Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ഇരുചക്ര വാഹനത്തില്‍ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന സാധാരണ ഇന്ത്യന്‍ കുടുംബത്തിന് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഒരു കാര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് രത്തന്‍ ടാറ്റ നാനോ അവതരിപ്പിച്ചത്. എന്നാല്‍ ഈ മൈക്രോ കാറിന് വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

എങ്കിലും കാറിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നാം കണ്ടു. അത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ടാറ്റ നാനോ സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. നാനോ നിരത്തിലിറങ്ങിയപ്പോള്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകള്‍ അത്ര ജനപ്രിയമായിരുന്നില്ലെന്ന് നമുക്കറിയാം. എന്നാല്‍ ടൊയോട്ട ഫോര്‍ച്യൂണറുമായി നാനോ നടത്തിയ 'ക്രാഷ്' ടെസ്റ്റിലെ ഫലമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

വഴിയില്‍ എന്തോ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നാനോ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടം സംഭവിക്കാന്‍ കാരണം. പിന്നാല്‍ വരികയായിരുന്ന ഫോര്‍ച്യൂണറിന് കൃത്യസമയത്ത് ബ്രേക്ക് പിടിക്കാന്‍ സാധിക്കാതെ വന്നതോടെ ടാറ്റ നാനോയുടെ പിന്‍ഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്യൂണറിന്റെ മുന്‍ഭാഗത്ത് ചില കേടുപാടുകള്‍ ഉണ്ടായി. ഇടിയെ തുടര്‍ന്ന് ഫോര്‍ച്യൂണറിന്റെ മുന്‍വശത്തെ ഇടതുഭാഗം പൊളിഞ്ഞതായി വൈറല്‍ വീഡിയോയില്‍ കാണാം.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ബോണറ്റ് ലിഡിന് വളയുകയും ബമ്പര്‍ താഴേക്ക് ചായുകയും ചെയ്തിട്ടുണ്ട്. ഇടിയുടെ ആഘാതം ഫോര്‍ച്യൂണറിന്റെ വീല്‍ ആര്‍ച്ചില്‍ വരെ എത്തി. എന്നാല്‍ ടാറ്റ നാനോയുടെ പിന്‍ഭാഗത്ത് വലിയ പരിക്കുകള്‍ ഇല്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ടെയില്‍ഗേറ്റ് ചളുങ്ങിയതിനൊപ്പം വലത് സി-പില്ലര്‍ കോടിയതായും നമുക്ക് കാണാന്‍ കഴിയും.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ഫോര്‍ച്യൂണര്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള കാറായത് കൊണ്ട് കൂടിയാണ് നാനോക്ക് ഇടിയില്‍ വലിയ പരിക്കേല്‍ക്കാതിരുന്നത്. ടൊയോട്ട ഫോര്‍ച്യൂണറിനേക്കാള്‍ ഉയരം വളരെ കുറവാണ് ടാറ്റ നാനോയുടെ ബമ്പറിന്. അതുകൊണ്ടാണ് ഫോര്‍ച്യൂണര്‍ ഇടിച്ചപ്പോഴുള്ള ആഘാതം നാനോയുടെ സി-പില്ലറില്‍ പതിച്ചത്.

സി-പില്ലര്‍ ഒരു ക്രംബിള്‍ സോണ്‍ അല്ലാത്തതിനാല്‍ അത് അനങ്ങിയില്ല. ഫോര്‍ച്യൂണര്‍ ഇടിച്ച് നിന്നത്ത് ക്രംബിള്‍ സോണ്‍ ആയതിനാലാണ് വളരെയധികം കേടുപാടുകള്‍ പറ്റിയത്. ഇരു കാറിലെയും യാത്രക്കാര്‍ക്ക് സംഭവിച്ച പരിക്കുകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. പില്ലറില്‍ ഇടിച്ചതിനാല്‍ ഫോര്‍ച്യൂണറിനുള്ള യാത്രക്കാരെ അപേക്ഷിച്ച് നാനോയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ശക്തമായ ആഘാതം അനുഭവപ്പെട്ടിരിക്കണം.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

അപകടസമയത്ത് തകരാനും കഴിയുന്നത്ര ഊര്‍ജം ആഗിരണം ചെയ്യാനുമാണ് ക്രാമ്പിള്‍ സോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് ക്രമ്പിള്‍ സോണുകള്‍ക്കിടയിലാണ് സേഫ് സോണ്‍ സ്ഥിതിചെയ്യുന്നത്. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും കേടുകൂടാതെയിരിക്കാനും യാത്രക്കാരെ സുരക്ഷിതരാക്കാനുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ആസിയാന്‍ എന്‍സിഎപി ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച വാഹനമാണ് ഫോര്‍ച്യൂണര്‍. മുതിര്‍ന്ന യാത്രക്കാരില്‍ 36ല്‍ 34.03 പോയിന്റും കുട്ടികള്‍ക്ക് 49ല്‍ 43.38 പോയിന്റും സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് (സാറ്റ്) വിഭാഗത്തില്‍ 18 പോയിന്റില്‍ 13 പോയിന്റും ഫോര്‍ച്യൂണര്‍ നേടി. 14.53 ആണ് ഫ്രണ്ട് ഇംപാക്ട് സ്‌കോര്‍. ഹൈലക്സിന് (16) സമാനമാണ് സൈഡ്-ഇംപാക്ട് സ്‌കോര്‍. ഹെഡ് പ്രൊട്ടക്ഷനില്‍ 3.5 സ്‌കോര്‍ ചെയ്ത് ഫോര്‍ച്യൂണര്‍ ഹിലക്സിനെ (2.4) മറികടന്നു.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ആസിയാന്‍ എന്‍സിഎപി ഫോര്‍ച്യൂണര്‍ ക്രാഷ് ടെസ്റ്റി നടത്തിയിട്ടില്ല. മറിച്ച് ക്രാഷ് ടെസ്റ്റിനായി ഒരു ഹൈലക്‌സ് ഉപയോഗിക്കുകയായിരുന്നു. ഹൈലക്‌സിന്റെ കഴിവുകളുടെ വിപുലീകരണമാണ് ഫോര്‍ച്യൂണറിനെന്നാണ് പറയപ്പെടുന്നത്. പരീക്ഷിച്ച പിക്കപ്പുമായി താരതമ്യപ്പെടുത്താവുന്ന ഒക്യുപന്റ് സംരക്ഷണം ഫോര്‍ച്യൂണറിന് ഉണ്ടെന്ന് ആസിയാന്‍ എന്‍സിഎപി അവകാശപ്പെടുന്നു.

Toyota Fortuner നാനോയുടെ പിന്നില്‍ ഇടിച്ചു; ശേഷം സംഭവിച്ചത് കണ്ടോ...

ടൊയോട്ട നല്‍കിയ സാങ്കേതിക തെളിവുകളും ഇത് തെളിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് ഇന്ത്യയില്‍ ഇറങ്ങുന്ന ഫോര്‍ച്യൂണര്‍ അല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ വിപണികളില്‍ എത്തുന്ന ഫോര്‍ച്യൂണറിനാണ് ആസിയാന്‍ എന്‍സിഎപി ഈ റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 17, 2022, 17:00 [IST]
English summary
Toyota fortuner crashed with tata nano viral video shows what happened next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X