മോഡിഫൈ ചെയ്യുന്തോറും അഴക് കൂടുന്ന ഹൈലക്സ്, വാങ്ങി മുറ്റത്തിട്ടാൽ അന്തസ്സ് ഒന്ന് കൂടും
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ജനപ്രിയമായ ആഡംബര ഓഫ് റോഡ് പിക്കപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. ഓഫ്റോഡ് പ്രേമികൾ വാഹനം സ്വന്തമാക്കി നിരവധി മോഡിഫിക്കേഷന് വിധേയമാക്കുന്നുണ്ട്. പല മോഡിഫിക്കേഷൻ വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഇപ്പോൾ പുതിയതായി വൈറലായിരിക്കുന്ന വീഡിയോയിൽ കസ്റ്റം ബംബറുകളും, 2 ഇഞ്ച് ലിഫ്റ്റ് കിറ്റ്, പുതിയതും വലുതുമായ അലോയ് വീലുകൾ, മറ്റ് നിരവധി മോഡുകൾ എന്നിവ നൽകിയിട്ടുണ്ട്.
ടൊയോട്ട ഹൈലക്സിൻ്റെ വീഡിയോ ആസാദ് 4X4-ൻ്റെ യൂട്യൂബ് ചാനലിലാണ് വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള ഒരു കടയാണ് ആസാദ് 4X4. ഏറ്റവും സവിശേഷവും മികച്ചതുമായി നിരവധി ഓഫ്റോഡ് വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിൽ മിടുക്കരാണ്. ഈ പ്രത്യേക ടൊയോട്ട ഹിലക്‌സിനെ സംബന്ധിച്ചിടത്തോളം, ഇതിന് നിരവധി എക്സ്റ്റീരിയർ പരിഷ്‌ക്കരണങ്ങൾ നൽകിയിട്ടുണ്ട്. മുൻവശത്ത് നിന്ന് തുടങ്ങിയാൽ, ഒരു പുതിയ ബമ്പറിൻ്റെ കൂട്ടിച്ചേർക്കലാണ് പ്രധാന ഹൈലൈറ്റ്.

ഈ പ്രത്യേക ബമ്പർ അങ്ങേയറ്റം മസ്കുലാർ ലുക്കിലാണ് കാണപ്പെടുന്നത്, കൂടാതെ ബംമ്പറിൽ എൽഇഡി ഫോഗ് ലൈറ്റുകളും ഉണ്ട്. വിൻഡ്ഷീൽഡിന് മുന്നിൽ എൽഇഡി പോഡ് ലൈറ്റുകളും ഉണ്ട്. കൂടാതെ, ഗ്രില്ലിന് പകരം ഒരു കൂറ്റൻ ചുവന്ന ടൊയോട്ട എംബ്ലമുള്ള ഹണികോംബ് പാറ്റേൺ ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പിക്കപ്പ് ട്രക്കിൻ്റെ ബോണറ്റും മാറ്റിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കാവുന്നതാണ്.
വശങ്ങളിലേക്ക് വന്നാൽ 20 ഇഞ്ച് ഐക്കൺ അലോയ് വീലുകൾ ചേർത്തിട്ടുണ്ട്. ഓൾ ടെറൈൻ ടയറുകളാണ് നൽകിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് Profender 2-ഇഞ്ച് ലിഫ്റ്റ് കിറ്റും നൽകിയിട്ടുണ്ട് എന്നതാണ്. ഹാമറിൽ നിന്നുള്ള ചുവന്ന നിറമുള്ള ഫ്രണ്ട് അണ്ടർബോഡി പ്രൊട്ടക്ടറും ഈ ഹൈലക്സിൽ ചേർത്തിട്ടുണ്ട്. ഇൻ്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

2021-ലാണ് ഹൈലക്‌സിന്റെ എട്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് പതിപ്പുകളിലായാണ് ഹൈലക്‌സ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹൈലക്‌സ് വാഗ്ദാനം ചെയ്യുന്നു.
പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്സിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. എല്ലാ ഹൈലക്‌സ് മോഡലുകളിലും 4-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്‌സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല.

എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലും ടെയില്‍ഗേറ്റിലും ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, ക്രൂയിസ് കണ്‍ട്രോള്‍, ടില്‍റ്റ്, ടെലിസ്‌കോപിക് ക്രമീകരണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.
30.40 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഹൈലക്സിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 37.90 ലക്ഷം എക്‌സ്‌ഷോറൂം വിലയായി മുടക്കണം. നിങ്ങൾ ഒരു ടൊയോട്ട ഹൈലക്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾ എപ്പോഴെങ്കിലും ഹൈലക്സ് ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ടോ, എങ്കിൽ നിങ്ങൾക്ക് എന്താണ് ഓഫ്റോഡ് ട്രക്കിനെ കുറിച്ച് തോന്നിയ കാര്യങ്ങൾ. മറക്കാതെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.


Click it and Unblock the Notifications








