ഇന്നോവയ്ക്ക് ഇതൊക്കെ സിംപിളല്ലേ; മൂന്ന് കാറുകൾ കെട്ടിവലിച്ച് ജനപ്രിയ എംപിവി, വൈറൽ വീഡിയോ

വാഹനം വഴിയിൽ വച്ച് കേടാകുമപോൾ സാധാരണ നമ്മൾ ചെയ്യുന്ന കാര്യമാണ് മറ്റ് വാഹനങ്ങളുപയോഗിച്ച് കെട്ടിവലിക്കുക എന്നത്. പക്ഷേ ഇപ്പോൾ പല ഡീലർഷിപ്പുകളും റോഡ് സൈഡ് അസിസ്റ്റൻസ് നൽകുന്നത് കൊണ്ട് അവർ തന്നെ ഫ്ലാറ്റ് ബെഡ് ട്രക്കുമായി വന്ന് വാഹനങ്ങൾ കയറ്റികൊണ്ട് പോകുന്നതാണ് പതിവ്. ഒരു വാഹനത്തിന് പകരം മൂന്ന് വാഹനങ്ങൾ കേടാകുകയോ തകരാറിലാകുകയോ ചെയ്താൽ എന്തു ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒരു സന്ദർഭത്തിൽ ഒരു ടൊയോട്ട ഇന്നോവ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അത് എന്താണ് എന്ന് അറിയാനും വീഡിയോ കാണുന്നതിനുമായി ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹരീഷ് കുമാർ എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹൈവേയിലൂടെ യാത്ര ചെയ്തപ്പോഴാണ് അയാൾ വീഡിയോ പകർത്തിയിരിക്കുന്നത്. എന്നാൽ ഏത് സ്ഥലമാണ് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമല്ല. ഹൈവേയുടെ ഇടതുവശത്തെ ലെയ്നിൽ ഒരു ടൊയോട്ട ഇന്നോവ അതിവേഗത്തിൽ പോകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. റോഡിലെ മറ്റ് വാഹനങ്ങളേക്കാൾ വേഗതയിൽ തന്നെയാണ് ഇന്നോവ പായുന്നത്. ടൊയോട്ട ഇന്നോവയ്ക്ക് തൊട്ടുപിന്നിൽ ഒരു ഹ്യുണ്ടായ് i20 കാറിനെ കെട്ടിവലിച്ചു കൊണ്ട് പോകുകയാണ്.

എന്നാൽ അത് മാത്രമല്ല ഇന്നോവയുടെ പിന്നിലുണ്ടായിരുന്നത്. i20 -ക്ക് പിന്നിൽ ഒരു മാരുതി വാഗൺആർ ഉണ്ടായിരുന്നു,അതിൻ്റെ പിന്നിലായി മാരുതി സുസുക്കി സെൻ എസ്റ്റിലോയും ഉണ്ട്. അങ്ങനെ മൊത്തത്തിൽ മൂന്ന് കാറുകളാണ് ഇന്നോവ കെട്ടിവലിച്ചു കൊണ്ട് പോകുന്നത്. ഈ വാഹനങ്ങളെല്ലാം ഒരു ചെയിൻ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോയുടെ കമൻ്റുകളിൽ നിരവധി അഭിനന്ദനങ്ങളും ഇന്നോവയുടെ കരുത്തിനെ പ്രശംസിച്ചും അത് പോലെ തന്നെ ചിലപ്പോൾ ഇന്ധന വില കൂടിയത് കൊണ്ട് അത് ലാഭിക്കാന ചെയ്യുന്നതായിരിക്കും എന്ന് വരെയുള്ള കമൻ്റുകളാണ് വരുന്നത്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചെയിൻ പൊട്ടിപ്പോകാനുള്ള സാധ്യത, അല്ലെങ്കിൽ ഏതെങ്കിലും കാറുകൾ തെന്നി മാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

ഇന്നോവയിലേക്ക് വന്നാൽ പുതുവർഷത്തിലേക്ക് കടന്നതോടെ കമ്പനി വില വർധിപ്പിച്ചിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റയുടെ ZX വേരിയന്റിന് 27,000 രൂപയുടെ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഡീസൽ എംപിവിയുടെ VX വേരിയന്റിന് ഇപ്പോൾ 25,000 രൂപയും കമ്പനി വർധിപ്പിക്കുകയുണ്ടായി. എന്നാൽ GX പ്ലസ് മോഡൽ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലയേക്കാൾ 22,000 രൂപ കൂടുതൽ നൽകേണ്ടിവരും. ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ GX വേരിയന്റിന്റെ വിലയിൽ ടൊയോട്ട ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

പുതുക്കിയ വില പ്രകാരം 19.99 ലക്ഷം മുതൽ 26.82 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. GX, GX+, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളും എംപിവിയിലുണ്ട്. 2025 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നതും.

2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 343 Nm torque വരെ ഉത്പാദിപ്പിക്കാനാവും. നിലവിൽ ഓട്ടോമാറ്റിക് വേരിയന്റ് എംപിവിയുടെ നിരയിൽ നിന്നും കമ്പനി നിർത്തലാക്കിയിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 27, 2025, 14:58 [IST]
English summary
Toyota innova towing three cars to a workshop on a busy highway video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X