ടൊയോട്ടയ്ക്ക് പോലും കൺഫ്യൂഷൻ അടിക്കുമല്ലോ! ഹൈലക്സിനെ പൊളിച്ചടുക്കി LC 300 ആക്കി മാറ്റിയത് കണ്ടോ

വാഹനപ്രേമികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും രാജ്യത്ത് കൂടുക്കൊണ്ടിരിക്കുകയാണ്. മോഡഫിക്കേഷനും കൺവേർഷനും പുതിയ പുതിയ തലങ്ങളിലേക്ക് എത്തി നിൽക്കുകയാണ് എന്ന് സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകൾ കാണുമ്പോൾ മനസിലാകും. സ്വപ്നവാഹനം സ്വന്തമാക്കാൻ പരിമിതികളുണ്ടെങ്കിൽ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനം അങ്ങ് മോഡിഫൈ ചെയ്യുകയോ കൺവേർട്ട് ചെയ്യുകയോ ചെയ്യുന്നതാണ് പതിവ് രീതി. മോഡിഫിക്കേഷൻ ചെയ്തു കൊടുക്കുന്ന നിരവധി കടകളുണ്ട്. അതിൽ തന്നെ ഏറ്റവും പ്രശസ്തമായ ഒരു സ്ഥാപനമാണ് autodaddycustomers എന്നത്. സോഷ്യൽ മീഡിയെ മാത്രമല്ല ടൊയോട്ടയെ പോലും ഞെട്ടിച്ചിരിക്കുന്ന കൺവേർഷനാണ് ഇവർ നടത്തിയിരിക്കുന്നത്.

ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കായ ഹൈലക്സിനെ ടൊയോട്ട കുടുംബത്തിലെ വല്യേട്ടനായ ലാൻഡ് ക്രൂയിസർ 300 മോഡലിലേക്ക് മാറ്റിയിരിക്കുകയാണ്. ലാൻഡ് ക്രൂയിസറിൻ്റേത് പോലെയുളള തിരശ്ചീന ക്രോം സ്ലാബുകളുള്ള ഒരു വലിയ ഗ്രിൽ മുൻ ഫാസിയയിൽ നൽകിയിട്ടുണ്ട്. ഇവയ്ക്ക് ഇരുവശത്തുമായി സ്ലീക്ക് എൽഇഡി ഡിഎൽആറുകളും ചുറ്റും സ്പോർട്ടി ബ്ലാക്ക് ഏരിയയും കൊടുത്തിട്ടുണ്ട്. മുൻഭാഗത്തായി അടിയിൽ ഒരു പരുക്കൻ ബമ്പറും ഇരുവശത്തും ഫോഗ് ലാമ്പ് ഹൗസിംഗുകളും കാണാം.

Toyota hilux converted to lc 300

LC300 -ൻ്റെ കിറ്റ് നേരിട്ട് ഹൈലക്സിലേക്ക് നൽകിയിരിക്കുന്നതാണ് എന്ന് വളരെ കൃത്യമായി തന്നെ മനസിലാകും.എന്നാൽ മൊത്തം ലാൻഡ് ക്രൂയിസറിലേക്ക് മാറ്റുന്നത് സാധ്യമായ കാര്യമല്ല. അത് കൊണ്ട് പിന്നിലുളള കാർഗോ സ്പേസ് അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. മുന്നിൽ മാത്രമാണ് വാഹനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഹൈലക്സ് വാഗ്ദാനം ചെയ്യുന്നത്.

പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന് തുടിപ്പേകുന്നത്. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. എല്ലാ ടൊയോട്ട ഹൈലക്സ് മോഡലുകളിലും 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു.

ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ടില്‍റ്റ്, ടെലിസ്‌കോപിക് ക്രമീകരണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.

30.40 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഹൈലക്‌സിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 37.90 ലക്ഷം എക്സ്ഷോറൂം വിലയായി മുടക്കണം. കുടുംബത്തിലെ വല്യേട്ടൻ സ്ഥാനത്ത് നിൽക്കുന്ന LC300 -ൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. 5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ. രാജ്യത്ത് നിരവധി സെലിബ്രിറ്റികളുടെ ഗാരേജിൽ ഇടം പിടിക്കാൻ സാധിച്ച മോഡലാണ് ലാൻഡ് ക്രൂയിസർ 300.

More from DriveSpark

Article Published On: Tuesday, July 1, 2025, 11:57 [IST]
English summary
Toyota hilux mind blowing conversion to land cruiser 300 video goes viral
കൂടുതല്‍... #auto news #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X