അണിഞ്ഞൊരുങ്ങി കൂടുതൽ സുന്ദരനായ ക്രിസ്റ്റ
വാഹന മോഡിഫിക്കേഷനുകളിൽ പേരുകേട്ട കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിറ്റ്അപ് ഓട്ടോമോട്ടീവാണ് ക്രിസ്റ്റയുടെ ഈ വേഷപകർച്ചയ്ക്ക് പിന്നിൽ. അടുത്തിടെ വിപണി കൈയേറിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പുത്തൻ പരീക്ഷണങ്ങൾ നടത്തി കൂടുതൽ സ്മാർട്ട് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കിറ്റ്അപ് ടീമംഗങ്ങൾ.
അമ്പതുകളിലെ 'ഡോഡ്‌ജ് 'കാറിന് കൊച്ചിയിൽ മാസ് എൻട്രി-വായിക്കൂ
ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമൈസിഡ് ക്രിസ്റ്റ എന്നുള്ള പ്രത്യേകത കൂടിയുണ്ട് പുത്തൻ ഭാവത്തിലുള്ള ഈ എംപിവിക്ക്. ഇന്നോവ ക്രിസ്റ്റയുടെ 2.8ജിഡി വേരിയന്റാണ് വേഷപകർപ്പോടെ എത്തിയിരിക്കുന്നത്.

ബോഡി കളർ ക്രോം ഉൾപ്പെടുത്തിയ പുതിയ ഹണികോംമ്പ് ഗ്രില്ലാണ് മുൻവശത്തെ മുഖ്യാകർഷണങ്ങളിൽ ഒന്ന്.

ഒരു സ്പോർടി ലുക്ക് പകരാൻ മുൻ ബംബർ വിപുലീകരിച്ച് അല്പം മിനുക്കുപണികളും നടത്തിയിട്ടുണ്ട്.

പൈലറ്റ് ലാമ്പാണ് ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിച്ചിട്ടുള്ളത് എന്നാൽ ഇന്നു കാണുന്ന പലകാറുകളിലും ഉള്ളപോലെ ഹെഡ്‌ലാമ്പിൽ ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ നൽകിയിട്ടുണ്ട്.

ഫോഗ് ലാമ്പിൽ ആരോ മാർക്ക് ഡിസൈനിൽ ഡിആർഎല്ലുകൾ നൽകിയിരിക്കുന്നത് വളരെ ശ്രദ്ധേയമായിരിക്കുന്നു.

ബോഡി കളറിൽ നിന്ന് വിരുദ്ധമായി റൂഫിൽ ബ്ലാക്ക് ഫിനിഷിംഗാണ് നൽകിയിട്ടുള്ളത്. 18 ഇഞ്ച് കസ്റ്റം അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.

പിൻ ഭാഗത്ത് ഇരുവശങ്ങളിലായി എക്സോസ്റ്റുകൾ നൽകിയിട്ടുണ്ട് കൂടാതെ സ്പോയിലറിലും പുതുമകൾ വരുത്തിയിട്ടുണ്ട്.

ഡ്യുവൽ ടോൺ ലെതർ സീറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന സവിശേഷത.

ഒരു ആഡംബര പ്രതീതിക്കായി ഡോറുകളിലും സീറ്റിലേതിന് സമാനമായ നിറത്തിൽ ലെതർ ആവരണം നൽകിയിട്ടുണ്ട്.

സീറ്റുകൾക്കും ഡോർ ട്രിമിലും നൽകിയിട്ടുള്ള അതെ നിറത്തിലുള്ള ലെതർ ആവരണം ഡാഷ്ബോഡിലും നൽകിയതിനാൽ അകത്തളത്തിലൊരു ആഡംബരത്വം തോന്നിക്കുന്നുണ്ട്.

പിൻനിരയിൽ ഇരിക്കുന്നവർക്ക് സിനിമകളും പാട്ടുകളും ആസ്വദിക്കുന്നതിനായി സീറ്റുകൾക്ക് പിറകിലായി രണ്ട് മോണിറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മ്യൂസിക്ക് സിസ്റ്റത്തിൽ സബൂഫർ കൂടി നൽകിയിട്ടുണ്ടെന്നുള്ളതാണ് ഈ മോഡിഫൈഡ് ക്രിസ്റ്റയുടെ മറ്റൊരു പ്രത്യേകത.

എൻജിനിൽ മാറ്റമൊന്നും വരുത്താതെ അതെ 2.8ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഈ ക്രിസ്റ്റയിലും ഉപയോഗിച്ചിട്ടുള്ളത്.

6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിട്ടുള്ള എൻജിൻ 174 പിഎസ് കരുത്തും 360എൻഎം ടോർക്കുമാണ് നൽകിയിട്ടുള്ളത്.

ഇന്ത്യയിലെ 10 ഫെരാരിയുടമകളിൽ കേരളത്തിലെ ആ ഒരുവനാര്?

സൂപ്പർ കാർ ലുക്കിൽ ഒരു തിരോന്തരം സ്വിഫ്റ്റ്


Click it and Unblock the Notifications