെയാണ് അനിയനും. ഗാംഭീര്യത്തിന് ഒട്ടും കുറവില്ല.
ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ എസ്‌യുവി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് എസ്‌യുവി വാങ്ങാന്‍ സാധിക്കുക.
ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂണ്‍ 02 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നാം വാരം മുതല്‍ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








