മന്ത്രിമാർക്ക് മാത്രമല്ല പി ജയരാജനും കിട്ടും പുത്തൻ ഇന്നോവാ ക്രിസ്റ്റ

മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ഹൈക്കോടതി ജഡ്ജിമാര്‍ക്കുമായി എട്ട് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജനും പുതിയ കാര്‍ വാങ്ങുന്നു.

എല്ലാ സുരക്ഷാ സംവിധാനങ്ങളോടുമുള്ള മുന്തിയ ശ്രേണിയിലെ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തീരുമാനം. 35 ലക്ഷം രൂപ ചെലവിടാനാണ് അനുമതി. ഇതിനായി ഖാദിബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.

മന്ത്രിമാർക്ക് മാത്രമല്ല പി ജയരാജനും കിട്ടും പുത്തൻ ഇന്നോവാ ക്രിസ്റ്റ

നിലവില്‍ ഉപയോഗിക്കുന്ന പഴയ ഇന്നോവയ്ക്ക് തുടര്‍ച്ചയായി അറ്റകുറ്റപ്പണി വേണ്ടിവരുന്നുവെന്നും അതിനാല്‍ പുതിയ വാഹനം വാങ്ങണമെന്നുമായിരുന്നു റിപ്പോർട്ടിൽ ഉന്നയിച്ച ആവശ്യം. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. 10 വര്‍ഷം പഴക്കമുള്ള വാഹനമാണ് മാറാൻ തീരുമാനിച്ചിരിക്കുന്നത്. നിരന്തര അറ്റകുറ്റപ്പണികള്‍ വേണ്ടി വരുന്നത് കൊണ്ട് പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയാണ് എന്നാണ് അപേക്ഷയിൽ പറയുന്നത്. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

ടൊയോട്ട തങ്ങളുടെ പുതിയ മോഡൽ ഇന്നോവ ഹൈക്രോസ് ഉടനെ തന്നെ വിപണിയിൽ എത്തിക്കാനിരിക്കുകയാണ്. തലമുറ മാറ്റവുമായി എത്തുന്ന പുലിക്കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ് വാഹന പ്രേമികളെല്ലാം. അടിമുടിമാറ്റവുമായി എത്തുന്ന ഇന്നോവ ഹൈക്രോസിന് പൊലിമയേകാനായി ഹൈബ്രിഡ് എഞ്ചിൻ മുതൽ കൂറ്റൻ പനോരമിക് സൺറൂഫ് വരെയുണ്ടെന്നാണ് കേൾക്കുന്നത്.

മന്ത്രിമാർക്ക് മാത്രമല്ല പി ജയരാജനും കിട്ടും പുത്തൻ ഇന്നോവാ ക്രിസ്റ്റ

2023 ജനുവരിയിൽ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ലോഞ്ച് ചെയ്‌തതിന് ശേഷം മാത്രമേ ഔദ്യോഗിക വിൽപ്പന ആരംഭിക്കൂ. നവംബർ 25 മുതൽ പുതുപുത്തൻ എംപിവിക്കായുള്ള പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയും അത്യാധുനിക ശക്തമായ ഹൈബ്രിഡ് സംവിധാനവും ഒക്കെ സാന്നിധ്യമായതിനാൽ ഇന്നോവ ഹൈക്രോസ് ഇതികനം തന്നെ വൻ ഹൈപ്പാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

പുതിയ തലത്തിലുള്ള സ്പേസ്, സുഖം, കാര്യക്ഷമത, പെർഫോമൻസ് എന്നിവ നൽകുന്നതിന് ധാരാളം സാങ്കേതികവിദ്യകളാണ് വാഹനത്തിൽ ഒരുങ്ങുന്നത്. ഭാരമേറിയതും കടുപ്പമേറിയതുമായ ലാഡർ ഫ്രെയിം ഉപയോഗിക്കുന്ന ലൈറ്റ് ട്രക്ക് അല്ലെങ്കിൽ പിക്ക്-അപ്പ് ട്രക്ക് ഷാസിയിലാണ് നിലവിലെ ഇന്നോവ ക്രിസ്റ്റ നിർമിച്ചിരിക്കുന്നത്. പുതിയ ഇന്നോവ കൂടുതൽ ആധുനികമാണ്. ഒരു കാർ പോലെയുള്ള ഏകീകൃത നിർമാണത്തിനോ മോണോകോക്ക് ഷാസിയിലോ ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഭാരം കുറഞ്ഞതും കടുപ്പമുള്ളതും കൂടുതൽ സ്പേസ് നൽകാൻ പ്രാപ്‌തമായതുമാണ്.

ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിലാണ് ഹൈക്രോസ് നിർമിച്ചിരിക്കുന്നതെന്ന് സാരം. ആറ് അല്ലെങ്കിൽ ഏഴു സീറ്റർ സെറ്റപ്പിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിനെ വാഗ്‌ദാനം ചെയ്യും. ക്രിസ്റ്റയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഫീലാണ് തലമുറമാറ്റവുമായി എത്തുന്ന പതിപ്പിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസിന് വലിയ പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്‌ത വലിയ ലേസി ബോയ് സോഫകൾ, വിപുലീകരിക്കാവുന്ന ഫൂട്ട്‌റെസ്റ്റുകൾ എന്നിവയും ലഭിക്കും.

ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്നോവ ഹൈക്രോസിൽ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ ടൊയോട്ട കാറായിരിക്കുമിത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ മാറ്റ മുന്നറിയിപ്പ് തുടങ്ങിയ ഫീച്ചറുകൾ ADAS ഇന്നോവ ഹൈക്രോസിലേക്ക് കൊണ്ടുവരും.

അങ്ങനെ ഇന്ത്യയിൽ വാങ്ങാനാവുന്ന ഏറ്റവും സുരക്ഷിതമായ എംപിവികളിൽ ഒന്നായി ഇത് മാറും.ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഒരു എസ്‌യുവിയുടെ സ്ഥാനം നൽകിക്കൊണ്ട് ആക്രമണാത്മക രൂപകൽപനയിലേക്ക് കമ്പനി ചുവടുവെക്കുകയാണ്. വാസ്തവത്തിൽ ഇന്നോവ ഹൈക്രോസിനെ ഒരു ക്രോസ്ഓവറായി വിൽക്കുമെന്നാണ് നിഗമനം. ഇത് ഇന്നോവയുടെ പേരിനോട് ചേർത്തിരിക്കുന്ന ഹൈക്രോസ് മോണിക്കറിനെ വിശദീകരിക്കുന്നു.

Most Read Articles

Malayalam
English summary
Toyota innova crysta for p jayarajan
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X