ഇവനെ വെല്ലാൻ ഇനി ഒരു എംപിവി ജനിക്കണം! ചെറിയ മേക്കോവറിൽ ചുള്ളൻ ലുക്കിൽ കാർന്നോർ ഇന്നോവ

ക്വാളിസിന്റെ പിൻഗാമിയായി 2005 -ൽ പുറത്തിറങ്ങിയ ടൊയോട്ട ഇന്നോവ ഇന്ത്യയുടെ എംപിവി സെഗ്മെന്റിൽ വലിയ വിപ്ലവം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിച്ച മോഡലാണ്. അന്നു മുതൽ ഇന്നുവരെ, ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നിങ്ങനെ ഒന്നിലധികം പതിപ്പുകളിലൂടെ എംപിവി വിപണി ഭരിച്ചു പോരുന്നു. വലിയ കുടുംബങ്ങൾക്കും കൊമേർഷ്യൽ ഉപയോഗത്തിനും ഒരുപോലെ ജനപ്രിയ ചോയ്‌സായി ഈ വാഹനം ഇന്നും നിലനിൽക്കുന്നു.

കാലപഴക്കം മൂലം യാതൊരു പ്രശ്നവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു മോഡലാണ് ഇന്നോവ, അതിനാൽ തന്നെ വാഹനത്തെ ആദ്യ തലമുറ പോലും ഇന്നും വളരെ സ്മൂത്തായി നിരത്തുകളിൽ ഓടുന്നുണ്ട്. പിന്നെ ഇന്നോവയുടെ ആദ്യ മോഡലിനെ ക്രിസ്റ്റയ്ക്ക് മുമ്പ് എത്തിയ ടൈപ്പ് 4 -ലേക്ക് മുഖച്ഛായ മാറ്റാൻ എളുപ്പമായതിനാൽ പല ആദ്യ തലമുറ മോഡലുകളും ഇന്ന് ടൈപ്പ് 4 ലുക്കിലാണ് വിലസുന്നത്.

ഇന്ന് അത്തരത്തിൽ 15 വർഷം പഴക്കമുള്ള , 2009 മോഡൽ ടൈപ്പ് 2 ടൊയോട്ട ഇന്നോവയെ പുതിയ ടൈപ്പ് 4 -ലേക്ക് മാറ്റുന്ന പ്രക്രിയയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. ബ്രോട്ടോമോട്ടീവ് എന്ന ഷോപ്പാണ് ഈ പ്രോജക്റ്റ് നടത്തുന്നത്. വാഹനത്തിന്റെ റീസ്റ്റോറേഷന്റെ മുമ്പത്തെ രൂപത്തെക്കുറിച്ച് പറയുമ്പോൾ, ഈ ഇന്നോവ പ്രായമായതിൻ്റെ പല ലക്ഷണങ്ങളും കാണിച്ചിരുന്നു.

ഒന്നിലധികം വലിയ ഡന്റുകൾ, പൊട്ടിയ ഭാഗങ്ങൾ, മങ്ങിയ ഹെഡ്‌ലൈറ്റ് ഗ്ലാസ് എന്നിവയാൽ കാർ ഒരു അപ്പൂപ്പൻ സ്റ്റൈലിൽ വളരെ ഡള്ളായ ഒരു അവസ്ഥയിലായിരുന്നു. പുറത്തു നിന്ന് വാഹനം കോലം കെട്ടതായി തോന്നുമെങ്കിലും, ഉപഭോക്താവിൻ്റെ അഭിപ്രായത്തിൽ, കാറിൻ്റെ എഞ്ചിൻ ഇപ്പോഴും മികച്ച അവസ്ഥയിലാണ്.

അതിനാൽ തന്നെയാണ് ഇവനെ മിനുക്കി മിടുക്കനാക്കി എടുക്കാൻ തീരുമാനിച്ചത്. ടൊയോട്ടയുടെ എഞ്ചിനുകൾ എത്രത്തോളം വിശ്വസനീയവും ദൃഢവുമാണെന്ന് ഇത് വ്യക്തമാക്കുന്നു. കൂടാതെ 10 ലക്ഷം കിലോമീറ്ററോളും കൂളായി ക്ലോക്ക് ചെയ്ത ഇന്നോവകൾ പോലു നമ്മുടെ രാജ്യത്തുണ്ട്. ഇനി ഇവിടേക്ക് തിരിച്ചു വരുമ്പോൾ, ഇതൊരു റിസ്റ്റൊറേഷൻ വർക്ക് മാത്രം അല്ലെന്നും ബോഡി കിറ്റിനൊപ്പം ടൈപ്പ് 2 ഇന്നോവയെ ടൈപ്പ് 4 ഇന്നോവയാക്കി മാറ്റുകയാണെന്നും വീഡിയോയിൽ പരാമർശിക്കുന്നു.

