കിലോമീറ്ററുകൾക്ക് നേരെ പഞ്ചപുച്ഛം! മില്യൺ അടിച്ച് ഇന്നോവ; ടൊയോട്ടയ്ക്ക് ഇതു വെറും ജുജുബി മാറ്റർ

ഒന്നു രണ്ടു ലക്ഷം കിലോമീറ്ററുകൾ കാലാനുസൃതമായി പുഷ്പം പോലെ ഓടി തീർക്കുക എന്നത് ഇക്കാലത്ത് അത്ര വല്യ സംഭവം ഒന്നുമല്ല, എന്നാൽ 10 ലക്ഷം അല്ലെങ്കിൽ വൺ മില്യൺ എന്ന് പറയുന്നത് ഒരു സ്തുത്യർഹമായ നേട്ടമാണ് എന്ന് നിസംശയം പറയാം. അതോടൊപ്പം ഈ നേട്ടം കൈവരിച്ച വാഹനം യൂറോപ്പ്, യുഎഇ പോലെയുള്ള ഇടങ്ങളിൽ അല്ല നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ഇവിടെ നാം ദൈനംദിനം അഭിമുഖീകരിക്കുന്ന നമ്മുടെ തന്നെ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച റോഡിലാണ് ഈ 10 ലക്ഷം കിലോമീറ്ററും ഓടി തികച്ചത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് വീണ്ടും വർധിപ്പിക്കുന്നു.

വിശ്വാസീയതയ്ക്ക് എങ്ങും പേരു കേട്ട ടൊയോട്ടയുടെ അതിന്റെ തന്നെ ജനപ്രിയ മോഡലായ ഇന്നോവയുമാണ് ഈ നേട്ടം കൈവരിച്ചത്. ദശലക്ഷം കിലോമീറ്റർ പിന്നിട്ടിട്ടുള്ള ഇന്നോവ ഇതിനു മുമ്പും നാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ഈ വാഹനം കണ്ണൂരിൽ നിന്നുള്ളതാണ്. ഈ ഇന്നോവ ഒരു ടാക്സി ആയതിനാൽ ഒരുപാട് കിലോമീറ്ററുകൾ ഓടിയിട്ടുണ്ട്.

വോക്ക് വിത്ത് നെഫ് എന്ന യുട്യൂബ് ചാനൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഈ വാഹനം ഫീച്ചർ ചെയ്യുന്നത്. നാൾ ഇതുവരെ എംപിവി സ്വന്തമാക്കിയ ശേഷമുള്ള അനുഭവം വാഹനത്തിന്റെ ഉടമ തന്നെ ഇതിൽ പങ്കുവയ്ക്കുന്നു. ഈ ഇന്നോവയ്‌ക്കൊപ്പം അദ്ദേഹം പിന്നിട്ട വഴികളും സാഹചര്യങ്ങളും അതോടൊപ്പം നേരിടേണ്ടി വന്ന വിവിധ പ്രശ്‌നങ്ങളും ആശങ്കകളും ചെലവുകളും എല്ലാം തന്നെ വീഡിയോയിൽ വളരെ വിശദമായി വിവരിക്കുന്നു.

തനിക്ക് ഇതുവരെ വളരെ സ്വസ്ഥവും സുഖകരവും ഓണർഷിപ്പ് എക്സ്പീരിയൻസാണ് ഉണ്ടായിട്ടുള്ളത് എന്ന് വാഹന ഉടമ സത്താർ പറയുന്നു. ഒരു ട്രാവൽസ് & ക്യാബ് സർവ്വീസ് ബിസിനസ്സ് നടത്തുന്ന അദ്ദേഹത്തിന് ഒരു ഫോഴ്സ് ട്രാവലർ ടൊയോട്ട എത്തിയോസ് എന്നിങ്ങനെ മറ്റ് രണ്ട് വാഹനങ്ങളുമുണ്ട്. തൻ്റെ എല്ലാ വാഹനങ്ങളും നന്നായി പരിപാലിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം, അതുപോലെ തന്നെ ഇന്നോവയെ കുറിച്ച് വളരെ വാചാലനുമാണ്.

