ഇങ്ങനെ വേണം പ്രതിഷേധിക്കാൻ; ട്രാഫിക് പൊലീസിന് കിടിലൻ മറുപടി നൽകി യുവാവ്
ട്രാഫിക് പോലിസിൻ്റെ ചലാൻ ലഭിക്കാത്തവർ കുറവായിരിക്കും എന്ന് വേണം പറയാൻ. പക്ഷേ കാർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല എന്ന് കാണിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും ചലാൻ ലഭിച്ചിട്ടുണ്ട്. പക്ഷേ രാജസ്ഥാനിലെ ഖലീൽ മുഹമ്മദ് എന്ന വ്യക്തിക്ക് തൻ്റെ ക്രെറ്റ കാറിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് പോലീസ് നൽകിയതാണ് ഇത്തരത്തിൽ ഒരു ചലാൻ.
വൈകുന്നേരം കാറിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് ഒരു വാഹനം തന്നെ മറി കടന്ന് തൻ്റെ വാഹനം നിർത്തുവാനും പറഞ്ഞു. പോലീസി ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ഇറങ്ങി 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഒരു കാര്യവുമില്ലാതെ തനിക്ക് പണം നൽകാൻ സാധിക്കില്ല എന്ന് യുവാവ് പറഞ്ഞു. വാഹനത്തിൻ്റെ രേഖകൾ കാണിക്കാൻ പറഞ്ഞതിൻ പ്രകാരം രേഖകൾ കാണിച്ചപ്പോൾ പേപ്പറുകൾ എല്ലാം കൃത്യമായിരുന്നു. യുവാവ് മദ്യപിച്ച് വാഹനമോടിച്ചു എന്നാണ് പോലീസ് പറഞ്ഞത്.

ഖലീലിന് 1000 രീപ ചലാനാണ് പോലീസ് നൽകിയത്. എന്നാൽ താൻ ചെയ്യാത്ത കുറ്റത്തിന് ചലാൻ അടയ്ക്കാൻ കഴിയില്ല എന്നാണ് ഖലീൽ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മോലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിന് ശേഷം ഖലീൽ ട്രാഫിക് പോലീസിനോട് ഉളള എതിർപ്പ് കാണിക്കാൻ കാർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുകയാണ്.
ഏറ്റവും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു അത് ട്രാഫിക് പോലീസാണെന്ന്. എല്ലാവരേയും അല്ല പറയുന്നത്. ട്രാഫിക് പോലീസിൻ്റെ പക്കലിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുളളവരാണ് നമ്മളിൽ പലരും. അനാവശ്യമായി പണം ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കിൽ പ്രതികാര നടപടികൾ എടുക്കുകയും ചെയ്യും.സ്ഥാനം ഉളളത് കൊണ്ട് എന്തും ആകാമെന്ന് വിചാരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവരാണ് നല്ല ഉദ്യോഗസ്ഥരുടെ സൽപ്പേര് കളഞ്ഞു കുളിക്കുന്നത്.
കൈകൂലി നമ്മുടെ നാടിന് എന്നും ഒരു ശാപം തന്നെയായിരിക്കും. വാഹനങ്ങളുടെ കാര്യം നോക്കിയാൽ ആണ് ഏറ്റവും കൂടുതൽ കൈകൂലി കൊടുക്കുന്നതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. കാരണം കൈകൂലി വാങ്ങി തെറ്റായ കാര്യങ്ങൾ നടത്താൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. അത് വഴി അമിത ഭാരം കയറ്റാൻ സമ്മതിക്കുകയും, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ കൈകൂലി വാങ്ങുന്നതും വഴി സമൂഹത്തിന് വലിയ ദോഷമാണ് സംഭവിക്കുന്നത്.
കൈകൂലി കൊടുക്കാൻ കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ഈ രാജ്യത്ത് എന്ത് വേണമെങ്കിലും സാധിക്കും എന്ന ധ്വനിയാണുളളത്. അത് കൊണ്ട് തന്നെ നേരായ വഴിയിൽ സാധിക്കാത്ത കാര്യങ്ങൾക്കെല്ലാം കൈകൂലി കൊടുക്കുന്നത് പതിവായി മാറിയിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഏതൊക്കെ സർക്കാർ വന്നാലും മൊത്തമായി ഈ അഴിമതിക്കാരെ തുടച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് വീണ്ടു തല പൊക്കും ഇവർ.
സ്വന്തമായി കാര്‍ ഇല്ലെങ്കിലും വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍ വണ്ടി സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കടം വാങ്ങുന്ന പതിവ് നമ്മൾക്ക് അറിയാവുന്നതാണല്ലോ. പക്ഷേ നമ്മുടെ വാഹനം മറ്റോരാൾ കൊണ്ടു പോകുമ്പോൾ മനസിൽ ചെറിയ ടെൻഷൻ എല്ലാവർക്കുമുണ്ടാകും.വണ്ടി കൊടുത്താല്‍ അതി്‌ന് വല്ല തട്ടുംമുട്ടും വരുമോ അതോ വല്ല ട്രാഫിക് നിയമലംഘനങ്ങളും നടത്തിയാല്‍ അതിന്റെ ഫൈനും നമ്മള്‍ ഒടുക്കേണ്ടി വരുമോ എന്ന ചിന്തയെല്ലാം അലട്ടും. ഈ കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് വാഹനം വിട്ടുകൊടുക്കാന്‍ മടിയുള്ളവര്‍ ഉണ്ട്.
വാങ്ങി കൊണ്ടുപോയ സുഹൃത്തുക്കള്‍ വല്ല നിയമലംഘനവും നടത്തിയാല്‍ ചലാന്‍ വാഹന ഉടമയുടെ പേരിലാണ് വരുന്നത്. എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുകയാണ്. സുഹൃത്തുക്കളുടെ വണ്ടി കടംവാങ്ങി പോയി നിയമലംഘനം നടത്തുന്നവര്‍ തന്നെ ഇനി പിഴയടക്കേണ്ടി വരും. ഇത്തരത്തിലുള്ള അവസ്ഥയില്‍ നിന്ന് വാഹന ഉടമകളെ രക്ഷിക്കാന്‍ ചെന്നൈ ട്രാഫിക് പൊലീസാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വാഹന ഉടമയില്‍ നിന്നല്ല മറിച്ച് നിയമലംഘകനില്‍ നിന്ന് പിഴ ഈടാക്കാനാണ് പോകുന്നത്. അതായത് സുഹൃത്തുക്കളോ ബന്ധുക്കളോ ചെയ്ത തെറ്റുകള്‍ക്ക് ഇനി വാഹന ഉടമ പിഴ അടക്കേണ്ടി വരില്ല. ഗതാഗത നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഭൂരിഭാഗം ആളുകളും സ്വന്തം വാഹനം ഓടിക്കുമ്പോള്‍ എല്ലാ നിയമങ്ങളും പാലിച്ച് പെറ്റിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പലരും വാഹനം കടം വാങ്ങുമ്പോള്‍ ഈ ഒരു സമീപനം സ്വീകരിക്കുന്നില്ല. എങ്ങാനും ചലാന്‍ വന്നാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലെന്റെ രാമനാരായണ എന്ന മട്ടില്‍ കൈയ്യൊഴിയുകയും ചെയ്യും. ഇന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ വിവിധ പ്രധാന പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ അത്യാധുനിക ക്യാമറകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ഫീച്ചറുണ്ട്.


Click it and Unblock the Notifications








