Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

എല്ലാ വിധ ടെക്നോളജിയും ഫീച്ചേഴ്സും അതോടൊപ്പം തന്നെ കുറഞ്ഞ മെയിൻ്റനൻസും വിശാലമായ കാബിനോട് കൂടിയ ഒരു ഹാച്ച്ബാക്ക് വിപണിയിലാണ് നിങ്ങളെന്ന് കരുതുക, അത്യാവശം നല്ല പെർഫോമൻസ് കാഴ്ച്ച വയ്ക്കുന്ന എഞ്ചിനും, സ്റ്റാർ റേറ്റിങ്ങ് നിങ്ങളെ ബാധിക്കുന്നില്ലെങ്കിൽ ഇന്നത്തെ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഏറ്റവും മികച്ച ഓപ്ഷനാണ് മാരുതി സുസുക്കി ബെലെനോ.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

മാരുതി സുസുക്കിയെ താൽപ്പര്യമില്ലാത്തവർക്ക് മികച്ച ഓപ്ഷൻ റീബ്രാൻഡഡ് ബെലെനോ ആയ ടൊയോട്ടയുടെ ഗ്ലാൻസയാണ്. ഏകദേശം 4000 മുതൽ 20000 വരെ വിലവ്യത്യാസം മാത്രമേ രണ്ട വാഹനത്തിനും ഉളളു. എന്നാൽ ടൊയോട്ട ബാഡ്ജ് ഉപയോഗിച്ച് നിങ്ങൾക്ക് ഫ്ലെക്സ് ചെയ്യാനും അധിക വാറന്റി നേടാനും കഴിയും.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

ഇതൊക്കെ കേൾക്കുമ്പോൾ കണ്ണിൽ ഒരു തിളക്കവും മനസ്സിൽ ഒരു ലഡു ഒക്കെ പൊട്ടിയേക്കാം പക്ഷേ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ സുസുക്കി ലോഗോ കാണാനായി നിങ്ങൾ ഒരു ഗ്ലാൻസ വാങ്ങികൊണ്ടുവന്നാൽ എങ്ങനെയിരിക്കും. എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ?

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. ടൊയോട്ട ഗ്ലാൻസയുടെ ടച്ച് സ്ക്രീനിൽ മാരുതിയുടെ ലോഗോ തെളിഞ്ഞു നിൽക്കുന്നു. മാരുതിയും ടൊയോട്ടയും ഒരുമിച്ച് നിർമിക്കുന്ന വാഹനമല്ലേ അങ്ങനെയൊക്കെ ഉണ്ടാകുമെന്ന മുടന്തൻ ന്യായത്തിന് ഇവിടെ പ്രസക്തിയില്ല. എലോൺ മസ്ക് ടെസ്ലയിൽ സെൽഫ് ഡ്രൈവ് സംവിധാനം ഒരുക്കിയിരിക്കുന്നത് എല്ലാ കാറുകളും ഒരു ദിവസം മസ്കിൻ്റെ അടുത്തേക്ക് തന്നെ എത്തിക്കാനുളള വഴിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തമാശ.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

എന്നാൽ ഇത് അങ്ങനെയൊരു തമാശയായി എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പുതിയ തലമുറ ഗ്ലാൻസയുടെ കാര്യമല്ല പറയുന്നത്, പഴയ മോഡൽ ഗ്ലാൻസയിലാണ് മാരുതിയുടെ ലോഗോ തെളിഞ്ഞു വന്നത്.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

