ലാന്‍ഡ് ക്രൂയിസറിനെ ഗുജറാത്തിലെ കഴുതകൾ വലിക്കുന്നതിന്റെ വീഡിയോ
ഓണ്‍റോഡ് വില ഒന്നരക്കോടിയോളം വരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ മോഡലിനെ കഴുതകളെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഗുജറാത്തിയെക്കുറിച്ച് നമ്മള്‍ കുറച്ചുനാള്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. ഡീലറുമായുള്ള ഒരു തര്‍ക്കം മൂത്തപ്പോഴാണ് ബ്രാന്‍ഡിനിട്ടു തന്നെ പണി കൊടുക്കാമെന്ന് ഗുജറാത്തി കരുതിയത്.
തന്റെ വാഹനത്തിനുള്ള കേടുപാട് തീര്‍ക്കാന്‍ ചെന്നതായിരുന്നു ഇദ്ദേഹം. ഇതിന് വണ്ടി ടൊയോട്ടയുടെ ഫാക്ടറിയിലെത്തിക്കണമെന്നും അത് തങ്ങളുടെ ചെലവില്‍ ചെയ്തു തരുമെന്നും ഡീലര്‍ പറഞ്ഞു. എന്നാല്‍, ടാറ്റ നാനോയുടെ പാര്‍ട്‌സെല്ലാം അടുത്ത കടയില്‍ കിട്ടുന്നുവെങ്കില്‍ ലാന്‍ഡ് ക്രൂയിസര്‍ പാര്‍ട്‌സ് എന്തുകൊണ്ട് കിട്ടുന്നില്ല എന്നതായിരുന്നു ഗുജറാത്തിയുടെ ലോജിക്ക്. ഈ സംഭവത്തിന്റെ വീഡിയോ കാണണമെന്നുള്ളവര്‍ക്കായി അതിവിടെ ഷെയര്‍ ചെയ്യുന്നു.


Click it and Unblock the Notifications