വാഹനത്തിന്റെ മുഖുവൻ കൺവേർഷൻ പ്രക്രിയയും വീഡിയോ കാണിക്കുന്നു. കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും വർക്ക്സ് എങ്ങനെയാണ് നടക്കുന്നത് എന്നും കാണിച്ച് ഉപഭോക്താക്കൾക്കിടയിൽ വർക്കഷോപ്പിന് വളർത്തുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ വളരെ സ്പെഷ്യലായ ഒരു കളറാണ് ഈ ഇന്നോവയ്ക്ക് നൽകുന്നത്. പോർഷയുടെ അമേത്തിസ്റ്റ് ബ്ലാക്ക് എന്ന തികച്ചും വ്യത്യസ്തമായ ഷേഡിലാണിത്.

വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മുമ്പ് ഉണ്ടായിരുന്ന പെയിന്റ് മുഴുവനായി നീക്കം ചെയ്യണം. ടൈപ്പ് 2 ഇന്നോവയിൽ ടൈപ്പ് 4 ബോഡി കിറ്റ് ശരിയായ ഫിറ്റ്‌മെൻ്റിനായി യോജിപ്പിക്കുന്നതിന് ബോഡിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് വീഡിയോ പരാമർശിക്കുന്നു. വാഹനത്തിന്റെ ബോഡിയിലെ ഡെന്റുകൾ നികത്തുന്നതിന് തങ്ങൾ പുട്ടി ഉപയോഗിക്കുന്നില്ലെന്നും അവതാരകൻ പരാമർശിക്കുന്നു.

പുട്ടി കൂടുതലായി ഉപയോഗിക്കുന്നത് പെയിൻ്റിൻ്റെ ആയുസ്സ് ഗണ്യമായി കുറയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി. അതിനു പകരം, പാനലുകൾ അവയുടെ യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിന് എല്ലാ ബോഡി പാനലുകളും മാനുവലായി റീഷെയ്പ്പ് ചെയ്യുന്നു. കാലക്രമേണ പഴയ കാറുകളുടെ റൂഫ് പാനലുകൾ തൂങ്ങി വരാറുണ്ട്, എന്നാൽ ഒരു സീലൻ്റ് ഉപയോഗിച്ച് സപ്പോർട്ട് ബാറുകൾ ശക്തിപ്പെടുത്തി ഇവ നേരെയാക്കാം എന്ന് വീഡിയോ വ്യക്തമാക്കുന്നു.

ടൈപ്പ് 4 ഇന്നോവ ബോഡി കിറ്റിൽ ക്രോം ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലൈറ്റുകൾ, ബോണറ്റ്, ഫ്രണ്ട് ബമ്പർ, ഫെൻഡറുകൾ, റിയർ ബമ്പർ, ടെയിൽലൈറ്റ് റിഫ്‌ളക്ടറുകൾ, ക്രോം ആക്‌സൻ്റുകൾ എന്നിവ ഉൾപ്പെടുന്നു. ബോഡി പാനലുകൾ ഫിറ്റ് ചെയ്തതിനു ശേഷം, പാനലുകൾക്ക് ശരിയായ രൂപം നൽകുന്നതിന് കാർ ബേസ്-വർക്ക് വിഭാഗത്തിലേക്ക് അയയ്ക്കുന്നു.

അമേത്തിസ്റ്റ് ബ്ലാക്കിന്റെ വളരെ മനോഹരമായ ഷേഡിലാണ് കാർ പെയ്ന്റ് ചെയ്തിരിക്കുന്നത്, ഇത് പോർഷ പനമേര, 911 തുടങ്ങിയ കാറുകളിൽ ലഭ്യമാണ്. ആംഗിളും ലൈറ്റിംഗും അനുസരിച്ച്, ഈ നിറം റെഡ്, പർപ്പിൾ, ബ്ലാക്ക് എന്നിവയുടെ ഷേഡുകൾ നൽകുന്നു. പെയിൻ്റിംഗ് കഴിഞ്ഞ്, കാറിൻ്റെ അവസാന ഫിറ്റ്മെൻ്റും പൂർത്തിയാക്കുന്നു.

More from DriveSpark

Article Published On: Monday, March 25, 2024, 14:59 [IST]
English summary
Toyota innova type 2 to type 4 conversion with a unique paint shade
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X