ഇത് ടൊയോട്ടയുടെ ബിസിനസ് ക്ലാസ് എംപിവിയെന്ന് സോഷ്യൽ മീഡിയ; കണ്ണുത്തളളിക്കുന്ന മോഡിഫിക്കേഷൻ

പുത്തൻ വാഹനം മോഡിഫൈ ചെയ്യുന്നത് അത്ര വലിയ അസാധാരണമായ കാര്യമൊന്നും അല്ല നമ്മുടെ രാജ്യത്ത്. നിയമവിരുദ്ധമായ മോഡഫിക്കേഷനുകളാണ് എംവിഡി മാമൻമാർ പൊക്കുന്നത്.പ്രത്യേകിച്ച് വാഹനങ്ങളുടെ അളവുകളിൽ വ്യത്യാസം വരുത്തുന്ന രീതിയിലുള്ള മാറ്റങ്ങൾ. എന്നാൽ ഇത്തവണ ഞെട്ടിക്കുന്ന ഒറു മോഡിഫിക്കേഷനുമായിട്ടാണ് രാജ്യത്ത് ഏറ്റവും മികച്ച മോഡിഫിക്കേഷൻ സ്ഥാപനമായ Autorounders എത്തിയിരിക്കുന്നത്യ യാത്രാസുഖത്തിന് വേണ്ടി സീറ്റുകളൊക്െ അൽപ്പം കുഷ്യൻ ചെയ്യുന്നത് നല്ലതാണ്. എന്നാൽ ബിസിനസ് ക്ലാസ് സീറ്റുകൾ കാറിലേക്ക് സ്ഥാപിച്ചാൽ എങ്ങനെയുണ്ടാകും. അതേ, ഇന്നോവ ഹൈക്രോസിൻ്റെ രണ്ടാം നിരയിലെ സീറ്റുകൾ ബിസിനസ് ക്ലാസിന് തുല്യമാക്കിയാൽ എങ്ങനെയെുണ്ടാകും. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഹൈക്രോസിൻ്റെ ഏറ്റവും ബേസ് മോഡലാണ്. ഇന്റീരിയർ നിറം വെള്ള നിറമാണ് നൽകിയിരിക്കുന്നത്. അകത്ത് സോഫ്റ്റ്-ടച്ച് ലെതറിന്റെ എലമെൻ്റുകൾ കാണാം. സീറ്റുകൾ, ആംറെസ്റ്റുകൾ, ഡോർ പാഡുകൾ, സെന്റർ കൺസോൾ, ഡാഷ്‌ബോർഡിൽ എല്ലാം സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാണ് നൽകിയിരിക്കുന്നത് എന്ന് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

Toyota innova hycross with business class seats

ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഞാൻ ആദ്യം പറഞ്ഞ സീറ്റുകളാണ്.രണ്ടാം നിരയിലെ സ്റ്റോക്ക് സീറ്റുകൾ മാറ്റി പകരം 'ബിസിനസ്-ക്ലാസ് സീറ്റുകൾ' ഉപയോഗിച്ചിരിക്കുകയാണ്. പ്രൈവറ്റ് ജെറ്റുകളിൽ കാണുന്നത് പോലെ തന്നെയുളള സീറ്റുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മികച്ച കുഷ്യനിംഗ് ഡിസൈൻ, അതോടൊപ്പം തന്നെ നിരവധിഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഇവ ഇറക്കുമതി ചെയ്തതാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ലെതർ അപ്ഹോൾസ്റ്ററിയാണ് സീറ്റിന് ലഭിക്കുന്നത്, കൂടാതെ ധാരാളം ഇലക്ട്രിക് ക്രമീകരണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയിൽ വെന്റിലേഷൻ, ഹീറ്റിങ്ങ്, മസാജ് ഫംഗ്ഷനുകൾ എന്നിവയും ഉണ്ട്. മൂന്ന് രീതിയിലുളള മസാജ് ഫംഗ്ഷൻ തെരഞ്ഞെടുക്കാനുള്ള സംവിധാനവും സീറ്റിലുണ്ട് എന്നതാണ് പ്രത്യേകത. മോഡിഫിക്കേഷന് വേണ്ടി മൊത്തം ചിലവായ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Toyota innova hycross with business class seats

ഇന്നോവ ഹൈക്രോസിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ ഇന്നോവ ഹൈക്രോസിന്റെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും അടുത്തിടെ ടൊയോട്ട പിന്നിട്ടിരുന്നു. 8-സീറ്റർ മൾട്ടി പർപ്പസ് വാഹനമായ ഹൈക്രോസിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് വില വരിക. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ലഭ്യമാണ്.

കൂടാതെ, ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിൽ എത്തുന്നത്. എംപിയിലെ NA എഞ്ചിന് 173 bhp കരുത്തിൽ 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ പരമാവധി 188 Nm ടോർക്കും നൽകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 23, 2025, 21:53 [IST]
English summary
Toyota innova hycross modified with business class seats viral video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X