ഉപഭോക്താവ് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിൻ്റെ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം തകരാറിലാകുകയും റീബൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ അതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ടൊയോട്ടയുടെ ലോഗോയ്ക്ക് പകരം മാരുതിയുടെ ലോഗോ തെളിഞ്ഞു നിൽക്കാൻ തുടങ്ങിയത്. തകരാർ മാറ്റാനായി കൊടുത്തിട്ടും അവർ സോഫ്റ്റവെയർ വേണ്ട വിധം ഇൻ്സ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് ഉടമ തറപ്പിച്ചു പറയുന്നത്.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറിലെ തകരാർ മൂലമാകാം ഇത് സംഭവിച്ചത്, എന്നാൽ ഒരു സോഫ്റ്റവെയർ വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ മായ്‌ക്കപ്പെടുമായിരുന്ന തകരാറാണ് ശ്രദ്ധമില്ലായ്മ കൊണ്ട് സംഭവിച്ചത്. മാരുതി സുസുക്കിക്ക് ഇതിൽ യാതൊരു പങ്കുമില്ല. Glanza-യുടെ ഏതാനും യൂണിറ്റുകളെ ബാധിച്ചേക്കാവുന്ന ഒരു വിചിത്രമായ ബഗ് ആണ് ഇത്.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

എന്തായാലും ടൊയോട്ട അതിന്റെ ബി -സെഗ്‌മെന്റ് എസ്‌യുവി ഹൈറൈഡർ അടുത്തിടെ പുറത്തിറക്കി. ഇനി ടൊയോട്ടയും മാരുതിയും യോജിച്ചുകൊണ്ട് വിപണിയിലെത്തിക്കാനുളളത് വിറ്റാര എന്ന വാഹനമാണ്. മാരുതിയാണ് വിപണിയിൽ എത്തിക്കുന്നത്. വിറ്റാരയിൽ ടൊയോട്ടയുടെ ലോഗോ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ വരാതിരുന്നാൽ മതിയായിരുന്നു. ആദ്യം സൂചിപ്പിച്ചത് പോലെ ബെലെനോയ്ക്ക് പകരം ഒരു ഓപ്ഷനുണ്ടെങ്കിൽ അത് ഗ്ലാൻസാ തന്നയെയാണ്.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

ഗ്ലാന്‍സ് ഒരു റീബാഡ്ജ് പതിപ്പാണെങ്കിലും, പ്രീ-അപ്ഡേറ്റ് മോഡലുകളില്‍ നമ്മള്‍ കണ്ടതിനേക്കാള്‍ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇത്തവണ വാഹനത്തില്‍ കാണാന്‍ സാധിക്കും. ഗ്ലാന്‍സയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 6.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഉയര്‍ന്ന വേരിയന്റിനായി 9.69 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

പുതിയ ഗ്ലാന്‍സയുടെ ഉള്ളിലുള്ള പാക്കേജ് 2022 ബലെനോയുടേതിന് സമാനമാണ്. എന്നാല്‍ അതിനുള്ളില്‍ ഒരു പുതിയ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് - ബീജ് തീം ലഭിക്കുന്നുവെന്ന് വേണം പറയാന്‍. പുതിയ ഗ്ലാന്‍സയുടെ E വേരിയന്റിന് 6.39 ലക്ഷം രൂപ മുതല്‍ V വേരിയന്റിന് 9.69 ലക്ഷം രൂപ വരെയാണ് വില. പുതിയ ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2022 ഗ്ലാന്‍സയുടെ വില ഏകദേശം 4,000 മുതല്‍ 20,000 രൂപ വരെ കൂടുതലാണ്.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,000 rpm-ല്‍ 89 bhp പരമാവധി കരുത്തും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. അഞ്ച്-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച്-സ്പീഡ് AMT-യാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

Glanza യിൽ നിന്ന് വിട്ടൊഴിയാത്ത Maruti സാന്നിധ്യം!

മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു. റിവേഴ്സിംഗ് ക്യാമറ, റിയര്‍ വാഷര്‍ വൈപ്പര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, പിന്‍ എസി വെന്റുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് തുടങ്ങിയവും വാഹനത്തിലെ പ്രധാന സവിശേഷതകളാണ്.

More from DriveSpark

Article Published On: Saturday, July 2, 2022, 18:57 [IST]
English summary
Toyota glanza touchscreen displays maruthi logo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X