പിഴയടയ്ക്കാതെ മുങ്ങാമെന്ന് വിചാരിച്ചോ; സർക്കാരിൻ്റെ പുതിയ ഐഡിയ ശൂപ്പറാഡാ..

എഐ ക്യാമറ തരുന്ന പിഴ അടയ്ക്കാത്തവരെ പിടിക്കാൻ സർക്കാരിൻ്റെ പുത്തൻ ഐഡിയ വരുന്നുണ്ട്. അതായത് പിഴ അടയ്ക്കാത്തവരുടെ ഇൻഷുറൻസ് പുതുക്കാൻ സാധിക്കില്ല എന്നതാണ് പുതിയ പണി. അതിന് വേണ്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരുമായി ചർച്ച നടത്തുമെന്നാണ് കേരളത്തിൻ്റെ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരിക്കുന്നത്.

സാധാരണയായി ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്നവർ പിഴയടയ്ക്കാതെ അത് ആവർത്തിക്കുന്നവരേയും ചെയ്യുന്നവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ചേർക്കുക എന്നതാണ് നടപടി.എന്നാൽ ഇതിൻിറെ കൂടെ ഇൻഷുറൻസ് പുതുക്കുന്നത് തടയുകയും കൂടെ ചെയ്താൽ ബുദ്ധിമുട്ടായത് തന്നെ. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ഇതുവരെ 25 കോടി രൂപയാണ് പിഴ തുക ചുമത്തിയിരിക്കുന്നത്, എന്നാൽ 3.50 കോടി രൂപ മാത്രമാണ് അടച്ചിരിക്കുന്നത്. പിഴയടയ്ക്കാതെ മുങ്ങി നടക്കുന്നവർ സൂക്ഷിച്ചോളു.

പിഴയടയ്ക്കാതെ മുങ്ങാമെന്ന് വിചാരിച്ചോ; സർക്കാരിൻ്റെ പുതിയ ഐഡിയ ശൂപ്പറാഡാ..

നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവായിരുന്നു ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നത്. ആദ്യ ദിവസം കൊല്ലത്താണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചത്. 4778 ട്രാഫിക് ലംഘനങ്ങളാണ് നടന്നത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.545 ട്രാഫിക് നിയമലംഘനങ്ങളാണ് മലപ്പുറത്ത് നടന്നത്. നിയമലംഘനങ്ങളുടെ പിഴത്തുകയും സർക്കാർ പുറത്തുവിട്ടിരുന്നു.

എ.ഐ. ക്യാമറയിൽ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങളാണ്. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തിയിട്ടുമുണ്ട്. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ക്യാമറസ്ഥാപിച്ചശേഷം വാഹനാപകടങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് സർക്കാരിൻ്റെ വാദം.

പിഴയടയ്ക്കാതെ മുങ്ങാമെന്ന് വിചാരിച്ചോ; സർക്കാരിൻ്റെ പുതിയ ഐഡിയ ശൂപ്പറാഡാ..

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

എഐ ക്യാമറയുടെ കണ്ണുവെട്ടിക്കുന്നവരെ പിടിക്കാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

അതിന് ശേഷം അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനം നടത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുകയും ചെയ്യും. ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുകയും അതിന് ശേഷം വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുളള മാർഗം കൂടിയാണ്. ക്യാമറകളില്ലാത്ത പ്രദേശങ്ങൾ നോക്കിയായിരിക്കും ഇവർ കിടക്കുക. അത് കൊണ്ട് റോഡിൽ വലിയ ആവേശം കാണിക്കാതിരിക്കുക. വേഗത കുറച്ചു പോകുക.

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, August 7, 2023, 10:07 [IST]
English summary
Traffic rule violations if ignore the pay you cannot renew insurance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X