ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

കഴിഞ്ഞ ആഴ്ച ആദ്യമാണ് പുതിയ ടൊയോട്ട വെൽഫയർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയത്. ആഢംബരത്തിന് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കുന്ന വാഹനത്തിന് 79.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വലിയ പാസഞ്ചർ കാറും, രാജ്യത്തെ ഏറ്റവും ആഢംബരവും വിശാലവുമായ കാറുകളിൽ ഒന്നാണിത്.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

ഇന്ത്യയിൽ ഇപ്പോൾ ഔദ്യോഗികമായി അവതരിപ്പിച്ച വാഹനത്തിന്റെ കേരളത്തിലെ ആദ്യ ഉടമകളിൽ ഒരാളായി മാറിയിരിക്കുകയാണ് നമ്മുടെ സൂപ്പർ താരം മോഹൻലാൽ.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

ലാലേട്ടന് മുമ്പ് നിപ്പോൺ ടൊയോട്ട ഉടമയായ ബാബു മൂപ്പനും, കിറ്റക്സ് ഉടമയായ സാബും എം ജേക്കബിനും ടൊയോട്ട വെൽഫയർ കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇവ രണ്ടും രാജ്യത്ത് ആഢംബര എപിവിയുടെ വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി ഇറക്കുമതി ചെയ്തവയാണ്.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

അടുത്ത മൂന്ന് മാസത്തേക്ക് വെൽഫയറിന്റെ സ്റ്റോക്ക് വിറ്റഴിച്ചു എന്നും ടൊയോട്ട അറിയിച്ചു. കംപ്ലീറ്റിലി ബിൾഡ്ഇൻ യൂണിറ്റായിട്ടാവും എംപിവി ഇന്ത്യയിൽ എത്തുന്നത്. പ്രതിമാസ സ്റ്റോക്ക് ഇറക്കുമതി 60 യൂണിറ്റാണ്. അതായത് വെൽഫയറിന്റെ 180 യൂണിറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

രാജ്യത്തെ വെൽ‌ഫയറിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ് മെർസിഡീസ് ബെൻസ് V-ക്ലാസ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് V-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആഡംബര എം‌പി‌വി വിഭാഗം ഇന്ത്യയിൽ വളരെ ആരംഭ ഘട്ടത്തിലാണ്. ഉപയോക്താക്കൾക്ക് ഈ ശ്രേണിയിൽ നിലവിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

V-ക്ലാസും വെൽ‌ഫയറും സമാനമായ ബോക്‌സി രൂപരേഖ പങ്കിടുന്നു, പക്ഷേ വെൽ‌ഫയർ അതിന്റെ മുൻവശം വിഭാഗത്തിൽ കൂടുതൽ ആധിപത്യം പുലർത്തുന്നു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

വാഹനത്തിന് മുൻവശത്ത് വിശാലമായ ക്രോം സ്ട്രിപ്പുകളുണ്ട്, കൂടാതെ ഇരട്ട എൽഇഡി സജ്ജീകരണവും. ഇത് എംപിവിക്ക് വ്യക്തമായ ക്യാരക്ടർ നൽകുന്നു. ഫ്ലോട്ടിംഗ് റൂഫ് പ്രഭാവം നേടുന്നതിന് C, D പില്ലറുകൾക്ക് കറുത്ത നിറം നൽകിയിരിക്കുന്നു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

വെൽ‌ഫയറിന്റെ രൂപകൽപ്പന കലാപരമായി മിഴിവുള്ളതായിരിക്കില്ല, പക്ഷേ അതിന്റെ വലുപ്പവും വ്യത്യസ്ഥമായ സ്റ്റൈലിംഗും തീർച്ചയായും റോഡുകളിൽ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കും.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

പ്രമുഖ A-പില്ലർ, റൂഫിൽ ഘടിപ്പിച്ച പിൻ സ്‌പോയ്‌ലർ, ക്ലിയർ-ലെൻസ് കോമ്പിനേഷൻ ലൈറ്റുകൾ, റാപ്റൗണ്ട് പിൻ വിൻഡ്ഷീൽഡ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

വെൽഫയറിന്റെ കാര്യത്തിൽ, ആകർഷകമായ നിരവധി ഫീച്ചറുകൾ ഉള്ളിലുണ്ട്. ഡാഷ്‌ബോർഡ് കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്നു, ഒപ്പം പ്രീമിയം തടിയിൽ തീർത്ത ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

ലെതറിലാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്, കറുപ്പ്, ബീജ് എന്നിവയുടെ ഇരട്ട ടോൺ തീമിലാണ് ഇത് വരുന്നത്. വെൽ‌ഫയറിന് ഏഴ് പേർക്ക് യാത്ര ചെയ്യാനാകും, മധ്യ നിരയിൽ രണ്ട് പൈലറ്റ് സീറ്റുകളുണ്ട്.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

വെൽഫയറിന്റെ സൂപ്പർ ആഡംബരത്തെ നിർവചിക്കുന്ന സവിശേഷതകളിൽ വെന്റിലേറ്റഡ് സീറ്റുകൾ, സീറ്റ് ടേബിളുകൾ, ആംബിയന്റ് ലൈറ്റിംഗ്, പേർസണൽ സ്പോട്ട്ലൈറ്റുകൾ, പവർഡ് പിൻ ഡോറുകൾ, ഇരട്ട സൺറൂഫ്, മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

സുരക്ഷയുടെ കാര്യത്തിൽ, വെൽ‌ഫയറിന് ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ തുടങ്ങിയവ ലഭിക്കുന്നു.

ലാലേട്ടന്റെ യാത്ര ഇനി മുതൽ ടൊയോട്ട വെൽഫയറിൽ

ഈ ബീസ്റ്റിനെ ശക്തിപ്പെടുത്തുന്നത് 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ്. 179 bhp കരുത്ത് പരമാവധി ഉൽപാദിപ്പിക്കുന്ന എഞ്ചിൻ e-CVT യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു. വെൽഫയറിന് ഒരു e-AWD സംവിധാനവും ലഭിക്കുന്നു. ഇത് വെൽ‌ഫയറിനെ ശ്രേണിയിലെ ഏറ്റവും ക്ലീൻ കാറാക്കി മാറ്റുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire deliveries begin malayalam actor Mohanlal among first customers of luxury MPV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X