ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

മിറായി ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ICAT (ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി) പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് മിറായി രാജ്യത്ത് അവതരിപ്പിച്ചതെന്ന് ടൊയോട്ട അറിയിച്ചു.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

മിറായി FCEV തീർച്ചയായും വളരെ യുണീക്കായ ഒന്നാണ്, ഇത് ബ്രാൻഡിന്റെ കർണാടകയിലെ പ്രൊഡക്ഷൻ യൂണിറ്റിൽ നിർമ്മിക്കപ്പെടും. നിരവധി തവണ ഈ മോഡൽ പൊതുനിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പരമ്പരാഗത പെട്രോൾ, ഡീസൽ ഫ്യുവലുകൾക്ക് ബദലായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ പരിഗണിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ രാജ്യത്തുടനീളം ക്ലീനർ ഫ്യുവൽ സൊല്യൂഷൻസ് എത്തിക്കുക എന്നതാണ് പൈലറ്റ് പദ്ധതി.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

FCEV -കളുടെ പ്രധാന നേട്ടം സീറോ ടെയിൽ പൈപ്പ് എമിഷൻ ആണ്, കാരണം ഇവയിലെ അന്തിമ ഉൽപ്പന്നം അഥവാ പ്രൊഡക്ട് വെള്ളമായിരിക്കും, കൂടാതെ ഹൈഡ്രജൻ ടാങ്കുകൾ മിനിറ്റുകൾക്കുള്ളിൽ ടോപ്പ് അപ്പ് ചെയ്യാനും കഴിയും.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ബദൽ ഇന്ധനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിലാണ് പൈലറ്റ് പ്രോജക്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പറഞ്ഞു. ടൊയോട്ടയും ICAT ഉം കൈകോർത്തതിനാൽ FCEV സാങ്കേതികവിദ്യയുടെ ക്വാളിറ്റിയും പ്രയോജനവും മിറായിയുമായി രാജ്യത്ത് പരീക്ഷിച്ച് അറിയാനാണ് നീക്കം. തെരഞ്ഞെടുത്ത ആഗോള വിപണികളിൽ വിൽക്കുന്ന ടൊയോട്ട മിറായിയുടെ ഏറ്റവും പുതിയ പതിപ്പാണ് രാജ്യത്ത് അവതരിപ്പിച്ചത്. 2014 മുതൽ അന്താരാഷ്‌ട്ര രംഗത്ത് FCEV ഉൽപ്പാദനത്തിലുണ്ട്.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

രണ്ടാം തലമുറ മിറായി 2019 ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, അതിന് അടുത്ത വർഷം (2020) അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകളോടെ ഇത് വിൽപ്പനയ്‌ക്കും എത്തി. ഹൈഡ്രജൻ ടാങ്ക് കപ്പാസിറ്റിയുടെ വർധന മൂലം ഡ്രൈവിംഗ് ശ്രേണിയിൽ ലഭിച്ച 30 ശതമാനം വർധനയാണ് വാഹനത്തിൽ വന്ന പ്രധാന അപ്പ്ഡേറ്റ്. കഴിഞ്ഞ വർഷം, ജാപ്പനീസ് ഓട്ടോ മേജർ മോഡൽ ലൈനപ്പിലേക്ക് "അഡ്വാൻസ്ഡ് ഡ്രൈവ്" സിസ്റ്റവും ചേർത്തു.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഇത് ഡ്രൈവർ മോണിറ്റർ ക്യാമറയും റിമോട്ട് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും ഒരു സമർപ്പിത ലെയിൻ-സെൻട്രിംഗ് സിസ്റ്റം, നൂതന പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയവയും പ്രവർത്തനക്ഷമമാക്കുന്നു.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

കഴിഞ്ഞ വർഷം യൂറോ NCAP ക്രാഷ് ടെസ്റ്റ് മൂല്യനിർണ്ണയത്തിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചതിനാൽ മിറായി സുരക്ഷയിലും വളരെ ഉയർന്നതാണ്. സെഡാൻ ഹ്യുണ്ടായിയുടെ നെക്‌സോ FCEV യുമായി കൊമ്പുകോർക്കുന്നു, കൂടാതെ എക്കാലത്തെയും ഉയർന്ന ഡ്രൈവിംഗ് റേഞ്ചിന്റെ റെക്കോർഡുകൾ ഇരു മോഡലുകളും സ്ഥാപിച്ചു.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

1,360 കിലോമീറ്ററാണ് ഒരു ഫുൾ ടാങ്കിൽ മിറായി പിന്നിട്ടത്. ഇന്ധനം നിറയ്ക്കുന്നതിനായി ഒരു FCEV മാനേജ് ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ ദൂരമാണിത്. 182 bhp പവറും 300 Nm torque ഉം അവകാശപ്പെടുന്ന അഞ്ച് സീറ്റർ വാഹനം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ബ്രാൻഡ് പറയുന്നത് അനുസരിച്ച്, 5.6 കിലോഗ്രാം വോളിയമുള്ള ഹൈഡ്രജൻ ടാങ്ക് 640 കിലോമീറ്ററിന് മുകളിലുള്ള ഡ്രൈവിംഗ് റേഞ്ചിന് മതിയാകും.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

രാജ്യത്ത് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരുകളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾക്കും ലഭിക്കുകയാണെങ്കിൽ കാർബൺ എമിഷനുകൾ കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഒരു മികച്ച ഓപ്ഷനാവും ഇവ എന്ന് നിസംശയം പറയാം.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ പല വർഷങ്ങൾക്ക് മുമ്പ് തന്നെ ആഗോള രംഗത്ത് വന്നെങ്കിലും ഇന്ത്യയിൽ വേരു പിടിച്ച് തുടങ്ങുന്നതേയുള്ളൂ. ടൊയോട്ടയ്ക്ക് പിന്നാലെ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും തങ്ങളുടെ FCEV മോഡലുകൾ രാജ്യത്ത് എത്തിച്ചാൽ മാത്രമേ ഈ രംഗത്തിന് ഒരു വളർച്ചയുണ്ടാകൂ.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പുത്തൻ വിഭാഗത്തിൽ കാര്യമായ പ്രോത്സാഹവനവും, ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ആവശ്യത്തിന് ഓപ്ഷനുകളും മറ്റും ഉണ്ടെങ്കിൽ മാത്രമേ ഒരു കോംപറ്റീഷനും അത് വഴി ഒരു വളർച്ചയും എല്ലാം സാധ്യമാവൂ.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഹൈഡ്രജൻ, FCEV എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഈ പൈലറ്റ് പദ്ധതി. സാങ്കേതികവിദ്യയും പൈലറ്റ് പ്രോജക്‌റ്റും സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

ICAT പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി Mirai FCEV ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

എന്നിരുന്നാലും മുകളിൽ സൂചിപ്പിച്ചതു പോലെ ഇത് വിജയിച്ചാൽ, ഭാവിയിൽ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകൾ മാത്രമല്ല ഹെവി ബസുകളും ട്രക്കുകളും നമുക്ക് കാണാൻ കഴിയും എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, March 17, 2022, 11:01 [IST]
English summary
Toyota introduced mirai fcev in corporation with icat pilot project in india
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X