ഒരു വിചിത്ര മോഡിഫിക്കേഷൻ കണ്ടോ... എന്നാലും ഈ ഫോർച്ച്യൂണർ ആരായിരിക്കും ഉപയോഗിക്കുന്നത്?

മോഡിഫിക്കേഷനെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും എന്നാൽ ചില മോഡിഫിക്കേഷനുകൾ അസ്ഥാനത്ത് ആയി പോകാറുണ്ട്, അത്തരം ഒരു മോഡിഫിക്കേഷനാണ് ടൊയോട്ട ഫോർച്ച്യൂണറിൽ നടത്തിയിരിക്കുന്നത്. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുകയാണ്. ലോകേഷ് സ്വാമിയാണ് വീഡിയോ തൻ്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഈ വീഡിയോയിൽ, ചില അറ്റകുറ്റപ്പണികൾക്കായി റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ട്രെയിലർ വ്ലോഗർ കാണുകയും ട്രെയിലർ നന്നാക്കാൻ, അവർ അതിൻ്റെ ഉളളിൽ ഉണ്ടായിരുന്ന കാറുകൾ പുറത്തെടുത്തു പാർക്ക് ചെയ്തിരിക്കുകയാണ്, അങ്ങനെയാണ് വ്ലോഗർ ഈ വ്യത്യസ്ത രൂപത്തിലുള്ള പരിഷ്‌ക്കരിച്ച ഫോർച്യൂണറുകൾ കണ്ടെത്തിയത്. ഗ്രീൻ പെയിൻ്റ് ജോബ് മാത്രമാണ് ഇവിടെ ശ്രദ്ധേയമായ വ്യത്യാസം എന്ന് പറയാനുളളത്.

Toyota Fortuner Viral Video With Unusual Modification

പക്ഷേ വാഹനത്തിൻ്റെ റൂഫിൽ ഒരു വലിയ കുട്ട പോലെയൊരു മോഡിഫിക്കേഷൻ ശ്രദ്ധിച്ചു, വാഹനം ഇന്ത്യൻ ആർമി ഉപയോഗിക്കുന്നതായിരിക്കുമെന്നും തോക്കുകൾ സൂക്ഷിക്കുന്ന സ്ഥലമാണിതെന്ന് ആദ്യം വാഹനം പരിശോധിക്കുന്ന വ്ലോഗർ പറയുന്നത് വീഡിയോയിൽ കേൾക്കാം. പിൻഭാഗത്ത് റൂഫിലേക്ക് കയറാൻ ഗോവണിയുണ്ട്. എന്നാൽ, ഈ വാഹനങ്ങളുമായി വന്ന ട്രക്കിലെ ആൾ അവരെ കയറുന്നത് തടയുകയും. ഈ വാഹനങ്ങൾ ആർക്കുവേണ്ടി നിർമ്മിച്ചതാണെന്ന് ചോദിച്ചപ്പേആൾ തങ്ങൾക്ക് അറിയില്ല എന്നുമാണ് പറഞ്ഞത്.

ഡ്രൈവറുടെയും സഹ-ഡ്രൈവറുടെയും ഭാഗങ്ങളിൽ നിന്ന് നോക്കുമ്പോൾ സാധാരണ ഫോർച്യൂണർ പോലെയായിരുന്നു ഇത്. എന്നിരുന്നാലും, പിന്നിൽ കാര്യങ്ങൾ മാറുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ പൂർണ്ണമായും നീക്കം ചെയ്യുകയും, അതിൽ ചില ആശയവിനിമയ ഉപകരണങ്ങളുമായി ഒരു പുതിയ ക്യാബിൻ സ്ഥാപിച്ചിട്ടുമുണ്ട്. ഓപ്പറേറ്റർക്ക് ഇരിക്കാനും ജോലി ചെയ്യാനും ഒരു ബെഞ്ച് സീറ്റും പിന്നിൽ ഉണ്ട്.

Toyota Fortuner Viral Video With Unusual Modification

ഇന്ത്യൻ ആർമിക്ക് വേണ്ടിയാണ് ഈ വാഹനങ്ങൾ കൊണ്ടുപോകുന്നതെങ്കിൽ ഇങ്ങനെ വഴിയരികിൽ നിർത്തുകയോ, മറ്റുളളവർക്ക് കാണാനുളള അവസരമോ ഒന്നും ലഭിക്കില്ല. അത് കൊണ്ട് തന്നെ ഈ വാഹനങ്ങൾ ചില സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ അർധസൈനിക വിഭാഗത്തിനോ ഒബി വാനുകളായി ഉപയോഗിക്കാനുള്ള സാധ്യതയും തളളിക്കളയാനാവില്ല. സൈന്യത്തിലേക്ക് പുതിയ ഹൈലക്സ് എത്തിയതോടെ ഫോർച്ച്യൂണറിൻ്റെ ആവശ്യം അവിടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

സ്പോർട്ടിയർ സ്റ്റൈലിംഗോടെ വരുന്ന ഫോർച്യൂണർ GR-S വേരിയന്റിന് 51.44 രൂപയാണ് പുതുക്കിയ വില. 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തേത് 164 bhp പവറിൽ പരമാവധി 245 Nm torque നൽകുമ്പോൾ രണ്ടാമത്തേത് 201 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Toyota Fortuner Viral Video With Unusual Modification

ഓപ്ഷണൽ 4x4 സിസ്റ്റമുള്ള ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ ഈ വർഷം പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ് ഫോർച്യൂണർ എന്നതും ഒരു പ്രധാന ഹൈലൈറ്റാണ്. ഡിസൈനിലേക്ക് വന്നാൽ അടിമുടി പൊളിച്ചെഴുത്താവും വാഹനത്തിൽ ഉണ്ടാവുക. ഒരു വലിയ, കമാൻഡിംഗ് ഗ്രില്ലായിരിക്കും മുൻവശത്തെ ഹൈലൈറ്റ്. അതോടൊപ്പം മൊത്തത്തിലുള്ള മസ്ക്കുലർ ഡിസൈനോടു കൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും വാഹനത്തിന്റെ ലുക്ക് കിടിലമാക്കും.

പുതില ലുക്കിൽ മാത്രമല്ല ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലേക്ക് ഫോർച്യൂണർ മാറുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ADAS പോലെയുള്ള നിരവധി പ്രീമിയം ഫീച്ചറുകൾക്കൊപ്പം എസ്‌യുവിയിലേക്ക് ഇത്തവണ സൺറൂഫും എത്തും. ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ ആയിരിക്കും എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുകയെന്നാണ് റിപ്പോർട്ട്. ഫോർച്യൂണറിനായുള്ള ഹൈബ്രിഡ് പവർട്രെയിൻ തന്ത്രം, കാർബൺ ന്യൂട്രാലിറ്റി ഇലക്ട്രിക് വാഹനങ്ങളിലൂടെ മാത്രം നേടിയെടുക്കുന്നതല്ല എന്ന ബ്രാൻഡിന്റെ വിശ്വാസത്തിന് അടിവരയിടുന്നു.

Toyota Fortuner Viral Video With Unusual Modification

ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലേക്ക് ഫോർച്യൂണർ മാറുമെന്നതും ശ്രദ്ധേയമാവും. ADAS പോലെയുള്ള നിരവധി പ്രീമിയം ഫീച്ചറുകൾക്കൊപ്പം എസ്‌യുവിയിലേക്ക് ഇത്തവണ സൺറൂഫും എത്തും. ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ ആയിരിക്കും എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുകയെന്നാണ് റിപ്പോർട്ട്. ഫോർച്യൂണറിനായുള്ള ഹൈബ്രിഡ് പവർട്രെയിൻ തന്ത്രം, കാർബൺ ന്യൂട്രാലിറ്റി ഇലക്ട്രിക് വാഹനങ്ങളിലൂടെ മാത്രം നേടിയെടുക്കുന്നതല്ല എന്ന ബ്രാൻഡിന്റെ വിശ്വാസത്തിന് അടിവരയിടുന്നു.

More from DriveSpark

Article Published On: Saturday, February 24, 2024, 11:39 [IST]
English summary
Toyota fortuner viral video with unusual modification sparks online discussion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X