ഇമ്മാതിരി മോഡിഫിക്കേഷൻ രാജ്യത്ത് ആദ്യം! ഹൈക്രോസിൻ്റെ ഇൻ്റീരിയർ കണ്ടാൽ കണ്ണുത്തളളും, വീഡിയോ വൈറൽ
ടൊയോട്ട ആരാധകരുടെ ഇഷ്ട മോഡലാണ് ഇന്നോവ. 2006 -ൽ അവതരിപ്പിച്ചത് മുതൽ ഏതൊരു വാഹനപ്രേമിയുടേയും മനസിൽ നിന്ന് കുടിയിറക്കാൻ കഴിയാത്ത വിധം പ്രതിഷ്ഠിച്ചിരിക്കുകയാണ് ഈ മോഡൽ എന്ന് പറയേണ്ടി വരും. രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റമൈസേഷൻ നടത്തുന്ന വാഹനങ്ങളുടെ ലിസ്റ്റ് എടുത്താൻ തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് തന്നെ ഇന്നോവ ഉണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് ശേഷം ഹൈക്രോസ് അവതരിപ്പിച്ചപ്പോഴും ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല. ഹൈക്രോസിൻ്റെ പലതരം മോഡിഫിക്കേഷനുകൾ നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവാം. എന്നാൽ ഹൈക്രോസിനെ ഒരു വെൽഫയറിൻ്റെ ഇൻ്റീരിയർ പോലെ മാറ്റി എടുത്തിരിക്കുന്ന മോഡൽ നിങ്ങൾ എവിടേയും കണ്ടിട്ടുണ്ടാവില്ല. ഇത് രാജ്യത്ത് തന്നെ ആദ്യത്തെ കസ്റ്റമൈസ് ചെയ്ത മോഡലാണ്.
വാഹനത്തിൻ്റെ കസ്റ്റമൈസേഷനുകൾ എന്തൊക്കെയെന്ന് നോക്കിയാൽ ആദ്യം, ഡോർ പാനലുകൾ ഇളം നിറത്തിലുള്ള തീമുകളും തടികൊണ്ടുള്ള ഇൻലേകളും ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ഡാഷ്‌ബോർഡിൽ, പ്രീമിയം സ്റ്റിച്ചിംഗ് ഉള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ വാഹനത്തിൽ ലഭിക്കുന്നുണ്ട്. കൂടാതെ, സുരക്ഷയ്ക്ക് വേണ്ടി ഒരു ഡാഷ്‌ക്യാം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, പിൻഭാഗത്തെ പാസഞ്ചർ സീറ്റുകൾക്ക് വെൻ്റിലേഷനും മുൻ സീറ്റുകൾക്ക് അധിക സുഖസൗകര്യങ്ങൾക്കായി കുഷനിംഗും ലഭിക്കും.

പിന്നിലെ യാത്രക്കാർക്ക് വ്യക്തിഗത ആംറെസ്റ്റുകൾ, ഫുട്‌റെസ്റ്റുകൾ, ഫുഡ് ട്രേകൾ, ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയും ഉപയോഗിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുറത്ത്, ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഓക്സിലറി ലൈറ്റുകളും ഫോഗ് ലാമ്പുകളും ലഭിക്കുന്നു. മൊത്തത്തിൽ, ഇത് രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പരിഷ്കരിച്ച ഹൈക്രോസ് ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ മറ്റ് വിവരങ്ങളിലേക്ക് വരികയാണെങ്കിൽ എട്ട് സീറ്റുള്ള വേരിയന്റിന് 20.99 ലക്ഷം രൂപയും ഏഴ് സീറ്റുള്ള വേരിയന്റിന് 21.13 ലക്ഷം രൂപയുമാണ് വില. ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഹൈക്രോസിന്റെ വിവിധ വേരിയൻ്റുകൾ സ്വന്തമാക്കാം. അവന്റ് ഗാര്‍ദെ ബ്രോണ്‍സ് മെറ്റാലിക്, സ്പാര്‍ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, ബ്ലാക്ലിഷ് അഗെഹ ഗ്ലാസ് ഫ്‌ലേക്ക്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക എന്നിവയാണ് നിറങ്ങള്‍.

16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ്-എന്‍ഡ് സ്പോയിലര്‍, ഓട്ടോ ഫോള്‍ഡ്, ഇലക്ട്രിക് അഡ്ജസ്റ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. പുതിയ ഹൈക്രോസ് GX (O) വേരിയന്റില്‍ ഡാഷ്ബോര്‍ഡിലും ഡോറുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഒരു ചെസ്റ്റ്‌നട്ട് തീം അവതരിപ്പിക്കുന്നു.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX (O) വേരിയന്റിന് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 172 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനും ഇല്ല. ഇന്നോവ ഹൈക്രോസ് 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്.

ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പുകള്‍ 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍ പതിപ്പ് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. സേഫ്റ്റി വശം നോക്കുമ്പോള്‍ പുതിയ ഹൈക്രോസ് GX (O) വേരിയന്റില്‍ ഓട്ടോ-ഹോള്‍ഡോഡ് കൂടിയ ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ആറ് SRS എയര്‍ബാഗുകള്‍, ISOFIX ആങ്കറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








