പഴയ ഫോർച്ച്യൂണർ ആണോ നിങ്ങളുടെ കൈയിൽ? എങ്കിൽ 1 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് കിടിലൻ ലുക്ക് കിട്ടും
ഒരു ഫോർച്ച്യൂണർ സ്വന്തമാക്കുക എന്നത് വലിയ സ്വപ്നമായി കൊണ്ടു നടക്കുന്ന ആളുകളുണ്ട്. അത് പോലെ തന്നെയാണ് നിലവിൽ ഫോർച്ച്യൂണർ ഉപയോഗിക്കുന്നവർക്ക് പുതിയ ലെജൻഡർ സ്വന്തമാക്കിയാൽ കൊളളാം എന്നുണ്ടായിരിക്കും. സാമ്പത്തികമായി അതിന് എന്തെങ്കിലും തടസമുണ്ടെങ്കിൽ തൽക്കാലം വണ്ടി ഒന്ന് കൺവേർട്ട് ചെയ്ത് സങ്കടം അങ്ങ് മാറ്റിയാലോ. അത്തരം പല വീഡിയോകളും നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുകാം, അത് പോലെ ഒരു വീഡിയോ ആണ് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഒരു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഫോർച്ച്യൂണർ ലെജൻഡർ ലുക്കിലേക്ക് മാറ്റാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2013 മോഡലാണ് ലെജൻഡർ മോഡലിലേക്ക് കൺവേർട്ട് ചെയ്തിരിക്കുന്നത്. 007 Car Care എന്ന യുട്യൂബിലാണ് പഴയ ഫോർച്ച്യൂണറിനെ ലെജൻഡർ ലുക്കിലേക്ക് മാറ്റിയെടുത്തിരിക്കുന്നത്. വീഡിയോയിൽ വർക്ഷോപ്പിലെ ജോലിക്കാർ വാഹനത്തിൽ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് കാണിക്കുന്നുണ്ട്. പ്രധാന ഹൈലൈറ്റ് ഫ്രണ്ട് ഫാസിയയാണെന്ന് കാണുമ്പോൾ തന്നെ മനസികും. പുതിയ ആഫ്റ്റർ മാർക്കറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ആണ് ഘടിപ്പിച്ചിരിക്കുന്നത്.

ഗ്രില്ലുകളുടെ കാര്യത്തിലാണെങ്കിൽ യഥാർത്ഥ ഫോർച്യൂണർ ലെജൻഡറിനെപ്പോലെ തന്നെ മുൻവശത്തെ സ്പ്ലിറ്റർ മാറ്റ് സിൽവർ നിറത്തിലാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് ലെജൻഡർ ബമ്പറും മുൻവശത്ത് പാർക്കിംഗ് സെൻസറുകളും എൽഇഡി ഫോഗ് ലൈറ്റുകളും നൽകിയിട്ടുണ്ട് എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. കിറ്റിൻ്റെ വില എന്ന് പറയുന്നത് 1 ലക്ഷം രൂപയാണ് എന്നും ഉടമ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
ഫോർച്യൂണറിന്റെ ലെജൻഡർ ശ്രേണിയിൽ 4X4 ശേഷി ഉണ്ടെന്നുളളതാണ് ഏറ്റവും വലിയ പ്രത്യേകത. 201 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ മോഡലിനും തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സ് സംവിധാനമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നതും.

ഇതിനൊപ്പം ടൊയോട്ടയുടെ പ്രൊപ്രൈറ്ററി 4X4 സാങ്കേതികവിദ്യയും കൂടി ചേരുമ്പോൾ ആള് വേറെ ലെവലാവും. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും അല്പം വ്യത്യസ്തമായ ശൈലിയുമായാണ് ഫോർച്യൂണർ ലെജൻഡർ നിരത്തിലേക്ക് എത്തുന്നത്. ഡ്യുവൽ-ടോൺ കളർ പാറ്റേൺ, ഷാർപ്പർ ഹെഡ്‌ലാമ്പ് ഡിഎർഎല്ലുകൾ, വ്യത്യസ്ത ബമ്പറുകൾ, കുറച്ച് കൂടുതൽ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള രൂപം ആരേയും ആകർഷിക്കുന്നതാണ്.
ബോൾഡർ ലുക്കിനും റോഡ് പ്രസൻസിനുമായി എസ്‌യുവിയിൽ വലിയ 20 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് 4,795 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,835 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2,745 മില്ലീമീറ്റർ വീൽബേസും 209 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുകയും ചെയ്യും.
7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനെയും കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവിയിൽ ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ X-ട്രെയിൽ തുടങ്ങിയവരോടാണ് ഫോർച്യൂണർ ശ്രേണിയുടെ മത്സരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








