അടിതെറ്റിയാൽ ഫോർച്ച്യൂണറും വീഴും! ഡ്രാഗ് റേസിൽ കൈവിട്ട കളി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറൽ
ഏത് വാഹനമാണെങ്കിലും അതിൻ്റ പവർ ഒന്ന് അറിയണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. അതിന് വേണ്ടിയാണ് യുട്യൂബർമാർ ഡ്രാഗ് റേസ് എന്ന കലാപരിപാടികൾ നടത്തുന്നത്. ഇത് കണ്ട് പലരും വാഹനവുമായി ഏതെങ്കിലും മൈതാനത്തോ ആളൊഴിഞ്ഞ പ്രദേശത്തേക്കോ പോകുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇത് അൽപ്പം അപകടം പിടിച്ച പണിയാണ് എന്ന് പലർക്കും അറിയില്ല. കാരണം ഇതൊകെ റീൽസ് എടുത്തും വീഡിയോ എടുത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനാണല്ലോ പോകുന്നത്. ഫോൺ കൈയിൽ പിടിച്ചു ഷൂട്ട് ചെയ്തുകൊണ്ടായിരിക്കും പലരും വണ്ടിയോടിക്കുന്നത്. അങ്ങനെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായാൽ വാഹനം ചിലപ്പോൾ തലകീഴായി മറിഞ്ഞേക്കാം.
അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് ഫോർച്ച്യൂണറുകളാണ് ഡ്രാഗ് റേസ് നടത്തിയത്. പുതിയ മോഡൽ ഫോർച്ച്യൂണറും രണ്ടാം തലമുറ മോഡലും വീഡിയോയിൽ കാണാം. എന്നാൽ രണ്ടാം തലമുറ മോഡൽ ലെജൻഡർ മോഡലിലേക്ക് കൺവേർട്ട് ചെയ്തതാണ് എന്ന് വീഡിയോയിൽ പരമാർശിക്കുന്നുണ്ട്.

അപകടത്തിൽപ്പെട്ട ഫോർച്ച്യൂണറിൻ്റെ ഡ്രൈവർ ഫോൺ കൈയിൽ പിടിച്ച് വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടാണ് വാഹനമോടിച്ചത്. സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും അല്പം വ്യത്യസ്തമായ ശൈലിയുമായാണ് ഫോർച്യൂണർ ലെജൻഡർ നിരത്തിലേക്ക് എത്തുന്നത്. ഡ്യുവൽ-ടോൺ കളർ പാറ്റേൺ, ഷാർപ്പർ ഹെഡ്‌ലാമ്പ് ഡിഎർഎല്ലുകൾ, വ്യത്യസ്ത ബമ്പറുകൾ, കുറച്ച് കൂടുതൽ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള രൂപം ആരേയും ആകർഷിക്കുന്നതാണ്.
ബോൾഡർ ലുക്കിനും റോഡ് പ്രസൻസിനുമായി എസ്‌യുവിയിൽ വലിയ 20 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് 4,795 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,835 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2,745 മില്ലീമീറ്റർ വീൽബേസും 209 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുകയും ചെയ്യും.
ഫീച്ചറുകളിലേക്ക് നോക്കിയാൽ ആവശ്യമായ എല്ലാ സവിശേഷതകളും കുത്തിനിറച്ചാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ വിപണിയിൽ എത്തിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇൻ്റീരിയർ, ലെതർ സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.
7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനെയും കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവിയിൽ ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ X-ട്രെയിൽ തുടങ്ങിയവരോടാണ് ഫോർച്യൂണർ ശ്രേണിയുടെ മത്സരം.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം, ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








