എന്തിന് കോടികൾ മുടക്കി പുതിയ വണ്ടി വാങ്ങണം, ഈ കൺവേർഷൻ വീഡിയോ കണ്ടാൽ ഞെട്ടും

ഒരിക്കൽ കോടികൾ മുടക്കി വാഹനം വാങ്ങി കഴിയുമ്പോൾ വർഷങ്ങൾക്ക് ശേഷം അതിൻ്റെ പുതിയ മോഡൽ അവതരിപ്പിക്കുമ്പോൾ അത് വാങ്ങുന്നതിലും നല്ലത് പുതിയ ഫെയ്‌സ്‌‌ലിഫ്റ്റ് കിറ്റ് കയറ്റുന്നതല്ലേ നല്ലതെന്നാണ് ഇപ്പോഴത്തെ തലമുറ ചിന്തിക്കുന്നത്. അത് കൊണ്ട് തന്നെ വർക്‌ഷോപ്പ് ഉടമകൾക്ക് എപ്പോഴും ചാകരയാണ്. പലപ്പോഴും വാഹനം കൺവേർട്ട് ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോഴത്തെ ട്രൻഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്. ഒരു പഴയ ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 ഏറ്റവും പുതിയ LC300 ആക്കി മാറ്റിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ പ്രൊഫഷണൽ കാർ മെക്കാനിക്കുകൾക്ക് ഇക്കാലത്ത് ഏത് വാഹനത്തിൻ്റെയും ഐഡൻ്റിറ്റി തന്നെ മാറ്റാൻ കഴിയും. കാർ ഉടമകൾക്ക് ആ പണം മുഴുവൻ ചെലവഴിക്കാതെ തന്നെ കൂടുതൽ പ്രീമിയം കാറിൻ്റെ രൂപം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഗുണം.യുട്യൂബിൽ BROTOMOTIV എന്ന ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ LC300-ന് വേണ്ടി 2.50 കോടി രൂപ ചെലവഴിക്കുന്നതിന് പകരം വാഹനത്തെ അപ്ഡേറ്റ് ചെയ്യാനാണ് ഉടമ തീരുമാനിച്ചിരിക്കുന്നത്. മെക്കാനിക്കുകൾ ആരംഭിക്കുന്നതിനായി മുഴുവൻ എസ്‌യുവിയെയും പൊളിക്കുന്നത് കാണാം.

ഇതിൽ ഡോർ പാനലുകൾ, റൂഫ് ലൈനർ, ഹെഡ്‌ലാമ്പ്, ബമ്പർ, ലൈറ്റുകൾ മുതലായവ എല്ലാം ഉണ്ട്. ഒന്നാമതായി, ടീം ചെറിയ അറ്റകുറ്റപ്പണികൾ നടത്തുകയും അതിനുശേഷം, അവർ പെയിൻ്റിനായി കാർ തയ്യാറാക്കുന്നു. ഇതിന് വേണ്ടി, OEM ഫിനിഷ് നൽകാൻ ഒന്നിലധികം ലെയറുകൾ പ്രയോഗിക്കുന്നുണ്ട്. മാത്രമല്ല, കാർ മോഡിഫിക്കേഷൻ ഹൗസിൽ സ്ക്രാച്ച്-റെസിസ്റ്റൻ്റ്, ഹീറ്റ്-റെസിസ്റ്റൻ്റ്, വാട്ടർ റിപ്പല്ലൻ്റ് ഗ്രാഫീൻ കോട്ടിംഗ് എന്നിവ കാറിൻ്റെ പുറംഭാഗത്തെ ദീർഘകാലത്തേക്ക് സംരക്ഷണം നൽകാൻ സഹായിക്കുന്നവയാണ്.

അത് ഏറ്റവും പുതിയ LC300 ട്രിമ്മിലേക്ക് മാറ്റുന്നതിന് വേണ്ടി അവർ ബോണറ്റ്, ഫെൻഡറുകൾ, ഫോഗ് ലാമ്പുകൾ, ബമ്പറുകൾ, മിറർ ക്യാപ്, ക്ലാഡിംഗുകൾ, ഹെഡ്‌ലൈറ്റുകൾ, ബോഡി പാനലുകൾ, ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്ന ഇറക്കുമതി ചെയ്ത കിറ്റ് ആണ് ഉപയോഗിക്കുന്നത്. സൂക്ഷ്മമായി പ്രവർത്തിച്ച ശേഷം, അവർ ഈ ഭാഗങ്ങളെല്ലാം പഴയ LC200 ൽ ഇൻസ്റ്റാൾ ചെയ്യുന്നു. ഒരു വാഹനം പൂർണ്ണമായും പുതിയ കാറാക്കി മാറ്റുകയോ ആ പഴയ കാറിൻ്റെ പുതുക്കിയ പതിപ്പ് നൽകുകയോ ചെയ്യുന്നത് ഇക്കാലത്ത് വളരെ സാധാരണമായ കാര്യം തന്നെയാണ്.

LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. പിന്നീട് 2022 അവസാനം വരെ ഇത് രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്‌തില്ലെങ്കിലും നിരവധി ആളുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത് കൊണ്ടുവന്നിട്ടുണ്ട്. 5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. 2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്.

ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ. അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെങ്കിലും. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 17, 2024, 14:25 [IST]
English summary
Toyota land cruiser 200 has been converted into the latest lc300 shocking video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X