അവിടെ സുമോ എങ്കിൽ ഇവിടെ ക്വാളിസ്; മഞ്ഞുമൽ ബോയ്സിൽ തിളങ്ങാനായി ടൊയോട്ട താരം

യാത്രകളും അവയുടെ ഓർമകളും എക്കാലത്തും നമ്മുടെ മനസിൽ നിന്ന് മായാതെ നിൽക്കുന്ന ഒന്നാണ്, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല. അത്തരം പല യാത്രകളിലും നാം കണ്ട സ്ഥലങ്ങളും, കൂടെ ഉണ്ടായിരുന്ന ആളുകളേയും പോലെ തന്നെ ഓർമയിൽ ആഴത്തിൽ പതിഞ്ഞ ഒന്നാവും അന്ന് സഞ്ചരിച്ച വാഹനവും.

ആ വാഹനത്തെക്കുറിച്ച് ഓർത്തിരിക്കാൻ ഒരു വണ്ടിപ്രാന്തനാവണം എന്ന് നിർബന്ധമൊന്നുമില്ല, പലപ്പോഴും അപ്പൂപ്പന്മാരും അമ്മൂമ്മമാരും വിവരിക്കുന്ന തങ്ങളുടെ ജീവിതാനുഭവങ്ങളിൽ ചില വാഹനങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അതു കൊണ്ട് തന്നെയാണ്. ഒരു വീട്ടിലുള്ളവർ ഒരുമിച്ച് ഏറ്റവും അടുത്തിരിക്കുന്നത് ഒരു വാഹനത്തിലാണ് എന്ന ഒരു സിനിമാ ഡയലോഗ് ഞാൻ ഈ സാഹചര്യത്തിൽ ഓർത്തു പോവുന്നു.

മഞ്ഞുമൽ ബോയ്സിൽ സ്റ്റാറായി ടൊയോട്ട ക്വാളിസ്

യഥാർഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ ഉടൻ തിയറ്ററുകളിൽ എത്തുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ഈ ആഴ്ച്ചയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനവും പോസ്റ്ററിലുണ്ട് എന്നതാണ് ശ്രദ്ധേയം.

ഒരു റെഡ് കളർ ക്വാളിസാണ് ഇതിൽ കാണുന്നത്. യഥാർഥ സംഭവത്തിൽ 2004 മോഡൽ വൈറ്റ് കളർ ക്വാളിസിലാണ് ആ സുഹൃത്ത് സംഘം കോടൈക്കനാലിലേക്ക് യാത്ര പോയത്. അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡിലെ ടാറ്റ സുമോയെപ്പോലെ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഈ ടൊയോട്ട ക്വാളിസ്.

മഞ്ഞുമൽ ബോയ്സിൽ സ്റ്റാറായി ടൊയോട്ട ക്വാളിസ്

കണ്ണൂർ സ്ക്വാഡിൽ നമ്മുടെ വണ്ടിയും പൊലീസാണ് എന്ന് മമ്മൂക്ക പയറുന്നതു പോലെ മഞ്ഞുമൽ ബോയിസിൽ ഈ ടൊയോട്ട ക്വാളിസിനും കാര്യമായ പ്രാധാന്യവും സ്ക്രീൻ പ്രെസൻസും ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം. സിനിമയിലെ ട്രെയിലറിലും മറ്റും ഈ ക്വാളിസിനെ പലതവണ വ്യക്തമായി കാണിക്കുന്നുണ്ട്.

കൊച്ചിയിലെ മഞ്ഞുമ്മലിൽനിന്ന് ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് ടൂർ പോവുന്നതും അവിടെ എത്തിയതിന് ശേഷം അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. ട്രെയിലറും പാട്ടുകളും ഇന്റർവ്യൂവുകളും പ്രൊമോഷനുകളുമായി വിലയ ഓളം തന്നെയാണ് ചിത്രം പ്രദർശനത്തിന് മുമ്പ് തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

മഞ്ഞുമൽ ബോയ്സിൽ സ്റ്റാറായി ടൊയോട്ട ക്വാളിസ്

ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ലാൽ ജൂനിയർ, ഗണപതി, ചന്തു സലീംകുമാർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 22 -ന് തിയറ്ററുകളിൽ എത്തും.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി നിർവഹിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

മഞ്ഞുമൽ ബോയ്സിൽ സ്റ്റാറായി ടൊയോട്ട ക്വാളിസ്

കഥാപാത്രങ്ങൾക്ക് ഒപ്പം അതിലെ വാഹനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കുമോ മഞ്ഞുമൽ ബോയ്സ് എന്ന് നമുക്ക് കണ്ടറിയാം. എന്നിരുന്നാലും ഇതിൽ എത്തുന്ന ക്വാളിസ്, ഇന്നും വാഹന ലോകത്തെ ഒരു ഐതിഹാസിക മോഡൽ തന്നെയാണ് എന്ന് നിസംശയം പറയാം. 2000 -ൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ടയ്ക്ക് വഴിയൊരുക്കിയ മോഡസാണ് ക്വാളിസ്. രാജ്യത്ത് വെറും അഞ്ച് വർഷം മാത്രമാണ് ആയുസ് ഉണ്ടായിരുന്നത് എങ്കിലും ഇന്നും നമ്മുടെ റോഡുകളിലെ നിറസാനിധ്യമാണ് ഈ എംപിവി.

More from DriveSpark

Article Published On: Sunday, February 18, 2024, 11:00 [IST]
English summary
Toyota qualis featured in manjummel boys malayalam film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X