ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

Written By: Staff

പിഴയില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാര്‍ക്ക് കൈക്കൂലി കൊടുക്കുന്ന സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എന്നാല്‍ തിരിച്ച് പൊലീസുകാരന്‍ കൈക്കൂലി കൊടുക്കുന്നതോ? ബൈക്ക് യാത്രികന് കൈക്കൂലി നല്‍കുന്ന പൊലീസുകാരന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

മഹാരാഷ്ട്രയിലാണ് സംഭവം. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു ലക്ഷയ് ആനന്ദ് എന്ന 19 വയസ്സുകാരന്‍. മഹാരാഷ്ട്ര യാത്രയ്ക്കിടെ വഴിതെറ്റി മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ കടന്നപ്പോഴാണ് ലക്ഷയ് ട്രാഫിക് പൊലീസിന് മുന്നില്‍പ്പെട്ടത്.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

ഇരുചക്ര, മുചക്ര വാഹനങ്ങള്‍ക്ക് മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പ്രവേശനമില്ല. നിയമം തെറ്റിച്ചു കടക്കുന്ന ബൈക്ക് യാത്രികരെ പിടികൂടാനാണ് മിക്കപ്പോഴും മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലുള്ള പൊലീസ് പരിശോധനയും.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

പതിവുപോലെ പിഴ ഈടാക്കല്‍ നടപടികള്‍ പൊലീസ് ആരംഭിച്ചു. പരിശോധന നടത്തിയ പൊലീസുകാരന്‍ ലക്ഷയില്‍ നിന്നും ലൈസന്‍സ് വാങ്ങി. നിയമം തെറ്റിച്ചതിന് പിഴ ഈടാക്കണമെന്ന് വ്യക്തമാക്കി.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

നിയമപ്രകാരമുള്ള പിഴ അടച്ച് രസീത് വാങ്ങി പോകാന്‍ നില്‍ക്കവെയാണ് മറ്റൊരു കാര്യം ലക്ഷയുടെ ശ്രദ്ധയില്‍പ്പെട്ടത്. തനിക്ക് പിന്നാലെ നിയമം തെറ്റിച്ചതിന് പിടികൂടിയ മറ്റൊരു ബൈക്ക് യാത്രികനില്‍ നിന്നും പൊലീസ് പിഴ ഈടാക്കിയില്ല.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

ബൈക്ക് യാത്രികനില്‍ നിന്നും നൂറു രൂപ കൈക്കൂലി വാങ്ങുന്ന പൊലീസുകാരനെയാണ് ലക്ഷയ് കണ്ടത്. കൈക്കൂലി കൊടുത്തതു കൊണ്ടു ബൈക്ക് യാത്രികന്‍ പിഴയടച്ചില്ല. ഇതെല്ലാം ലക്ഷയുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

ശേഷം രസീത് വാങ്ങിയപ്പോള്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരന്റെ കാര്യം ലക്ഷയ് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. പൊലീസുകാരന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറ പകര്‍ത്തിയിട്ടുണ്ടെന്നും യൂട്യൂബില്‍ ഇതു വൈകാതെ വരുമെന്നും ലക്ഷയ് വ്യക്താക്കി.

ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തുവിടരുതെന്ന് അപേക്ഷയുമായി കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ വരവ്. വീഡിയോ യൂട്യൂബില്‍ നല്‍കാതിരിക്കാന്‍ പൊലീസുകാരന്‍ ലക്ഷയ്ക്ക് അഞ്ഞൂറു രൂപ കൈക്കൂലി നല്‍കി. പക്ഷെ പണം വാങ്ങാന്‍ ലക്ഷയ് കൂട്ടാക്കിയില്ല. വീഡിയോ പുറത്തുവിടുമെന്ന വ്യക്തമാക്കിയാണ് ലക്ഷയ് അവിടെ നിന്നും പുറപ്പെട്ടത്.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

ശേഷം ലക്ഷയ് വാക്ക് പാലിച്ചു. കൈക്കൂലി നല്‍കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ആദ്യം കൈക്കൂലി വാങ്ങുന്നതും ശേഷം കൈക്കൂലി നല്‍കുന്നതുമായി പൊലീസുകാരന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റായി കഴിഞ്ഞു.

ബൈക്ക് യാത്രികന് കൈക്കൂലി നല്‍കി പൊലീസുകാരന്‍; വീഡിയോ വൈറല്‍

സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും പ്രതികരണം ലഭിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാന്‍ കൂട്ടാക്കാതിരുന്നു ലക്ഷയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഒരുപോലെ തെറ്റാണെന്ന് വ്യക്തമാക്കുന്നു.

കൂടുതല്‍... #off beat
English summary
Cop Bribing Bike Rider. Read in Malayalam.
Story first published: Friday, April 20, 2018, 19:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark