ലോംഗ് ട്രിപ്പില്‍ ടോയിലറ്റ് തപ്പി മടുക്കില്ല! ടൊയോട്ട പോലും പകച്ചുപോയ മോഡിഫിക്കേഷന്‍ ഇതാ...

വാഹന മോഡിഫിക്കേഷന്റെ (Vehicle Modification) കാര്യത്തില്‍ വേറെ ലെവലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണെങ്കിലും ചിലത് ആശയങ്ങളും രൂപമാറ്റങ്ങളും കണ്ടാല്‍ കൈയ്യടിച്ചേ മതിയാകൂ. അത്തരത്തില്‍ നെറ്റിസണ്‍സ് മോഡിഫിക്കേഷനുകളിലെ 'അപ്പന്‍ തമ്പുരാന്‍' എന്ന് വിശേഷിപ്പിക്കുന്ന ഒരു സംഗതി ഇവിടെയുണ്ട്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുള്‍സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. കുന്നുംമലയും കീഴടക്കാനും ലോംഗ് ട്രിപ്പ് പോകാനുമെല്ലാം ഫോര്‍ച്യൂണര്‍ ഉപയോഗിക്കുന്നവര്‍ ഉണ്ട്. ഓള്‍ ഇന്ത്യ ട്രിപ്പടിക്കാന്‍ പലരും തെരഞ്ഞെടുക്കുന്ന വാഹനങ്ങളില്‍ ഒന്ന് കൂടിയാണ് ഫോര്‍ച്യൂണര്‍. എന്നാല്‍ യാത്രവേളകളില്‍ ശങ്ക അനുഭവപ്പെടുന്നതാണ് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. റോഡരികിലുള്ള പമ്പുകളിലോ റെസ്്‌റ്റോറന്റുകളിലോ ആകും ഈ സമയത്ത് അഭയം തേടാറ്. എന്നാല്‍ വൃത്തിയും വെടിപ്പുമുള്ള ടോയിലറ്റുകള്‍ കണ്ടെത്തുക ചടങ്ങാണ്.

toyota fortuner toilet inside

എന്നാല്‍ കാറിനകത്ത് ടോയിലറ്റ് സജ്ജീകരിച്ച് ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു ഫോര്‍ച്യൂണര്‍ ഉടമ. റെവോകിഡ് വ്‌ളോഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ശുചിമുറി സൗകര്യമുള്ള ഫോര്‍ച്യൂണറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടി മോഡിഫൈ ചെയ്തതെന്ന് പറയുന്നില്ല. എന്നാല്‍ കേരളത്തിലെ ഓജസ് ഓട്ടോമൊബൈല്‍സാണ് ഈ പരിഷ്‌കരിച്ച ഫോര്‍ച്യൂണറിന് പിന്നിലെന്നാണ് സൂചന.

ഈ ടൊയോട്ട ഫോര്‍ച്യൂണര്‍ നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കില്ല. സ്റ്റോക്ക് ടയറുകള്‍ക്ക് പകരം ബിഎഫ് ഗുഡ്റിച്ച് എടി ടയറുകള്‍ ഉപയോഗിച്ചു എന്നതാണ് എക്‌സ്റ്റീരിയറില്‍ വരുത്തിയ ഒരേയൊരു മാറ്റം. എന്നാല്‍ കാറിന്റെ അകത്തേക്ക് നീങ്ങുമ്പോള്‍ ആണ് വാപൊളിക്കുക. ടോയ്ലറ്റ് കൂടാതെ ഈ മോഡിഫൈഡ് ഫോര്‍ച്യൂണറില്‍ ഒരു ജെറ്റ് സ്‌പ്രേയും സജ്ജീകരിച്ചിട്ടുണ്ട്.

