അപകടത്തില്‍ തകര്‍ന്ന കാര്‍ ഷോറൂമില്‍ ഡിസ്‌പ്ലേ വെച്ച ടൊയോട്ട! ചാള്‍സ് ശോഭരാജിന് പോലും കാണില്ല ഇത്ര ധൈര്യം

സ്വന്തമായി ഒരെണ്ണം വാങ്ങിയിട്ടില്ലെങ്കിലും കാര്‍ ഷോറൂമുകള്‍ പുറത്ത് നിന്നെങ്കിലും കാണാത്തവര്‍ കുറവായിരിക്കും. വില്‍ക്കാന്‍ വെക്കുന്ന മറ്റേത് ഉല്‍പ്പന്നം പോലെയും ഡീലര്‍ഷിപ്പില്‍ കാര്‍ ഡിസ്‌പ്ലേക്ക് വെക്കുന്ന സമയത്തും ജീവനക്കാര്‍ അവരുടെ ഏറ്റവും മികച്ചതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതുമായ മോഡലുകളായിരിക്കും പ്രദര്‍ശിപ്പിക്കുക. പൊതുവെ കാര്‍ ഡീലര്‍ഷിപ്പുകളും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ മാറ്റിസൂക്ഷിക്കാറാണ് പതിവ്. അപകടത്തില്‍പ്പെട്ട കാറുകള്‍ കാണുന്നത് ബ്രാന്‍ഡിനെക്കുറിച്ചും അതിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന ഭയം നിമിത്തമാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു കാര്‍ നിര്‍മാതാവ് അപകടത്തില്‍ തകര്‍ന്ന കാര്‍ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?.

അതെ, അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയ ടൊയോട്ടയുടെ ഒരു ഡീലര്‍ഷിപ്പാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഈ പ്രവര്‍ത്തി ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2018 മെയ് മാസത്തിലാണ് സംഭവം. ഇത് നടക്കുന്നത് പക്ഷേ ഇന്ത്യയിലല്ല, മറിച്ച് അമേരിക്കയിലെ അരിസോണ സംസ്ഥാനത്തുള്ള സര്‍പ്രൈസ് എന്ന നഗരത്തിലാണ്. ഇവിടെയുള്ള ടൊയോട്ട ഷോറൂമില്‍ അപകടത്തില്‍ കാമ്രിയാണ് ഡിസ്‌പ്ലേ ചെയ്തത്.

crashed camry displayed in toyota showroom

ഡീലര്‍ഷിപ്പിലെ ഒരു ജീവനക്കാരന്‍ കാലിഫോര്‍ണിയയില്‍ നിന്ന് വരുന്ന കസ്റ്റമറെ കൂട്ടിക്കൊണ്ടു വരാനായി സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഒരു സെമി ട്രെയിലര്‍ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാമ്രി മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്കും ഇടിച്ച് കയറിയതോടെ ഇരുഭാഗവും തകര്‍ന്നു. അപകടത്തിന് ശേഷം ഡീലര്‍ തകര്‍ന്ന കാമ്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

2018 മോഡല്‍ ടൊയോട്ട കാമ്രി LE ആയിരുന്നു അപകടത്തില്‍ പെട്ടത്. ഈ കാറിന്റെ അവസ്ഥ കണ്ടാല്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടാകുമെന്ന് നിങ്ങള്‍ കരുതിയേക്കാം. എന്നാല്‍ കാമ്രി ഓടിച്ച് പോയ ജീവനക്കാരന്‍ അതിന്റെ ഡോര്‍ തുറന്നാണ് പരിക്കൊന്നുമില്ലാതെയാണ് പുറത്തുകടന്നത്. കാറിന്റെ ഫ്രണ്ട്, റിയര്‍ എന്‍ഡുകള്‍ അപകടത്തില്‍ തകര്‍ന്നുവെങ്കിലും ക്യാബിന്‍ കേടുകൂടാതെയിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. കൂടാതെ ഡോറുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഇതിലൂടെ കാമ്രിയുടെ നിര്‍മാണ നിലവാരം ഉയര്‍ത്തിക്കാണിക്കാനാണ് ഡീലര്‍ഷിപ്പ് അപകടത്തില്‍ പെട്ട കാര്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. അക്കാലത്ത് ഷോറൂം സന്ദര്‍ശിക്കാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ട്രക്കിടിച്ച കാറിന്റെ ക്യാബിന്‍ എങ്ങനെ സുരക്ഷിതമായിരിക്കുന്നു എന്നും അതിന്റെ കരുത്തുറ്റ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ചും ജീവനക്കാര്‍ വിശദീകരിച്ച് കൊടുത്തു. അപകടത്തിന്റെ ആഘാതം കൃത്യമായി ആഗിരണം ചെയ്യുന്ന ക്രംപിള്‍ സോണുകള്‍ എങ്ങിനെയാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചതെന്നും അവര്‍ക്ക് പറഞ്ഞുകൊടുത്തു.

