വർഷം 9 കഴിഞ്ഞാലും ഇന്നോവ പുലി തന്നെ, ആൽഫാർഡ് കിറ്റ് വച്ചപ്പോൾ കിടിലൻ ലുക്ക്

വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇന്നോവയുടെ പ്രഭാവം ഒരിക്കലും മായില്ല എന്നതിൻ്റെ തെളിവാണല്ലോ ഇപ്പോഴും പുത്തൻ വാഹനങ്ങളും അത് പോലെ തന്നെ യൂസ്ഡ് കാർ മാർക്കറ്റിൽ വാഹനത്തിനുള്ള ഡിമാൻ്റ്. പഴയ ഇന്നോവ സ്വന്തമായിട്ടുളളവർ അത് വീണ്ടും റീസ്റ്റോർ ചെയ്ത് ഉപയോഗിക്കുകയാണ്. ഇന്നോവ ഉപയോഗിച്ചവർ മറ്റൊരു വാഹനം വാങ്ങില്ല എന്നാണല്ലോ എല്ലാവരും പറയുന്നത്. ചിലർ പുത്തൻ മോഡലിലേക്ക് മാറ്റാറുണ്ട്. അത്തരത്തിൽ 9 വർഷം പഴക്കമുള്ള ഇന്നോവ ആൽഫാർഡ് കിറ്റുപയോഗിച്ച് റീസ്റ്റോർ ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഓട്ടോറൗണ്ടേഴ്‌സ് എന്ന യുട്യൂബ് ചാനലിലാണ് ഇത്തരം റീസ്റ്റോറേഷൻ വീഡിയോകൾ കൂടുതലായി വരുന്നത്. അവർ പങ്കുവച്ച വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പെയിൻ്റിങ്ങിന് വേണ്ടി വാഹനം മുഴുവനായി അഴിച്ചുമാറ്റിയിരുന്നു. അതിനുശേഷമാണ് കാർ ഷോപ്പ് മെക്കാനിക്കുകൾ ആൽഫാർഡ് കിറ്റ് സ്ഥാപിച്ചത്, അതിൽ ക്രോം ഗ്രിൽ ഉള്ള പൂർണ്ണമായും പുതിയ ബമ്പർ, പുതിയ ഹെഡ്‌ലാമ്പുകൾ, ക്രോം ഫിനിഷിങ്ങുകളും ഹൗസിംഗുകളും ഉള്ള പുതിയ ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. വശങ്ങളിലേക്ക് നോക്കിയാൽ, പുതിയ അലോയ് വീലുകൾ ഉപയോഗിച്ചിട്ടുണ്ട്, സാധാരണ മോഡലിലെ 15 ഇഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ അവ 16 ഇഞ്ച് വ്യാസമുള്ളവയാണ്.

innova restored with Alphard kit

പിന്നിലേക്ക് വന്നാൽ പുതിയ എൽഇഡി വാട്ടർഫാൾ ടെയിൽലാമ്പും എംപിവിയുടെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്ന ആൽഫാർഡ് കിറ്റിന്റെ ഭാഗവും ഉണ്ട്. അതിനുപുറമെ, ഇന്റീരിയർ പോലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇളം നിറത്തിലുള്ള തീമിലുള്ള കോമ്പോസിറ്റ് ലെതർ, ആംബിയന്റ് ലൈറ്റിംഗ്, ജിആർ-തീം സ്റ്റിയറിംഗ് വീൽ എന്നിവയുമൊക്കെയാണ് അകത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇന്നോവയുടെ ഡിമാൻ്റ് ദിനംപ്രതി വർധിക്കുന്നതല്ലാതെ ഒരു കുറവും കാണുന്നില്ല എന്നതാണ് സത്യം.

ടൊയോട്ടയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ 2005 മുതൽ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസിലേക്ക് ഇരമ്പിയെത്തിയ മോഡലാണ് ഇന്നോവ. വിപണിയിലെത്തി 20 വർഷം ആകുമ്പോഴും ഇന്നും പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. മുഖം മിനുക്കിയും ഹൈബ്രിഡ് ഹൃദയം വച്ചും കാലത്തിനൊപ്പം ഓടിക്കൊണ്ടിരിക്കുകയാണ് ഇന്നോവ. ഡിസംബറിൽ 1.25 ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ ഓഫര്‍ ചെയ്യുന്നത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഉണ്ടായിരുന്നിട്ടും എംപിവി അതിന്റെ ഉയര്‍ന്ന വിശ്വാസ്യതയും മികച്ച മൈലേജും കാരണം വാണിജ്യ വാഹന വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്. 2.4 ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഇത് 148 bhp കരുത്തില്‍ പരമാവധി 343 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ ഇക്കോ, പവര്‍ ഡ്രൈവ് മോഡുകളോട് കൂടിയാണ് വരുന്നത് എന്നതിനാല്‍ ആവശ്യാനുസരണം പെര്‍ഫോമന്‍സില്‍ മാറ്റം വരുത്താനാവും സാധിക്കും. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക് ഇന്നേവ വേണമെങ്കില്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുന്ന ഇന്നാവ ഹൈക്രോസ് ഉണ്ട്. സാധാരണ 2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഇ-സിവിടി ഓപ്ഷന്‍ ലഭ്യമാണ്.

innova restored with Alphard kit

ടൊയോട്ട കുടുംബത്തിലെ വല്യേട്ടനായ ഫോർച്ച്യുണറിനും ഈ മാസം കമ്പനി ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോർഡ് എൻഡവർ രാജ്യം വിട്ടതോടെ ഈ സെവൻ സീറ്റർ ഓഫ്റോഡ് എസ്‌യുവിക്ക് എതിരാളികളേ ഇല്ല എന്നതാണ് സത്യം. 2.25 ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ലെജൻഡർ വേരിയൻ്റിന് 75000 രൂപയുടെ ക്യാഷ് ഓഫറും, അത് പോലെ തന്നെ ഫോർച്ച്യൂണറിൻ്റെ മറ്റ് വേരിയൻ്റിന് 30000 രൂപയുമാണ് കിഴിവ് ഉളളത്. അതോടൊപ്പം തന്നെ 1 ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉണ്ട്. ലോയൽറ്റി ബോണസായി 50000 രൂപയുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

innova restored with Alphard kit

More from DriveSpark

Article Published On: Saturday, December 21, 2024, 12:00 [IST]
English summary
Toyota innova restored using an alphard kit video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X