മരുഭൂമിയിലെ ഒരേ ഒരു രാജാവ്; ലാൻഡ് ക്രൂയിസറിൻ്റെ ഡ്രിഫ്റ്റിങ്ങ് വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ കാറുകൾ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോകൾ എപ്പോഴും വൈറലാകാറുണ്ട്. എന്നാൽ മരുഭൂമിയിൽ ഡ്രിഫ്റ്റ് ചെയ്യാൻ മിടുക്കനാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. മണലാരണ്യങ്ങളിലൂടെ കുതിച്ചു ചാടിയും തെന്നി മാറിയും പോകുന്ന വാഹനത്തിൻ്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും കാണാൻ സാധിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായിരിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസർ മരുഭൂമിയിൽ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ humood_h എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. തുടക്കത്തിലെ സ്ലോ മോഷൻ വീഡിയോ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസ് നിറയ്ക്കാൻ പ്രാപ്തമായ ഒന്നാണ്.

മണലിൽ വാഹനം 360 ഡിഗ്രി കറക്കി ഡോണറ്റ് സൃഷ്ടിക്കുക എന്നത് അൽപ്പം കഠിനമായ ഒന്നാണ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നായ ലാൻഡ് ക്രൂയിസർ. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്ന മോഡൽ 2022 അവസാനത്തോടെയാണ് ഇന്ത്യയിലെത്തിയത്. യുഎഇയിലും പകരക്കാരനില്ലാത്ത വാഹനമായാണ് ഇതറിയപ്പെടുന്നതും.

5 മീറ്ററോളം നീളവും കിടിലൻ റോഡ് പ്രെസൻസും ബുച്ച് ലുക്കിംഗുമാണ് എക്കാലവും ലാൻഡ് ക്രൂയിസറുകളെ വേറിട്ടുനിർത്തുന്നത്. 305 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നമുണ്ട്.

ഇതുകൂടാതെ 409 bhp കരുത്തുള്ള ഒരു പുതിയ 3.5 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V6 എഞ്ചിനും യുഎഇ പോലുള്ള രാജ്യങ്ങളിൽ വാഹനത്തിന് ലഭിക്കുന്നുണ്ട്. നൂതനമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ടെന്നതിനാൽ ഏത് മരുഭൂമിയും താണ്ടാൻ ലാൻഡ് ക്രൂയിസറിന് കഴിവുണ്ട്. വിദേശ വിപണികളിൽ 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനുകളിലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി വിപണനത്തിന് എത്തിക്കുന്നത്. TNGA അടിസ്ഥാനമാക്കിയുള്ള പുതിയ GA-F പ്ലാറ്റ്‌ഫോമിലാണ് LC300 പണികഴിപ്പിച്ചിരിക്കുന്നതും.

ലാഡർ ഫ്രെയിം നിർമാണത്തിലൂടെ എസ്‌യുവിയുടെ ഭാരം കുറയ്ക്കാനും യാത്രാ കംഫർട്ട് ഉയർത്താനും ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. പുത്തൻ ലാൻഡ് ക്രൂയിസറിന് 230 mm ഗ്രൗണ്ട് ക്ലിയറൻസും ഡിപ്പാർച്ചർ ആംഗിൾ 26.5 ഡിഗ്രിയുമാണ്. 4X4 എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്.

പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലും വിൽക്കപ്പെടുന്നുണ്ട് കേട്ടോ. ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണ് പ്രാഡോ. ഓസ്‌ട്രേലിയൻ, മിഡിൽ ഈസ്റ്റ് പോലുള്ള വിപണികളിൽ ലാൻഡ് ക്രൂയിസർ 300 വിപണനത്തിന് എത്തുന്നതിനാൽ ഇവിടുത്തെ പോലെ ഇന്ത്യയിലും മിക്കവാറും ലാൻഡ് ക്രൂയിസർ പ്രാഡോ എന്നായിരിക്കും മോഡൽ അറിയപ്പെടുക.

മെച്ചപ്പെട്ട ഓൺ-ഓഫ്-റോഡ് യാത്രയായിരിക്കും ലാൻഡ് ക്രൂയിസർ പ്രാഡോയിൽ ടൊയോട്ട ഒരുക്കുക. ലാഡർ ഫ്രെയിം ആർക്കിടെക്ചറിലാണ് നിർമാണമെങ്കിലും ഷാസി അതിൻ്റെ മുൻഗാമിയേക്കാൾ 50 ശതമാനം കൂടുതൽ കർക്കശമാണെന്ന് കമ്പനി പറയപ്പെടുന്നു, മുഴുവൻ ബോഡി-ഓൺ-ഫ്രെയിം അസംബ്ലിയും ഏകദേശം 30 ശതമാനം കടുപ്പമേറിയതാണെന്നതിൽ ആളൊരു വില്ലാളിവീരനായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 1, 2025, 12:57 [IST]
English summary
Toyota land cruiser marvelous drifting in desert video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X