മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

By Praseetha

ഗതാഗതകുരുക്ക് എങ്ങുമൊരു തീരാതലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനമെടുത്ത് റോഡിലിറങ്ങുന്നവരെ ഏറ്റവുമധികം മടുപ്പിക്കുന്നതും ഈ ട്രാഫിക് കുരുക്ക് തന്നെ. ദിനംതോറും വർധിച്ചുവരുന്ന വാഹനപ്പെരുപ്പമാണ് ഇതിന്റെ പ്രധാനകാരണം.

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

ഇതുവരെ ഇങ്ങനെയൊരു ദുരന്തം സമ്മാനിച്ചൊരു ട്രാഫിക് കുരുക്കിനെ കുറിച്ചാരും കേട്ടുകാണില്ല. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ട്രാഫിക് ജാമിന് ഇന്തോനേഷ്യ വേദിയായി. പന്ത്രണ്ടോളം മരണമാണ് ഈ ട്രാഫിക് ജാം സമ്മാനിച്ചത്, കൂടതൽ നടന്നതെന്താണെന്നറിയാൻ തുടർന്നു വായിക്കൂ.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

ഒന്നും രണ്ടും കിലോമീറ്ററല്ല 21 കിലോമീറ്ററോളം നീണ്ട ക്യുവാണ് ജനങ്ങളെ വീർപ്പുമുട്ടിച്ചത്. മൂന്ന് ദിവസത്തോളം വേണ്ടിവന്നുവത്രെ ഈ കുരുക്കൊന്നഴിക്കാൻ.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

ജൂലൈ മൂന്നിന് ആരംഭിച്ച ട്രാഫിക് അഞ്ചാം തീയതി വരെ നീണ്ടു. അങ്ങനെ മൂന്ന് ദിവസം റോഡിൽ കുരുങ്ങികിടന്നവരിൽ പന്ത്രണ്ടോളം പേർ മരണപ്പെടുകയും ചെയ്തു.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

ഈദ് ആഘോഷിക്കാനായി സ്വദേശത്തേക്ക് മടങ്ങുന്നത് പ്രമാണിച്ചായിരുന്നു മൂന്ന് ദിവസം നീണ്ട ട്രാഫിക് കുരുക്കുണ്ടായിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

ഇന്തോനേഷ്യയിൽ ബ്രെക്സിറ്റെന്ന ഹൃസ്വനാമത്തിലറിയപ്പെടുന്ന ബ്രെബ്സ് എക്സിറ്റ് ടോൾ ഗേറ്റിന് സമീപത്തായാണ് 21 കിലോമീറ്റർ നീണ്ട ട്രാഫിക് ജാമുണ്ടായിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

റമദാൻ ആഘോഷവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയിൽ ഇത്തരത്തിലുള്ള കുരുക്കുകൾ സാധാരണമാണെങ്കിലും ഇത്രയധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഇതാദ്യമായാണ്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

കൂടുതലും പ്രായമായിട്ടുള്ള ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. ക്ഷീണവും ആരോഗ്യനില ഗുരുതരവുമായിട്ടാണ് മിക്ക മരണങ്ങളും നടന്നിരിക്കുന്നതെന്നാണ് ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയമറിയിച്ചത്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

അത്യാസന്ന നിലയിൽ ആശുപത്രികളിൽ ചികിത്സതേടാനായി പുറപ്പെട്ട കേസുകളാണ് മിക്കതും. ഇതിൽ ഒരു വയസ്സുള്ള കുട്ടിയുടെ മരണവും റിപ്പോർട് ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

ബ്രെക്സിറ്റ് ജാമിലുണ്ടായ പന്ത്രെണ്ട് മരണങ്ങൾ അടക്കം റംസാൻ അവധിക്കാലത്ത് 400മരണങ്ങളാണ് ഗതാഗത കുരുക്കിനാൽ ഇന്തോനേഷ്യയിൽ സംഭവിച്ചിട്ടുള്ളത്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റാൻ പറ്റാത്ത വിധത്തിലാണ് ഈ ഗതാഗത സ്തംഭനമുണ്ടായിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് വളരെ പണിപ്പെട്ടാണ് അധികൃതർക്ക് ഈ കുരുക്ക് അഴിക്കാൻ കഴിഞ്ഞത്.

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

പത്ത് മിനിട്ടുനേരത്തേക്ക് ട്രാഫിക്കിൽ പെട്ടാൽ തന്നെ ഭയങ്കര വീർപ്പുമുട്ടലാണ് അപ്പോൾ മൂന്ന് ദിവസം നിന്നിടത്തുതന്നെ പെട്ടാൽ എത്രമാത്രം ഭീകരമായിരിക്കും!

കൂടുതൽ വായിക്കൂ

ചൈനയിലെ ഞെട്ടിക്കുന്ന ട്രാഫിക് ജാം

കൂടുതൽ വായിക്കൂ

ട്രാഫിക് ജാമിന് കുപ്രസിദ്ധമായ നഗരങ്ങള്‍

More from DriveSpark

Article Published On: Saturday, July 9, 2016, 16:27 [IST]
English summary
Twelve people die in traffic jam in Indonesia at junction called 'Brexit'
കൂടുതല്‍... #ട്രാഫിക് #traffic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X