എല്ലാവർക്കും ഇപ്പോ ഫോർച്ച്യൂണർ മതി; കൺവേർട്ട് ചെയ്താൽ വേറെ ലെവൽ തന്നെ

ടൊയോട്ട ഫോർച്ച്യൂണർ പുതിയ ലെജൻഡർ വേരിയൻ്റിലേക്ക് കൺവേർട്ട് ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ വർധിച്ചിരിക്കുകയാണ്.വീഡിയോ ഓട്ടോറൗണ്ടേഴ്‌സ് തങ്ങളുടെ യൂട്യൂബിൽ പങ്കുവച്ചതാണ് വൈറലായിരിക്കുന്നത്. ആഫ്റ്റർ മാർക്കറ്റ് ലെജൻഡർ-സ്റ്റൈൽ ക്വാഡ്-എൽഇഡി ഹെഡ്‌ലൈറ്റുകൾ മാത്രമല്ല ഫ്രണ്ട് ഫെൻഡറുകൾ, ബോണറ്റ്, ഫ്രണ്ട് ഗ്രിൽ, ബമ്പർ എന്നിവയെല്ലാം പുതിയ മോഡലിലേക്ക് മാറ്റിയിട്ടുണ്ട്. സൈഡ് പ്രൊഫൈലിലേക്ക് നോക്കുമ്പോൾ, പ്രോജക്റ്റ് ചെലവ് താങ്ങാനാകുന്നത് പോലെ ക്രമീകരിച്ചിരുന്നു. വാഹനത്തെ പൂർണ്ണമായിട്ടും ലെജൻഡറാക്കി മാറ്റാൻ ഡോറുകൾ, ക്വാർട്ടർ പാനലുകൾ, മറ്റ് ഭാഗങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കാതെ തന്നെയാണ് ചെയ്തിരിക്കുന്നത്.

ഒരു പുതിയ ടെയിൽഗേറ്റ് വാങ്ങുന്നത് പ്രോജക്റ്റിന്റെ ചെലവ് വർദ്ധിപ്പിക്കുന്നത് കൊണ്ട് ടൈപ്പ് 3 -യിൽ നിന്നുളള ടെയിൽഗേറ്റാണ് ഉപയോഗിക്കുന്നത്. ഒരു ലെജൻഡർ-സ്റ്റൈൽ റിയർ ബമ്പറും ചേർക്കുകയും മൊത്തത്തിലുള്ള കാർ അതേ വെള്ള നിറത്തിൽ തന്നെയാണെങ്കിലും ബ്ലാക്ക് റൂഫും ചെർത്തിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്.

46.36 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ വേരിയന്റ് ടൊയോട്ട ഫോർച്യൂണർ 4X4 ഓട്ടോമാറ്റിക്കിനും ഫോർച്യൂണർ GR-S പതിപ്പിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക. പുതിയ വേരിയന്റ് ഫോർച്യൂണറിന്റെ ലെജൻഡർ ശ്രേണിയിൽ 4X4 ശേഷി അവതരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

201 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സ് സംവിധാനമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നതും. ബോൾഡർ ലുക്കിനും റോഡ് പ്രസൻസിനുമായി എസ്‌യുവിയിൽ വലിയ 20 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് 4,795 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,835 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2,745 മില്ലീമീറ്റർ വീൽബേസും 209 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുകയും ചെയ്യും. ഫീച്ചറുകളിലേക്ക് നോക്കിയാൽ തരക്കേടില്ലാത്ത സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് വിപണിയിൽ എത്തിയിരിക്കുന്നത്.

ഡ്യുവൽ-ടോൺ ഇൻ്റീരിയർ, ലെതർ സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.മുൻ നിരയിൽ വെൻ്റിലേഷൻ സംവിധാനമുള്ള മികച്ച സക്ഷൻ അധിഷ്ഠിത സീറ്റുകൾ പുതിയ വേരിയൻ്റിൽ കമ്പനി ചേർത്തിട്ടുണ്ട്.ഫോർച്യൂണർ ലെജൻഡറിൻ്റെ അധിക സവിശേഷതകളിൽ സബ് വൂഫറും ആംപ്ലിഫയറും ഉൾപ്പെടെ പ്രീമിയം 11 ജെബിഎൽ സ്പീക്കറുകളും ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ ഫോർച്യൂണർ ലെജൻഡർ എസ്‌യുവി ഒട്ടും മോശക്കാരനല്ല കേട്ടോ.

7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനെയും കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവിയിൽ ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ X-ട്രെയിൽ തുടങ്ങിയവരോടാണ് ഫോർച്യൂണർ ശ്രേണിയുടെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 9, 2025, 11:37 [IST]
English summary
Toyota fortuner type 2 getting converted into a legender gr sport version details inside
കൂടുതല്‍... #auto news #car modification #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X