ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമയുടെ പ്രതിഷേധം

By Dijo Jackson

ഇന്ത്യയില്‍ വില്‍പനനാന്തര സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ടൊയോട്ട ഒരിക്കലും പിന്നില്‍ പോയിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട മറ്റു നിര്‍മ്മാതാക്കള്‍ക്ക് മാതൃകയാണ്. ടൊയോട്ടയും ഉപഭോക്താവും തമ്മിലുള്ള ബന്ധം ദൃഢമാണെന്നു ഉറപ്പിച്ചു പറയാന്‍ പറ്റും. എന്നാല്‍ പൂനെയില്‍ നിന്നും ടൊയോട്ട കേള്‍ക്കുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

ടൊയോട്ടയ്ക്ക് എതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിക്കുന്ന ഫോര്‍ച്യൂണര്‍ ഉടമയുടെ ദൃശ്യങ്ങള്‍ കമ്പനിയുടെ സല്‍പ്പേര് ഭീഷണിപ്പെടുത്തുകയാണ്. പുത്തന്‍ ഫോര്‍ച്യൂണറിനെ മുന്‍സിപാലിറ്റിക്ക് മാലിന്യം കോരാന്‍ വിട്ടുനല്‍കുമെന്ന് ഹേമരാജ് ചൗധരിയെന്ന ഉടമ പ്രഖ്യാപിച്ചു കഴിഞ്ഞു.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

ചൗധരിയുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് പുത്തന്‍ ഫോര്‍ച്യൂണറിനെ ചൗധരി വാങ്ങിയത്. എസ്‌യുവിക്കായി ഇദ്ദേഹം ചെലവിട്ടത് 39 ലക്ഷം രൂപ. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ കഴിയും മുമ്പെ ഫോര്‍ച്യൂണറില്‍ തകരാറുകള്‍ കണ്ടുതുടങ്ങി.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

എസ്‌യുവിയെയും കൊണ്ടു പലതവണ ചൗധരി സര്‍വീസ് സെന്ററില്‍ എത്തി. ഓരോ തവണയും പ്രശ്‌നം പരിഹരിച്ചെന്ന ഉറപ്പിന്മേല്‍ ഫോര്‍ച്യൂണറുമായി ചൗധരി മടങ്ങിപോരും. എന്നാല്‍ പ്രശ്‌നം പൂര്‍വാധികം ശക്തമായി നിലകൊണ്ടു.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

ഈ അവസരത്തിലാണ് പ്രതിഷേധം അറിയിക്കാന്‍ മാലിന്യം നിറച്ച ഫോര്‍ച്യൂണറിനെ സര്‍വീസ് സെന്ററിലേക്ക് ചൗധരി അയച്ചു നല്‍കിയത്. എന്നാല്‍ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ചൗധരിയുടെ കൈപ്പിടിയില്‍ നിന്നും വഴുതിപോയി.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

തന്റെ എസ്‌യുവി പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് ശേഷം ചൗധരി അറിയുന്നത്. മാലിന്യം നിറഞ്ഞ എസ്‌യുവിയെ പൊലീസ് സ്റ്റേഷനിലേക്ക് സര്‍വീസ് സെന്റര്‍ നേരിട്ടു അയച്ചു നല്‍കുകയായിരുന്നു. ഫോര്‍ച്യൂണര്‍ പൊലീസ് സ്റ്റേഷനിലുണ്ടെന്ന കാര്യം സര്‍വീസ് സെന്റര്‍ അധികൃതര്‍ ചൗധരിയെ അറിയിച്ചതുമില്ല.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

സംഭവമറിഞ്ഞ ചൗധരി പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. സര്‍വീസ് സെന്ററിന്റെ സമീപനത്തില്‍ രോഷം പൂണ്ട ചൗധരി പ്രാദേശിക മാധ്യമങ്ങളെ വിളിച്ചു കാര്‍ മുന്‍സിപിലിറ്റിക്ക് വിട്ടു നല്‍കുന്നതായി പ്രഖ്യാപിച്ചു.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

പുതിയ ടൊയോട്ട ഫോര്‍ച്യൂണറിനെ മാലിന്യം കോരാന്‍ വിടുമെന്ന ചൗധരിയുടെ തീരുമാനം സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം ഫോര്‍ച്യൂണറിനെ പിമ്പ്രി ചിഞ്ച്‌വാഡ് മുന്‍സിപല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും മാലിന്യം നിറഞ്ഞ ഫോര്‍ച്യൂണറിന്റെ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടയുടെ നിര്‍ണായക മോഡലാണ് ഫോര്‍ച്യൂണര്‍. ശ്രേണിയിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന എസ്‌യുവി. പ്രതിമാസം വിപണിയില്‍ രണ്ടായിരം ഫോര്‍ച്യൂണറുകളെ ശരാശരി ടൊയോട്ട വില്‍ക്കുന്നുണ്ട്.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ ടൊയോട്ട ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളെ ചോദ്യം ചെയ്യുകയാണ്. വിഷയത്തില്‍ ടൊയോട്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഫോര്‍ച്യൂണറിനെ ടൊയോട്ട അണിനിരത്തുന്നുണ്ട്.

2.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മാനുവലിന് പുറമെ ഓട്ടോമാറ്റിക് വകഭേദവും ഡീസല്‍ പതിപ്പിലുണ്ട്. 2.7 ലിറ്റര്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ പെട്രോള്‍ പതിപ്പില്‍.

ടൊയോട്ടയുടെ സേവനത്തില്‍ അതൃപ്തി, പുത്തന്‍ ഫോര്‍ച്യൂണറില്‍ മാലിന്യം നിറച്ച് ഉടമ

164 bhp കരുത്തും 245 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ എസ്‌യുവിയില്‍ ലഭ്യമാണ്.

Source: Loksatta

More from DriveSpark

Article Published On: Friday, June 1, 2018, 20:13 [IST]
English summary
Dissatisfied On Toyota Service, Owner Dumps Brand New Fortuner With Garbage. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X