മണല്‍പരപ്പില്‍ ലാന്‍ഡ് ക്രൂയിസറിന്റെ കിടിലന്‍ പ്രകടനം
ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡര്‍ കാര്‍ ഏതെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ടാകാം. എങ്കിലും ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ധാരളം പേര്‍ വരില്ലെന്ന് കട്ടായമാണ്. ഏത്രയും കഠിനമായ പ്രതലങ്ങളില്‍ ലാന്‍ഡ് ക്രൂയിസറിന്റെ പ്രകടനശേഷി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്.
അറബിനാടുകളില്‍ ഡിസര്‍ട്ട് ഡ്രൈവുകള്‍ക്ക് ലാന്‍ഡ് ക്രൂയിസറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഇവിടെ ഇത്തരമൊരു ഡ്രൈവിനിടയില്‍ മണലിലേക്കു കൂപ്പുകുത്തുന്ന ലാന്‍ഡ് ക്രൂയിസറിനെ കാണാം.


Click it and Unblock the Notifications