ഈ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സര്‍പ്രൈസിലെ ടൊയോട്ട ഷോറൂമില്‍ ഇപ്പോഴും ഈ തകര്‍ന്ന കാംറി പ്രദര്‍ശനത്തിനുണ്ടോ എന്ന് ഉറപ്പില്ല. ക്രംപിള്‍ സോണ്‍ അപകടം ഉണ്ടാകുമ്പോള്‍ ആഘാതം ആഗിരണം ചെയ്ത് പുറംഭാഗത്ത് വരുത്തുന്ന രൂപമാറ്റം വഴി വാഹനത്തിലിരിക്കുന്ന ആളുകളിലേക്ക് ആഘാതം എത്താതിരിക്കാന്‍ സഹായിക്കുന്നു.മോഡേണ്‍ എഞ്ചിനീയറിംഗിന്റെ സഹായത്തോടെ വാഹനത്തില്‍ കൂടുതല്‍ ഇലക്ട്രോണിക് എയ്ഡുകള്‍ ചേര്‍ക്കാതെ തന്നെ എങ്ങനെ ജീവന്‍ രക്ഷിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമായി ഇത് ഉയര്‍ത്തിക്കാണിക്കാം.

crashed camry displayed in toyota showroom

എന്ന് കരുതി ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഏറ്റവും മുന്തിയ വാഹനങ്ങളില്‍ ഒന്നായ കാമ്രിയില്‍ ഇലക്‌ട്രോണിക് ഡ്രൈവര്‍ എയ്ഡുകള്‍ ഇല്ലെന്ന് കരുതരുത്. ടൊയോട്ടയുടെ പുതുതലമുറ TNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് അപകടത്തില്‍ പെട്ട കാമ്രി. ഇതിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയില്‍ 37.46 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

202 bhp പവറും 213 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു ഇതിന് തുടിപ്പേകിയിരുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നതിനാല്‍ തന്നെ ഈ കാര്‍ മികച്ച മൈലേജും വാഗ്ദാനം ചെയ്തിരുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷ സവിശേഷതകളുമായാണ് കാമ്രിയുടെ വരവ്.

toyota camry

കഴിഞ്ഞ വര്‍ഷമാണ് ജാപ്പനീസ് ബ്രാന്‍ഡ് ഒമ്പതാം തലമുറ കാമ്രി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. കംപ്ലീറ്റ്‌ലി ബില്‍റ്റ്അപ്പ് യൂണിറ്റായി കൊണ്ടുവരുന്നതിനാല്‍ പുത്തന്‍ കാമ്രിക്ക് വില അല്‍പ്പം കൂടുതലാണ്. നിലവില്‍ 48.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ടൊയോട്ട കാമ്രി ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. അരക്കോടിയിലധികം വിലയുള്ള കാര്‍ ആണെങ്കിലും 2025 മെയില്‍ കാമ്രിയുടെ 198 യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

2024 മെയ് മാസത്തില്‍ വിറ്റ 122 യൂണിറ്റിനെ അപേക്ഷിച്ച് 62.30 ശതമാനമാണ് വളര്‍ച്ച. ഇത് ഉയര്‍ന്ന വിലയുണ്ടെങ്കിലും ഹൈബ്രിഡ് കാറിന് ആവശ്യക്കാരുണ്ടെന്ന് സൂചിപ്പിക്കുന്നു. ഏതായാലും അപകടത്തില്‍പ്പെട്ട വാഹനം പ്രദര്‍ശിപ്പിച്ച് കാമ്രിയുടെ സുരക്ഷയും നിര്‍മാണ നിലവാരവും പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ടൊയോട്ട ഡീലര്‍ഷിപ്പുകാര്‍ കൈക്കൊണ്ട ഐഡിയയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Monday, June 30, 2025, 19:01 [IST]
English summary
Toyota showroom in arizona put crashed camry on display at dealership here is the reason
കൂടുതല്‍... #toyota #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X