യമണ്ടൻ അലോയ് വീലുമായി ടൊയോട്ട ഫോർച്ച്യുണർ, ഇങ്ങനെ ചെയ്താൽ വരാൻ പോകുന്ന പണി എന്താണെന്നറിയണ്ടേ
സാധാരണ നോർത്ത് ഇന്ത്യയിലാണ് വാഹനങ്ങൾക്ക് യമണ്ടൻ അലോയ് വീലുകൾ ഇട്ടുകൊണ്ട് നടക്കുന്നത്. അത്യാവശം ജനപ്രിയമായി തന്നെയാണ് മോഡിഫിക്കേഷൻ നടത്താറുളളത്, എന്നാൽ ചിലതൊക്കെ കാണുമ്പോൾ ആളുകൾക്ക് അത്ര പ്രിയം തോന്നാറില്ല. അത്തരത്തെിലൊരു മോഡിഫിക്കേഷൻ വീഡിയോ ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. കഥാപാത്രം മറ്റാരുമല്ല പ്രിയപ്പെട്ട എസ്‌യുവി ആയ ടൊയോട്ട ഫോർച്ച്യുണറാണ്. ചെറിയ വീഡിയോയിൽ വെളുത്ത ടൊയോട്ട ഫോർച്യൂണർ നിങ്ങൾക്ക് കാണാൻ സാധിക്കും.
ഈ കാറിൻ്റെ ഉടമ ഇതേ ഫോർച്യൂണറിൽ 22 ഇഞ്ച് അലോയ് വീലുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ അത് 26 ഇഞ്ച് അലോയ് വീലുകളാക്കി മാറ്റി. ഫാക്ടറിയിൽ നിന്ന്, ടൊയോട്ട ഫോർച്യൂണറിന് അടിസ്ഥാന മോഡലിൽ 17 ഇഞ്ച് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ 18 ഇഞ്ച് അലോയ് വീലുകളുള്ള ടോപ്പ്-സ്പെക്ക് വേരിയൻ്റുകളും ലഭിക്കുന്നുണ്ട്.

സാധാരണയായി, തങ്ങളുടെ കാറുകളിലും എസ്‌യുവികളിലും ഈ കൂറ്റൻ 26 ഇഞ്ച് അലോയ് വീലുകൾ വാങ്ങുകയും ഘടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഇത് ചെയ്യുന്നത് വാഹനത്തിൻ്റെ ഭംഗി കൂട്ടാനാണ് എന്നാണ് വയ്പ്പ്, ഈ അലോയ് വീലുകൾ പൊതുവെ നല്ല ബ്രാൻഡുകളുടേത് അല്ല എങ്കിൽ പലപ്പോഴും ഈ കാറുകളുടെ ഡ്രൈവിംഗ് പെർഫോമൻസിനെ കാര്യമായി ബാധിക്കാനുളള സാധ്യത കൂടുതലാണ്.
സാധാരണയായി, വലിയ അലോയ് വീലുകൾക്ക് ഭാരം കൂടുതലാണ്, ഇത് നിങ്ങളുടെ കാറിൻ്റെ ആക്സിലറേഷനെ പ്രതികൂലമായി ബാധിക്കുകയും അവ നിങ്ങളുടെ വാഹനത്തിൻ്റെ ബ്രേക്കിംഗിനെയും മൊത്തത്തിലുള്ള പ്രകടനത്തെ കുറയ്ക്കുകയും ചെയ്യും. വർധിച്ച അനിയന്ത്രിതമായ ഹാൻഡിലിങ്ങിനെ ബാധിക്കുന്നു, ഇത് കാറിൻ്റെ പ്രതികരണശേഷി കുറയ്ക്കുകയും നിയന്ത്രിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു.

മുകളിൽ കാണിച്ചിരിക്കുന്ന കാർ പോലെ, ഈ വലിയ അലോയ് വീലുകൾക്ക് ലോ പ്രൊഫൈൽ ടയറുകൾ ആവശ്യമാണ്. റോഡിലെ വലിയ കുഴികളും ഗട്ടറുകളും ഉൾക്കൊള്ളാൻ ഈ ടയറുകൾക്ക് കരുത്ത് കുറവാണ്. അതിനാൽ, ഈ അലോയ് വീലുകളിലെ യാത്ര വളരെ കഠിനമായിരിക്കും. കൂറ്റൻ അലോയ് വീലുകളുടെ അധിക ഭാരം എഞ്ചിനിലെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താൽ, ഇത് ഉയർന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുന്നു.
കാര്യക്ഷമത കണക്കിലെടുത്ത് ചക്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിൽ എയറോഡൈനാമിക് ഡ്രാഗും വർദ്ധിച്ചേക്കാം. അതിനാല് കമ്പനിയുടെ അതേ വലിപ്പത്തിലുള്ള അലോയ് വീലുകള് ഉപയോഗിക്കുന്നതാണ് നല്ലത്. അതോടൊപ്പം തന്നെ അധിക ഭാരവും മാറ്റം വരുത്തിയ ടയറുകളും വിവിധ മെക്കാനിക്കൽ ഘടകങ്ങളിൽ അധിക സമ്മർദ്ദം ചെലുത്തും എന്നതാണ് പ്രശ്നം. സസ്പെൻഷൻ, ബെയറിംഗുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നവയാണ്.

ഫോർച്ച്യുണറിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ഫോർച്യൂണർ ലൈനപ്പിലേക്ക് ലീഡർ എഡിഷൻ എന്നൊരു പുത്തൻ വേരിയന്റിനെ കൊണ്ടുവന്നിരിക്കുകയാണ്. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ സവിശേഷതൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. ഫോർച്യൂണറിൽ തന്നെ വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന മോഡൽ തേടുന്നവർ പറ്റിയ മോഡലാണിത്.
ഫോർച്യൂണർ ലീഡർ എഡിഷൻ അതിൻ്റെ ബോൾഡ് ശൈലിയെ കൂടുതൽ സവിശേഷതകളോടെ മെച്ചപ്പെടുത്തുകയും കരുത്തും സ്റ്റൈലും കൂടുതൽ കൈവരിക്കുവാനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിലെ സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








