ഇജ്ജാതി മോഡിഫിക്കേഷൻ സ്വപ്നങ്ങളിൽ മാത്രം; മാസ്മരിക ലുക്കിൽ LC300

ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് ലാൻഡ് ക്രൂയിസർ. എല്ലാവർക്കും വാഹനത്തിനോട് കമ്പം തോന്നുന്നത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്. ചിലർക്ക് വാഹനത്തിൻ്റെ ഡിസൈനും ലുക്കും ആയിരിക്കും ഇഷ്ടപ്പെടുന്നത്. എന്നാൽ ചിലർക്ക് വാഹനത്തിൻ്റെ യാത്രാസുഖമായിരിക്കാം. ചിലർക്ക് വാഹനത്തിൻ്റെ റോർ് പ്രസൻസ് ആയിരിക്കാം. എന്നാൽ ഇപ്പോൾ ലാൻഡ് ക്രൂയിസർ മോഡിഫൈ ചെയ്ത് ഇറക്കുന്നതാണ് ചിലരുടെ താൽപ്പര്യം. അത്തരത്തിലൊരു വാഹനത്തിൻ്റെ വിശദാംശങ്ങളും വീഡിയോയും കാണാം.

ഗുരുഗ്രാമിൽ നിന്നാണ് കറുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 ൻ്റെ നിരവധി ചിത്രങ്ങൾ പോസ്റ്റ ചെയ്തിരിക്കുന്നത്. വാൾഡ് ഇന്റർനാഷണലിന്റെ ബ്ലാക്ക് ബൈസൺ ബോഡി കിറ്റാണ് ഉപയോഗിചിരിക്കുന്നത്. ഈ ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റ് ലാൻഡ് ക്രൂയിസർ LC300-ന്റെ ലുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുൻവശത്ത് നോക്കുകയാണെങ്കിൽ, വാൾഡ് ബ്ലാക്ക് ബൈസൺ കിറ്റ് ഘടിപ്പിച്ച ഈ ടൊയോട്ട ലാൻഡ് ക്രൂയിസർ LC300, മുകളിലും താഴെയുമുള്ള രണ്ട് ഭാഗങ്ങളിലും ഡയഗണൽ സ്പൈക്കുകളുള്ള ഒരു കറുത്ത തീമിലാണ് ഗ്രില്ലുളളത്.

ഇജ്ജാതി മോഡിഫിക്കേഷൻ സ്വപ്നങ്ങളിൽ മാത്രം; മാസ്മരിക ലുക്കിൽ LC300

ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകളും ഗ്രില്ലിന്റെ താഴത്തെ മെഷും മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതിയ ഫ്രണ്ട് ബമ്പറും മെഴ്‌സിഡസ്-എഎംജി ജി63യെ ഓർമിപ്പിക്കുന്ന എൽഇഡി ഫോഗ് ലാമ്പുകൾക്ക് ബമ്പറിന് വശങ്ങളിലായി ചതുരാകൃതിയിലുള്ള എലമെൻ്സുമുണ്ട്. പിൻഭാഗത്ത്, ഈ കസ്റ്റമൈസ്ഡ് ലാൻഡ് ക്രൂയിസർ LC300-ൽ ഒരു സ്‌പോർട്ടി റൂഫ് സ്‌പോയിലർ, വിൻഡ്‌സ്‌ക്രീനിന് താഴെ ഒരു അധിക സ്‌പോയിലർ, താഴെ ഭാഗത്ത് തുല്യ അകലത്തിലുള്ള ലംബ സ്പൈക്കുകൾ കൊണ്ട് അലങ്കരിച്ച ഗണ്യമായ റിയർ ഡിഫ്യൂസർ എന്നിവ എല്ലാം കാണാം.

ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് വാഹനത്തെ കമ്പനി പരിചയപ്പെടുത്തിയത്. ഐതിഹാസിക ഓഫ്-റോഡ് എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലിന് ഏകദേശം 2 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ആദ്യത്തെ 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 യൂണിറ്റ് പരമാവധി 415 bhp പവറിൽ പരമാവധി 650 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇജ്ജാതി മോഡിഫിക്കേഷൻ സ്വപ്നങ്ങളിൽ മാത്രം; മാസ്മരിക ലുക്കിൽ LC300

അതേസമയം ലാൻഡ് ക്രൂയിസർ എസ്‌യുവിയിലെ 3.3 ലിറ്റർ V6 ഡീസൽ 309 bhp കരുത്തിൽ 700 Nm torque ആണ് വികസിപ്പിക്കുക. അതേസമയം ഇന്ത്യയിൽ വാഹനം ഒരൊറ്റ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയേ ലഭ്യമാവുകയുള്ളൂ. കൂടാതെ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ജോടിയാക്കുക. ഫോർ വീൽ ഡ്രൈവ് വാഹനമായ LC 300 ഏത് തരം റോഡുകളിലും അന്യായ പ്രകടനമായിരിക്കും കാഴ്ച്ചവെക്കുക.

ഇതിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. എഞ്ചിന്റെ കാര്യത്തിൽ മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലായാലും ലാൻഡ് ക്രൂയിസർ 300 എസ്‌യുവി അതിസമ്പന്നനാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ഇതിനു പുറമെ ജെബിഎൽ സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവയും വാഹനത്തിലുണ്ട്.

ഇജ്ജാതി മോഡിഫിക്കേഷൻ സ്വപ്നങ്ങളിൽ മാത്രം; മാസ്മരിക ലുക്കിൽ LC300

ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലാണ് പുത്തൻ ലാൻഡ് ക്രൂയിസർ 300 പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാഡർ ഫ്രെയിം നിർമണത്തിലൂടെ എസ്‌യുവിയുടെ ഭാരം കുറയ്ക്കാനും റൈഡ് ഗുണനിലവാരം ഉയർത്താനും കമ്പനിക്കായിട്ടുണ്ട്. മുൻതലമുറ ആവർത്തനത്തെ അപേക്ഷിച്ച് ഏകദേശം 200 കിലോഗ്രാം ഭാരമാണ് LC 300 പതിപ്പിൽ കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട ഭാര വിതരണവും സസ്പെൻഷൻ കഴിവുകളും ഇതിന് ഉണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മെച്ചപ്പെട്ട വീൽ ആർട്ടിക്കുലേഷൻ മോഡലിന്റെ ഓഫ്-റോഡ് കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

നിയമപരമായി മോഡിഫൈ ചെയ്യുക എന്ന് പറഞ്ഞാൽ കമ്പനി നൽകിയിരിക്കുന്ന അളവുകളിൽ നിന്ന് മാറ്റം വരുത്താതെ ചെയ്യുന്ന മോഡിഫിക്കേഷനുകളെയാണ് നിയമപരമായി എന്ന് കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ പലരും വാഹനങ്ങൾ അങ്ങനെയല്ല മോഡിഫൈ ചെയ്യുന്നത്. അത് കൊണ്ടാണ് എംവിഡി മാമൻമാർ ചലാൻ നൽകുന്നത്.

കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം. ഇതിന് വേണ്ടി ആദ്യം ബന്ധപ്പെട്ട ഉടമസ്ഥന്‍ നിറം മാറ്റുന്നത് സംബന്ധിച്ച് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. ആര്‍ടിഒയില്‍ നിന്നും അനുമതി ലഭിച്ചാല്‍ കാറിന്റെ നിറം മാറ്റാം. അതേസമയം ആര്‍സി ബുക്കില്‍ പുതിയ നിറം കൃത്യമായി രേഖപ്പെടുത്തണം.

More from DriveSpark

Article Published On: Saturday, August 12, 2023, 9:35 [IST]
English summary
Toyota landcruiser 300 modified with black body kits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X