ഫോക്‌സ്‌വാഗൺ വെർട്ടിസിന് രക്ഷകനായി ട്രാക്ടർ, വൈറൽ വീഡിയോ കാണാം

ഏതൊരു വാഹനമായാലും ടൂവിൽ ഡ്രൈവ് ആണെങ്കിൽ പരുക്കൻ പ്രദേശങ്ങളിൽ പോകാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്ന് എല്ലാവർക്കു അറിയാവുന്നതാണല്ലോ. അത്തരത്തിൽ ഒരു വാഹനമാണ് ഫോക്‌സ്‌വാഗൺ വിർട്ടിസ് എന്നത്. ഇത്തരം സ്റ്റണ്ടുകൾക്ക് ശ്രമിച്ച് കുഴപ്പത്തിലാകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ, ഒരു യൂട്യൂബർ തൻ്റെ ഫോക്‌സ്‌വാഗൺ വിർട്ടിസ് ജിടിയെ മണലിലേക്ക് ഓടിച്ചുകയറ്റി കുടുങ്ങിപ്പോയ ഒരു വീഡിയോയുണ്ട്. അത് കൊണ്ട് തന്നെ ഒരു ട്രാക്ടർ രക്ഷപ്പെടുത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

യഗ്യ ശർമ്മ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഈ പങ്കുവെച്ചത്. ഈ വീഡിയോയിൽ, മണൽ നിറഞ്ഞ ഒരു തുറസ്സായ സ്ഥലത്ത് തൻ്റെ വിർട്ടിസ് സെഡാനുമായി കുടുങ്ങി പോകുകയായിരുന്നു. ഫോക്‌സ്‌വാഗൺ വെർട്ടിസ്, നമുക്കറിയാവുന്നതുപോലെ, ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് സെഡാനാണ്, വീലുകൾ കുടുങ്ങിയ നിമിഷം, അവയ്ക്ക് ട്രാക്ഷൻ പൂർണ്ണമായും നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ.

ട്രാക്ടർ ഡ്രൈവറും നാട്ടുകാരും ഡ്രൈവറോട് കാർ റിവേഴ്‌സിലേക്ക് നീക്കാൻ ആവശ്യപ്പെടുകയും, അങ്ങനെ ട്രാക്ടർക്ക് കാർ പൂർണ്ണമായും ഖരഭൂമിയുള്ള സ്ഥലത്തേക്ക് വലിക്കാൻ കഴിഞ്ഞു. ഫ്രണ്ട് വീൽ ഡ്രൈവ് വീലുളള വാഹനങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങ എന്താണ് എന്ന് വച്ചാൽ മഞ്ഞു പോലെയുളള സ്ഥലങ്ങളിലേക്ക് ഒന്നും വിചാരിക്കാതെ ഇറങ്ങി തിരിക്കരുത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് ജിടി ട്രിമ്മുകൾക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിലുള്ള ജിടി എഡ്ജ് ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറൂം വില ഇപ്പോൾ യഥാക്രമം 17.10 ലക്ഷം രൂപ, 18.77 ലക്ഷം രൂപ എന്നിങ്ങനെയായി.

നാമമാത്രമായ പരിഷ്ക്കാരങ്ങളാണെങ്കിലും വാഹനത്തിന്റെ വില അടിക്കടി കൂടുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. ഇന്ന് ബുക്ക് ചെയ്‌താൽ ഡെലിവറിയെടുക്കുമ്പോൾ ചിലപ്പോൾ ആ മോഡലിന്റെ വിലയിൽ മാറ്റമുണ്ടായേക്കാം. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ പുറത്തിറക്കിയ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയില്‍ എത്തിയ രണ്ടാമത്തെ മോഡല്‍ ആയിരുന്നു വെര്‍ട്ടിസ്.

സെഡാനുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്ന കാലത്താണ് ജർമൻ കമ്പനി കിടിലൻ സേഫ്റ്റിയും ഫീച്ചറുകളും കുത്തിനിറച്ച് വെർട്ടിസിനെ ഒരുക്കിയത്. 2022 ജൂൺ മാസത്തിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. സെഡാനുകൾക്ക് ഇനി വിൽപ്പനയുണ്ടാകില്ലെന്ന വാദങ്ങളെയെല്ലാം തകർത്ത് മോഡൽ ഹിറ്റായി. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ചെറിയ യൂണിറ്റിന് പരമാവധി 111 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയുള്ള (ACT) . 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന് 150 bhp പവറിൽ 250 Nm torque വരെ നൽകാൻ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ 11.47 ലക്ഷം രൂപ മുതൽ 18.77 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ എക്സ്ഷോറൂം വില വരുന്നത്.

തുടർന്ന് വലിയ വിജയം നേടാനായ മോഡൽ രാജ്യത്ത് ആദ്യം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സെഡാൻ കൂടിയാണ്. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, നാല് അധിക എയർബാഗുകൾ (ഓപ്ഷണൽ), ഒരു സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, രണ്ടാം നിരയ്ക്കുള്ള ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ, ഇബിഡി ഉള്ള എബിഎസ്, എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Saturday, April 13, 2024, 8:30 [IST]
English summary
Tractor help volkswagen virtus get out from sand viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X