ഹ്യുണ്ടായി ഓറയെ ഇടിച്ചു തെറിപ്പിച്ചു ഫോർച്ച്യൂണർ; സിസിടിവി ദൃശ്യങ്ങൾ വൈറൽ

ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ ഏപ്പോഴും ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാൻ അത് മറ്റൊന്നും കൊണ്ടല്ല ചില വാഹനങ്ങൾ തെറ്റായ ദിശയിൽ പാർക്ക് ചെയ്തിട്ടുണ്ടാവാം, ചിലപ്പോൾ നിയന്ത്രണം വിട്ടു വാഹനങ്ങൾ വരാനും സാധ്യതയുണ്ട്. അത്തരത്തിലുളള അപകടത്തിൻ്റെ വീഡിയോ വൈറലാണ്.

ഇന്ത്യൻ റോഡുകൾ എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ എപ്പോഴും വൈറലാണ്. അശ്രദ്ധമായ ഡ്രൈവിംഗാണ് മിക്ക കേസുകളിലും അപകടങ്ങളുടെ പ്രധാന കാരണം. അലഹബാദ് നിന്നുള്ള ഒരു വീഡിയോ ഇവിടെയുണ്ട്, ഒരു എക്സിറ്റിൽ വേഗത കുറച്ച ടൊയോട്ട ഫോർച്യൂണറിലേക്ക് ഒരു ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.

ഹ്യുണ്ടായി ഓറയെ ഇടിച്ചു തെറിപ്പിച്ചു ഫോർച്ച്യൂണർ; സിസിടിവി ദൃശ്യങ്ങൾ വൈറൽ

തുടർന്ന് ട്രക്കും എസ്‌യുവിയും റോഡരികിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഓറ സെഡാനുമായി കൂട്ടിയിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കാൺപൂർ-അലഹബാദ് ഹൈവേ എൻഎച്ച് 2 ലാണ് അപകടമുണ്ടായത്. റോഡിനോട് ചേർന്ന് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. 6 വരി പാതയിൽ വാഹനങ്ങൾ സുഗമമായി നീങ്ങുന്നത് ഈ വീഡിയോയിൽ കാണാം. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് ടൊയോട്ട ഫോർച്യൂണർ വരുന്നത് വീഡിയോയിൽ കാണാം.

ടൊയോട്ട ഫോർച്യൂണറിന് തൊട്ടുപിന്നിൽ ഒരു ട്രക്ക് ഉണ്ടായിരുന്നു, ഫോർച്ച്യൂണർ ഇടത്തു വശത്ത് കൂടി എക്സ്സിറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഹ്യുണ്ടായി ഓറ കിടക്കുന്നത് കാരണം വാഹനം വേഗത കുറയ്ക്കുകയും ലോറി പിന്നിൽ നിന്ന് ഇടിക്കുകയും ഫോർച്ച്യൂണർ നേരെ ഓറയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഈ സാഹചര്യത്തിൽ, മൂന്ന് പാർട്ടികൾക്കും തെറ്റുപറ്റിയെന്ന് മാത്രമേ പറയാൻ സാധിക്കു.

ഹ്യുണ്ടായി ഓറ ഡ്രൈവർ കാർ എക്സിറ്റിന് വളരെ അടുത്ത് പാർക്ക് ചെയ്തത് കൊണ്ട്, മറ്റ് വാഹനമോടിക്കുന്നവരുടെ കാഴ്ചയ്ക്ക് തടസമായി, ഫോർച്യൂണർ ഡ്രൈവർ കൃത്യസമയത്ത് ലെയിനുകൾ മാറ്റാതെ പെട്ടെന്ന് വേഗത കുറച്ചത് കൊണ്ട് അമിതവേഗതയിൽ വന്ന ട്രക്ക് ഡ്രൈവർക്ക് 2ബ്രേക്ക് ഇടാനോ ദിശ മാറ്റാനോ വേണ്ടത്ര സമയമില്ലായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.

ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) സമീപ കാലങ്ങളില്‍ സേഫ്റ്റിക്ക് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ പാസഞ്ചര്‍ കാറുകള്‍ അതിന്റെ സാക്ഷ്യപത്രവുമാണ്. മെയിഡ് ഇന്‍ ഇന്ത്യ ഹ്യുണ്ടായി വെര്‍ണ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പിന്നാലെ ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹ്യുണ്ടായി.

ആഭ്യന്തര വിപണിയിലെ തങ്ങളുടെ എല്ലാ പാസഞ്ചാര്‍ വാഹനങ്ങളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുമെന്നാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ തിങ്കളാഴ്ച അറിയിച്ചത്. ഇങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളായിരിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു. കാര്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ അതിന്റെ മിക്ക ലൈനപ്പുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, വെന്യു എന്നിവ മാത്രമേ അപ്ഡേറ്റ് ചെയ്യാനുള്ളൂ.

ഈ മോഡലുകള്‍ക്ക് 4 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി വരുന്നു. ഇവയുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍ 6 ലഭ്യമാണ്. ഇനിമുതല്‍ എല്ലാ വേരിയന്റുകളിലുമുള്ള എല്ലാ മോഡലുകള്‍ക്കും 6 എയര്‍ബാഗുകള്‍ ലഭിക്കും. മൊത്തത്തില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ സേഫ്റ്റി ഫോര്‍ ആള്‍ സംരംഭത്തിന് കീഴില്‍ ബ്രാന്‍ഡിന്റെ നിരയിലെ എല്ലാ 13 മോഡലുകള്‍ക്കും ഇപ്പോള്‍ 6 എയര്‍ബാഗുകളും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറും വേരിയന്റുകളിലുടനീളം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറായി ലഭിക്കും.

More from DriveSpark

Article Published On: Saturday, October 21, 2023, 11:50 [IST]
English summary
Toyota fortuner crashed with hyundai aura parked wrongly in allahabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X