ഹൈക്രോസ് ഇനി വക്കീൽ കുപ്പായമണിയും; ഹൈകോടതി ചീഫ് ജസ്റ്റിസിന് ടൊയോട്ടയുടെ എംപിവി

ഇന്നോവ വിപണിയിൽ എത്തിയപ്പോൾ മുതൽ തന്നെ ആഡംബര സിംബൽ തന്നെയായി മാറിയിട്ടുണ്ട്. തലമുറകൾ മാറി ഇപ്പോൾ ഹൈക്രോസിലേക്ക് എത്തി നിൽക്കുമ്പോൾ രാജ്യത്തെ പ്രധാന നേതാക്കളുടെ യാത്ര ഇപ്പോൾ ഇന്നോവ ഹൈക്രോസിലേക്ക് മാറിയിട്ടുണ്ട്. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും വേണ്ടി പുതുതായി വാങ്ങുന്നത് 32 ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ ആണ്. ഇതിന് വേണ്ടി 9 കോടി രൂപയാണ് കേരള സർക്കാർ അനുവദിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുളളതോ 80,000 കിലോമീറ്ററിൽ കൂടുതൽ ഓടിയ വാഹനങ്ങൾ മാറ്റണമെന്ന് സർക്കാരിന് അപേക്ഷ ലഭിച്ചിരുന്നു.

2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ ഇന്നോവ ഹൈക്രോസിന്റെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും അടുത്തിടെ ടൊയോട്ട പിന്നിട്ടിരുന്നു. 8-സീറ്റർ മൾട്ടി പർപ്പസ് വാഹനമായ ഹൈക്രോസിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് വില വരിക. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ലഭ്യമാണ്.

chief justice and judges purchased innova hycross

കൂടാതെ, ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിൽ എത്തുന്നത്. എംപിയിലെ NA എഞ്ചിന് 173 bhp കരുത്തിൽ 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ പരമാവധി 188 Nm ടോർക്കും നൽകും.

chief justice and judges purchased innova hycross

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 23.24 കിലോമീറ്റർ മൈലേജാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്നത്. ഇതേ സെഗ്മെന്റിൽ നിലവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് നേരിട്ട് എതിരാളികളൊന്നുമില്ലെന്നതാണ് വിജയം. എന്നാൽ അടുത്തിടെ വിപണിയിലെത്തിയ ബിവൈഡി ഇമാക്‌സ് ഇലക്ട്രിക് എംപിവി ജീപ്പനീസ് ബ്രാൻഡിന് വെല്ലുവിളിയായേക്കുമെന്നാണ് അനുമാനം.

രണ്ടാം നിര ബെഞ്ച് സീറ്റുമായി വരുന്ന ഹൈക്രോസ് ഹൈബ്രിഡ് VX 8 സീറ്ററിന് 7 സീറ്റർ മോഡലിനേക്കാൾ ആവശ്യക്കാരേറെയാണ്. അതിനാൽ ഈ മോഡലുകൾക്ക് ഏകദേശം നാല് മാസത്തെ ബുക്കിംഗ് പിരീഡാണ് ചില ഡീലർഷിപ്പുകൾ കൽപ്പിക്കുന്നത്. ഹൈക്രോസിന്റെ VX 7 സീറ്ററിൻ്റെ വെയിറ്റിംഗ് പിരീഡ് ഏകദേശം മൂന്ന് മാസമാണ്. ZX(O) ഉൾപ്പെടെയുള്ള ടോപ്പ് എൻഡ് ഇന്നോവ ഹൈക്രോസ് ZX ശ്രേണിയും ഡിമാൻഡ് അനുസരിച്ച് മിക്ക സ്ഥലങ്ങളിലും 6 മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാവുന്നതാണ്.

ഇന്നോവ ഹൈക്രോസിന്റെ ZX(O) ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഈ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ ഈ വാഹനം വിപണനത്തിന് ഉണ്ടാവൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 24, 2025, 11:43 [IST]
English summary
Toyota innova hycross purchased for the chief justice and judges of the high court details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X