2010 മോഡലായിട്ടും അതോടൊപ്പം 10 ലക്ഷം കിലോമീറ്റർ ഓടിയെങ്കിലും, വാഹനത്തിൻ്റെ പുറത്തും അകത്തും മിന്റ് കണ്ടീഷനിൽ തന്നെയാണ് എംപിവി ഇപ്പോഴുമുള്ളത് എന്ന് നമുക്ക് കാണാനാവും. അറ്റകുറ്റപ്പണികളെക്കുറിച്ചും സർവ്വീസിനെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നു. 7.0 ലക്ഷം കിലോമീറ്റർ വരെ ഷോറൂം സർവ്വീസിൽ മാത്രം ഉറച്ചുനിന്ന അദ്ദേഹം പിന്നീട് ടൊയോട്ടയിലെ ഒരു മുൻ ടെക്നീഷ്യനായ തന്റെ സുഹൃത്ത് നടത്തുന്ന പ്രാദേശിക വർക്ക്ഷോപ്പിലേക്ക് പിന്നീടുള്ള മെയിന്റനൻസ് മാറ്റിയതായി പറയുന്നു.

എന്നിരുന്നാലും, ജെന്യുവിൻ ടൊയോട്ട പാർട്സുകൾ മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. ഫിറ്റിംഗിനും മറ്റ് റിപ്പയർ വർക്കുകൾക്കും സർവ്വീസിംഗിനും ലോക്കൽ വർക്ക്ഷോപ്പിലേക്ക് മാറുന്നത് സർവ്വീസ് ചെലവിൽ ഗണ്യമായ ലാഭമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓരോ 10,000 കിലോമീറ്ററിലും ഈ ഇന്നോവയ്ക്ക് പീരിയോഡിക് സർവീസും ഓയിൽ ചേഞ്ചും നടത്തുന്നു എന്ന ഉടമ വ്യക്തമാക്കുന്നു.

അത് കൂടാതെ വാഹനത്തിന്റെ ക്ലച്ച് ലൈഫ്, ടയർ ലൈഫ്, ബ്രേക്ക് പാഡുകളുടെ ലൈഫ് എന്നിവയെക്കുറിച്ചും അവയുടേയും ടൈമിംഗ് ബെൽറ്റ്, വയറിംഗ് കിറ്റ് തുടങ്ങിയവയുടെ ചെലവുകളെക്കുറിച്ചും അദ്ദേഹം വളരെ വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്. വളരെ സന്തുഷ്ടനായ ഒരു ടൊയോട്ട ഓണറിനെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ഇനി ഇന്നോവയുടെ ഹൃദയത്തെക്കുറിച്ച് പറഞ്ഞാൽ, ടൊയോട്ടയുടെ 2.5 ലിറ്റർ D4D ടർബോ-ഡീസൽ എഞ്ചിനാണ് ഇതിനു കരുത്തേകുന്നത്.വളരെക്കാലം നിലനിൽക്കാനും നന്നായി പ്രവർത്തിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ യൂണിറ്റ്. കാസ്റ്റ് അയൺ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അലുമിനിയം പിസ്റ്റണുകളും ഹെഡുകളും ഇതിലുണ്ട്. വലിപ്പവും ഭാരവും നിലനിർത്തിക്കൊണ്ട്, ടൊയോട്ട ഒപ്റ്റിമൽ എഞ്ചിൻ ലൈഫ് കൈവരിക്കുന്നതിനായി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.

കുറഞ്ഞ rpm -ൽ ഉയർന്ന ടോർക്ക് ഉത്പാദിപ്പിക്കാൻ D4D എഞ്ചിന് കഴിയും എന്നതും ശ്രദ്ധേയമാണ്. ഇത് 100 PS മാക്സ് പവറും 200 Nm പീക്ക്ടോർക്കും സൃഷ്ടിക്കുന്നു. 2.5 ലിറ്റർ എന്ന കപ്പാസിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പവർ & ടോർക്ക് കണക്കുകൾ കുറവായിരിക്കും. എന്നാൽ അതിനു പകരം എഞ്ചിൻ ലൈഫിനും വിശ്വാസ്യതയ്ക്കുമാണ് നിർമ്മാതാക്കൾ മുൻഗണന നൽകിയതിനാലാണിത് എന്നത് ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Monday, December 23, 2024, 18:30 [IST]
English summary
Toyota innova from kannur clocks 10 lakh kilometers on odo meter
കൂടുതല്‍... #toyota #toyota innova #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X