toyota fortuner toilet inside

കാറിന്റെ രണ്ടാമത്തെ വരി സീറ്റുകള്‍ മടക്കി മൂന്നാമത്തെ വരിയില്‍ കയറിയാല്‍ ഒരുസീറ്റിന്റെ സ്ഥാനത്താണ് ടോയിലറ്റ. വാതില്‍ തുറന്ന് കഴിഞ്ഞാല്‍ വെള്ള നിറത്തിലുള്ള യൂറോപ്യന്‍ ക്ലോസറ്റ് കാണാം. ഒരു ഹാന്‍ഡ് ഷവറും ചാര്‍ജിംഗ് സോക്കറ്റും ടോയിലറ്റിനകത്ത്് ലഭ്യമാണ്. വെള്ളത്തിനായി പ്രത്യേക ടാങ്ക് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും കാര്‍ വേഗത്തില്‍ പോകുമ്പോഴും തുളുമ്പില്ലെന്നാണ് ഉടമ പറയുന്നത്.

എന്നാല്‍ വീഡിയോ കണ്ടാല്‍ ഇതിനകത്ത് വിശാലമായി ഇരിക്കാന്‍ സൗകര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്കും കൃത്യമായി ഉത്തരം പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇടത്തരം വലിപ്പത്തിലുള്ള ആളുകള്‍ക്ക് മതിയായ സ്‌പെയ്‌സ് ഫോര്‍ച്യൂണറിന്റെ ടോയിലറ്റിനകത്തുണ്ടെന്നാണ് തോന്നുന്നത്. ടോയിലറ്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നാണ് തോന്നുന്നത്. സാധാരണയായി വാനിറ്റി വാനുകളിലെ ഇത്തരം ടോയിലറ്റുകള്‍ക്കായി ഏകദേശം 70000 രൂപയാണ് ചെലവ് വരുന്നത്.

ഫോര്‍ച്യൂണര്‍ ഒരു വിശാലമായ എസ്‌യുവിയാണെങ്കിലും ഇതിന്റെ മൂന്നാം നിര സീറ്റുകള്‍ വളരെ ഒതുക്കമുള്ളതായി ചിലരെങ്കിലും അഭിപ്രായപ്പെടാറുണ്ട്. ഒരു ടോയ്ലറ്റ് ചേര്‍ത്താലും 7 സീറ്റര്‍ 6 സീറ്റര്‍ ആകുമെന്നല്ലാതെ ക്യാബിനില്‍ സമൂലമായ മാറ്റങ്ങളൊന്നും കൊണ്ടുവരുമെന്ന് തോന്നുന്നില്ല. ഇതിന്റെ മൊത്തത്തിലുള്ള സ്‌പെയ്‌സും യഥാര്‍ത്ഥ അവസ്ഥയില്‍ തന്നെ നിലനിര്‍ത്തിയതായി തോന്നുന്നു. അതേസമയം ടോയിലെറ്റ് ചേര്‍ത്തതോടെ എസ്‌യുവിയുടെ മൊത്തത്തിലുള്ള ഭാരം കൂടിയിട്ടുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഫുള്‍സൈസ് എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ സ്റ്റാന്‍ഡേര്‍ഡ്, ലെജന്‍ഡര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഈ 7 സീറ്റര്‍ എസ്‌യുവി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 164 bhp പവറും 245 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തേത്.

toyota fortuner

201 bhp പവറും 420 Nm ടോര്‍ക്കും നല്‍കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും എസ്‌യുവി വാങ്ങാന്‍ സാധിക്കും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ സഫീച്ചറുകള്‍ എന്നിവ കാറിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു.

18 ഇഞ്ച് അലോയ് വീലുകള്‍, കിക്ക്-ടു-ഓപ്പണ്‍ പവര്‍ഡ് ടെയില്‍ഗേറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 7 എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ. 33.43 ലക്ഷം മുതല്‍ 51.44 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക് എന്നിവയുമായാണ് മത്സരം.

More from DriveSpark

Article Published On: Wednesday, November 15, 2023, 16:00 [IST]
English summary
Toyota fortuner with built in toilet and jet spray details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X