തടിയിൽ തീർത്തൊരു ടൊയോട്ട കാർ
മിലാൻ ഡിസൈൻ വീക്കിൽ അരങ്ങേറ്റം കുറിക്കുന്ന സെറ്റ്സുന എന്ന കോൺസെപ്റ്റ് കാറാണ് ടൊയോട്ടയുടെ ഈ വര്‍ഷത്തെ സമാനതകളൊന്നുമില്ലാത്ത കാർ. ഈ കാർ മൊത്തമായും തടിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതും ജപ്പാന്റെ തച്ചു ശാസ്ത്രപ്രകാരം വളരെ പാരമ്പരാഗത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഒരു കാർ എന്നതിലുപരി ശില്പ ചാതുര്യമാണ് ഇത് വെളിപ്പെടുത്തുന്നത്.
ചിരിയുണർത്തുന്ന കൺസ്പെറ്റ് കാറുകൾ
നിർമാണം പൂർത്തിയാക്കിയ കാറിനു പക്ഷേ നിരത്തിലിറങ്ങുവാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.'ഹെയർലൂം ക്രാഫ്റ്റഡ് ഇൻ വുഡ് ' എന്ന വിശേഷമാണ് കമ്പനി ഈ വാഹനത്തിന് നൽകിയിട്ടുള്ളത്.

രണ്ടു പേർക്കു സഞ്ചരിക്കാൻ പാകത്തിന് നിർമ്മിച്ചിട്ടുള്ള ഈ കാറിന് മണിക്കൂറിൽ 28 മൈൽ വേഗതയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ റോഡിൽ ഉപയോഗിക്കുന്നതിനേക്കാൾ ഒരു ആകർഷണവസ്തുവായി സൂക്ഷിക്കാനാണ് സാധ്യതകൾ ഏറെ.

സ്ക്രൂവും ആണിയൊന്നുമുപയോഗിക്കാതെ ഇന്റർലോക്കിങ് സിസ്റ്റമായ ഒകുയ്ററി, കുസാബി എന്നിവ കൊണ്ടാണ് പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്.

മൊത്തത്തിൽ 86 പാനലുകളാണുള്ളത്. ഒരു പസിൽ ഗെയിം പോലെ പാനലുകൾ എളുപ്പത്തിൽ എടുത്തുമാറ്റാനും തിരിച്ചുറപ്പിക്കാനും കഴിയുന്ന വിധത്തിലാണ് നിർമിച്ചിട്ടുള്ളത്.

അകത്തളത്തിലും തടിയിലുള്ള നിർമാണമാണ് നടത്തിയിട്ടുള്ളത്. യാത്രാ സുഖത്തിനായി സീറ്റുകളിൽ തുകലാണുപയോഗിച്ചിട്ടുള്ളത്.

അലൂമിനിയത്തിൽ നിർമിച്ച സ്റ്റിയറിങ് വീൽ,സീറ്റ് ഫ്രെയ്മുകൾ, വീൽ ക്യാപ്പുകൾ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡാഷ്ബോർഡിൽ കൊടുത്തിരിക്കുന്ന ക്ലോക്ക് സമയത്തിനു പുറമെ വർഷവും കാണിക്കുന്നുവെന്നുള്ള പ്രത്യേകതയുണ്ട്.

ഈ ക്ലോക്കിൽ നൂറു വർഷം വരെ കാണാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കലണ്ടർ വർഷത്തിനു പകരമായി കാറും ഉപയോക്താവും തമ്മിലുള്ള ബന്ധമാണ് ഇത് കുറിക്കുന്നത്.

കാലാവസ്ഥയും കാലപഴക്കത്താലും തടിയുടെ നിറത്തിലും ഘടനയിലും മാറ്റം വരും.

ഇത് കാറും ഉടമയും തമ്മിലുള്ള ആത്മബന്ധത്തെ കുറിക്കുന്നതിനാലാണ് മുഖ്യമായും തടിയിൽ നിർമിക്കാനുള്ള കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.

മീഡിയയ്ക്ക് മുന്നിൽ അവതരിപ്പിച്ചതിന് ശേഷം ഏപ്രിൽ 12 ന് കാണികൾക്കായി തുറന്ന് കൊടുക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

സൈഡ് ലുക്ക്

ബാക്ക് ലുക്ക്

ഫ്രണ്ട് ലുക്ക്

സൈഡ് പ്രേഫൈൽ

റിയർ വ്യൂ

ഫ്രണ്ട് പ്രോഫൈൽ

ബോണറ്റ്

ടയർ

തടിയിൽ തീർത്തൊരു ടൊയോട്ട കാർ

കൗതുകമുണർത്തും കുഞ്ഞൻ കാർ

ഇ-രാജയെ പരിചയപ്പെടൂ


Click it and Unblock the Notifications








