നിങ്ങൾ കൊതിക്കും ഇങ്ങനെയൊരു ഇന്നോവ ക്രിസ്റ്റയ്ക്ക് വേണ്ടി; കണ്ണുത്തളളുന്ന മോഡിഫിക്കേഷൻ കണ്ടോ
രാജ്യത്തെ ഏറ്റവും മികച്ച എംപിവി ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുളളു അത് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നതാണ്. പല മോഡിഫിക്കേഷൻ വർക്ഷോപ്പ് ഉടമകളും ക്രിസ്റ്റയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്ന ഇന്നോവ ക്രിസ്റ്റയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് വേറെ ഒരു ക്രിസ്റ്റയിലും കാണാൻ സാധിക്കില്ല എന്നാണ് ഉടമയുടെ അവകാശവാദം. ഓട്ടോറൗണ്ടേഴ്‌സ് തങ്ങളുടെ യുട്യൂബ് പേജിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. വാഹനത്തിന്റെ മുൻവശത്ത് ഒരു ലെക്സസ് ബോഡി കിറ്റ് നൽകിയിട്ടുണ്ട്.
ക്രോം ഫ്രെയിമുള്ള ഒരു വലിയ സ്പിൻഡിൽ ഗ്രിൽ സെക്ഷൻ നൽകിയിരിക്കുന്നത് വാഹനത്തിനെ ഒരു വില്ലൻ പരിവേഷം നൽകുന്നത് പോലെ തോന്നും. അതോടൊപ്പം തന്നെ പുതിയ പ്രൊജക്ടർ ലൈറ്റുകളും ബിഎംഡബ്ല്യുവിൽ ഉളളത് പോലുള്ള കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ഉപയോഗിച്ച് ഹെഡ്‌ലാമ്പിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് കാണാം. സ്റ്റൈലിഷ് ഫോഗ് ലാമ്പ് ഹൗസിംഗും ഒരു സ്‌പോർട്ടി ബമ്പറും കൊടുത്തിട്ടുണ്ട്.

വശങ്ങളിലെ മാറ്റങ്ങളിലേക്ക് നോക്കിയാൽ വാതിലുകൾ തുറക്കുമ്പോൾ പുറത്തേക്ക് വരുന്ന സൈഡ് സ്റ്റെപ്പുകളും അത് പോലെ തന്നെ പുതിയ അലോയ് വീലുകളും നൽകിയിട്ടുണ്ട്. പിൻഭാഗത്ത്, ലെക്സസ് ബോഡി കിറ്റ് ബമ്പറിനായി ഒരു സ്കിർട്ടിംഗും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, സ്മോക്ക്ഡ് ഇഫക്റ്റുള്ള കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ നൽകിയിരിക്കുന്നത് വാഹനത്തിൻ്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.
അകത്തെ വിശേഷങ്ങളിലേക്ക് നോക്കിയാൽ, ഡാഷ്‌ബോർഡിന്റെ മുകൾ ഭാഗത്തിന് ഒരു കടും നീല നിറത്തിലുള്ള തീമും താഴത്തെ ഭാഗങ്ങൾക്ക് ഒരു ഇളം നീല നിറത്തിലുള്ള ഭാഗവുമാണ് നൽകിയിരിക്കുന്നത്. മൊത്തത്തിലുള്ള ക്യാബിനിൽ ആംബിയന്റ് എൽഇഡി ലൈറ്റിംഗും സ്റ്റാർലൈറ്റുള്ള ഒരു കറുത്ത റൂഫുമാണ് കൊടുത്തിരിക്കുന്നത്. സീറ്റുകളിൽ വാഹനത്തിൻ്റെ ഉടമയുടെ പേരിലെ ഇനീഷ്യലുകളാണ് DS എന്ന് നൽകിയിട്ടുണ്ട്.
148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ ഹൈക്രോസ് മോഡല്‍ തെരഞ്ഞെടുക്കേണ്ടി വരും. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ ഓഫര്‍ ചെയ്യുന്നത്. സാധാരണ 2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഇ-സിവിടി ഓപ്ഷന്‍ ലഭ്യമാണ്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്.

7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു. 19.99 ലക്ഷം രൂപ മുതല്‍ 26.55 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില പോകുന്നത്. ടൊയോട്ടയുടെ വാഹനനിരയില്‍ ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








